സഹസ്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഡോ. എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ 2010 ഡിസംബർ 3ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹസ്രം.[1] സുരേന്ദ്രൻ പിള്ള നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബാല, കാതൽ സന്ധ്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം. ജയചന്ദ്രനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രം സാമ്പത്തികമായി വിജയമായിരുന്നു.
സഹസ്രം | |
---|---|
സംവിധാനം | ഡോ. എസ്. ജനാർദ്ദനൻ |
നിർമ്മാണം | സുരേന്ദ്രൻ പിള്ള |
രചന | ഡോ. എസ്. ജനാർദ്ദനൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി ലക്ഷ്മി ഗോപാലസ്വാമി ബാല സരയു |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | സെന്തിൽ കുമാർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
വിതരണം | സെവൻ ആർട്ട്സ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകഒരു സിനിമാ ഷൂട്ടിങ്ങിനിടെ നടന്ന വിചിത്രമായ കൊലപാതകവും, അതിനെപ്പറ്റി അന്വേഷിക്കാൻ എത്തുന്ന പോലീസ് ഓഫീസറും, ഒടുവിൽ വേറിട്ട അന്വേഷണരീതികളിലൂടെ അദ്ദേഹം അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും ചെയ്യുന്നതിന്റെയും കഥയാണ് ഈ ചലച്ചിത്രം.
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി -------വിഷ്ണു സഹസ്രനാമം ഐ.പി.എസ്.
- ലക്ഷ്മി ഗോപാലസ്വാമി
- ബാല -----വൈശാഖൻ
- സരയു
- കാതൽ സന്ധ്യ -------സുപ്രിയ
- ജഗതി ശ്രീകുമാർ
- സുരേഷ് കൃഷ്ണ -------സുധീർ
- റിസബാവ
- കോട്ടയം നസീർ ------തമ്പി
- കൊച്ചുപ്രേമൻ
- കൊല്ലം തുളസി
- സുധീഷ്
- ഇന്ദ്രൻസ്
- വി.കെ. ശ്രീരാമൻ
ഗാനങ്ങൾ
തിരുത്തുകഈ ചിത്രത്തിൽ 2 ഗാനങ്ങളാണ് ഉള്ളത്. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും, സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനുമാണ്.[2]
ട്രാക്ക് # | ഗാനം | ഗായകൻ(ർ) |
---|---|---|
1 | "ഏതോ രാവിൽ" | കെ.എസ്. ചിത്ര |
2 | "കണ്ണേ വാ" | അൽഫോൺസ് ജോസഫ് |