കിങ്സ്റ്റൺ
ജമൈക്കയുടെ തലസ്ഥാനമാണ് കിങ്സ്റ്റൺ.ജമൈക്കൻ ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്തായാണ് കിങ്സ്റ്റൺ നഗരം നിലകൊള്ളുന്നത്.ജമൈക്കയിലെ ഏറ്റവും വലിയ നഗരമാണ് കിങ്സ്റ്റൺ.രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കിങ്സ്റ്റണിൽ താമസിക്കുന്നു.1692ൽ സ്ഥാപിതമായ കിങ്സ്റ്റൺ നഗരം ജമൈക്കയിലെത്തിയ സ്പാനിഷുകാരുടെ കീഴിൽ വളരുകയും ക്രമേണ രാജ്യത്തെ ഏറ്റവും വലിയ വ്യാവസായികകേന്ദ്രവും രാജ്യതലസ്ഥാനവുമായി മാറുകയും ചെയ്തു. ഇന്ന് ആഫ്രിക്കൻ വംശജരാണ് കിങ്സ്റ്റൺ നഗരത്തിലെ ഭൂരിഭാഗവും.1966ലെകോമൺവെൽത്ത് ഗെയിംസിന് കിങ്സ്റ്റൺ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2011 ലെ സെൻസസ് അനുസരിച്ച് ഏകദേശം ഒൻപതര ലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2].
കിങ്സ്റ്റൺ | |
---|---|
തലസ്ഥാനനഗരം | |
കിങ്സ്റ്റൺ നഗരത്തിന്റെ ആകാശദൃശ്യം | |
Motto(s): A city which hath foundations[1] | |
രാജ്യം | ജമൈക്ക |
കൗണ്ടി | സറി |
Established | 1692 |
• മേയർ | ഏഞ്ചല ബ്രൗൺ ബർക്ക് |
• ആകെ | 480 ച.കി.മീ.(190 ച മൈ) |
ഉയരം | 9 മീ(30 അടി) |
(2011) | |
• ആകെ | 9,37,700 |
• ജനസാന്ദ്രത | 1,358/ച.കി.മീ.(3,520/ച മൈ) |
സമയമേഖല | UTC-5 (EST) |
അവലംബം
തിരുത്തുക- ↑ "KSAC lauds contribution of century-old churches downtown". Archived from the original on 2015-05-27. Retrieved 2015-12-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Brief history of Kingston, Jamaica". Archived from the original on 2016-03-03. Retrieved 2015-12-20.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKingston, Jamaica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള കിങ്സ്റ്റൺ യാത്രാ സഹായി
- Kingston & St Andrew Corporation website Archived 2014-12-06 at the Wayback Machine.