ലക്ഷ്മി ഗോപാലസ്വാമി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Lakshmi Gopalaswamy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി.[1]ലോഹിതദാസ് സംവിധാനം ചെയ്ത് 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം മലയാളത്തിൽ സിനിമകൾ ചെയ്തു.

ലക്ഷ്മി ഗോപാലസ്വാമി
ജനനം (1970-11-07) 7 നവംബർ 1970  (54 വയസ്സ്)
തൊഴിൽസിനിമാ അഭിനേത്രി, മോഡൽ
സജീവ കാലം2000–present
മാതാപിതാക്ക(ൾ)ഗോപാലസ്വാമി (അച്ഛൻ) ഉമ (അമ്മ)
പുരസ്കാരങ്ങൾകേരളസംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം (2002&2007)

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ചു. അർജുൻ ഏക സഹോദരനാണ്. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മിയുടെ ആദ്യ മലയാള പടം ലോഹിതദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന സിനിമയാണ്. ഈ സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു[2]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
 
ലക്ഷ്മി ഗോപാലസ്വാമി'

(Selected Filmography)

ക്രമ നമ്പർ: ചിത്രം വർഷം വേഷം സഹ അഭിനേതാക്കൾ സംവിധായകൻ ഭാഷ
1 ജാക്ക് ഡാനിയേൽ (ചലച്ചിത്രം) 2019 TBA ദിലീപ് മലയാളം
2 കാംബോജി 2017
3 മത്തായി കുഴപ്പക്കാരനല്ല 2014
4 ഒരു ഇന്ത്യൻ പ്രണയകഥ 2013 TBA ഫഹദ് ഫാസിൽ മലയാളം
5 വീരപുത്രൻ 2011 നരേൻ പി.ടി. കുഞ്ഞുമുഹമ്മദ് മലയാളം
6 ക്രിസ്ത്യൻ ബ്രദേഴ്സ് 2011 സുരേഷ് കൃഷ്ണ, മോഹൻലാൽ ജോഷി മലയാളം
7 ശിക്കാർ 2010 രുക്മിണി സമുദ്രക്കനി, മോഹൻലാൽ മലയാളം
8 സഹസ്രം 2010 സുരേഷ് ഗോപി മലയാളം
9 അലക്സാണ്ടർ ദി ഗ്രേറ്റ് 2010 മോഹൻലാൽ മലയാളം
10 അപകർഷത 2010 സരസ്വതി വിഷ്ണുവർധൻ, സന്ധ്യ, വിമല രാമൻ പി. വാസു കന്നട
11 ഇവിടം സ്വർഗ്ഗമാണ് 2009 മരിയ മോഹൻലാൽ രോഷൻ ആൻഡ്രൂസ് മലയാളം
12 തൂവൽക്കാറ്റ് 2009 മലയാളം
13 ഭ്രമരം 2009 ലത സുരേഷ് മേനോൻ, മോഹൻലാൽ ബ്ലെസി മലയാളം
14 ഭഗവാൻ 2008 പ്രിയ മോഹൻലാൽ മലയാളം
15 പറഞ്ഞു തീരാത്ത വിശേഷങ്ങൾ 2007 സുരേഷ് ഗോപി ഹരികുമാർ മലയാളം
16 പരദേശി 2007 മൂസയുടെ കാമുകി മോഹൻലാൽ പി.ടി കുഞ്ഞുമുഹമ്മദ് മലയാളം
17 കീർത്തിചക്ര 2006 മഹാദേവന്റെ ഭാര്യ മോഹൻലാൽ മേജർ രവി മലയാളം
18 സ്മാർട്ട്സിറ്റി 2006 ശാരദ സുരേഷ് ഗോപി, മനോജ്‌ കെ. ജയൻ ബി. ഉണ്ണികൃഷ്ണൻ മലയാളം
19 കനകസിംഹാസനം 2006 സീതാലക്ഷമി ജയറാം രാജസേനൻ മലയാളം
20 ബോയ് ഫ്രന്റ് 2005 Ganesh Kumar & Mukesh മലയാളം
21 വാമനപുരം ബസ്‌റൂട്ട് 2004 മോഹൻലാൽ മലയാളം
22 പുണ്യം 2002
23 അച്ഛനെയാണെനിക്കിഷ്ടം 2001 കലാഭവൻ മണി
24 കൊച്ചു കൊച്ചു സന്തോഷങ്ങൾ 2001 ആശാലക്ഷമി ജയറാം സത്യൻ അന്തിക്കാട് മലയാളം
25 അരയന്നങ്ങളുടെ വീട് 2001 സീത മമ്മൂട്ടി ലോഹിത ദാസ് മലയാളം
  1. "The Hindu : Metro Plus Bangalore : Framed!!". The Hindu. 5 July 2008. Archived from the original on 2012-11-05. Retrieved 2009-02-26.
  2. https://www.deccanherald.com/metrolife/metrolife-lifestyle/lakshmi-gopalaswamy-i-look-for-aha-moments-826626.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലക്ഷ്മി ഗോപാലസ്വാമി

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_ഗോപാലസ്വാമി&oldid=3789970" എന്ന താളിൽനിന്ന് ശേഖരിച്ചത്