കുറ്റ്യാടി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണം
(Kuttiadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറ്റ്യാടി

കുറ്റ്യാടി
11°39′55″N 75°46′04″E / 11.6653°N 75.7678°E / 11.6653; 75.7678
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട് ഒടി നഫീസ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673508
+91 496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പൂഴ, പ്രകൃതി ഭംഗി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കൻ പ്രദേശത്തുള്ള ഒരു പ്രധാന പട്ടണമാണ് കുറ്റ്യാടി. കുറ്റ്യാടി പഞ്ചായത്ത്, കുറ്റ്യാടി നിയോജക മണ്ഡലം എന്നിവയുടെ ആസ്ഥാനം കുടിയാണ് ഈ പട്ടണം. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, ചങ്ങരോത്ത് തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ വടകര, കോഴിക്കോട് പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.

കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. പഴശ്ശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു കുറ്റ്യാടി എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു

ഒരുപാട് ടൂറിസ്റ്റ് സ്പോട്ട്കളാലും ഹിഡൻ വ്യൂ പോയിന്റ്കളാലും പ്രസിദ്ധമാണ് ഈ മലയോരപട്ടണം. കക്കയം ഡാം (കുറ്റ്യാടി ഡാം), പെരുവെണ്ണാമുഴി ഡാം, ജാനകി കാട്, കുറ്റ്യാടി ചുരം, കൊരണപ്പാറ വ്യൂ പോയിന്റ്, ഉരിതൂക്കിമല, ചാപ്പൻതോട്ടം വെള്ളച്ചാട്ടം, കുറ്റ്യാടി പുഴ തുടങ്ങി അനേകം ടൂറിസ്റ്റ് സ്ഥലങ്ങളാൽ സമൃദ്ധമാണ് ഈ ദേശം.

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ഇതും കാണുക

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുറ്റ്യാടി&oldid=4091017" എന്ന താളിൽനിന്ന് ശേഖരിച്ചത്