കറുകുറ്റി
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കറുകുറ്റി ഗ്രാമം. എൻ.എച്ച് 47-ൽ തൃശ്ശൂർ ജില്ല യുടെ അതിർത്തിയോട് ചേർന്ന് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായിട്ടാണ് കറുകുറ്റി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുത്തുകജനങ്ങൾ തിങ്ങി പാർത്തിരുന്ന ഈ സ്ഥലത്ത് വളരെ പുകൾപെറ്റ ഒരു ഹൈന്ദവസംസ്ക്കാരം നിലനിന്നിരുന്നു. പഴയകാലത്ത് ദൈവാരാധനക്കായി നിർമ്മിച്ചിരുന്ന അമ്പലങ്ങളുടെ അവശിഷ്ഠങ്ങൾ കറുകുറ്റിയുടെ വിവധ ഭാഗത്തു കാണാനുണ്ട്. അതുപോലെ തന്നെ , ജനങ്ങളുടെ സമ്പാദ്യവും പണവും മറ്റും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ഠങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. വളരെ കടുത്ത പ്രകൃതിക്ഷോഭം മൂലം ഈ സംസ്ക്കാരം തകർന്നടിയുകയായിരുന്നിരിക്കാം.[1]
പേരിനുപിന്നിൽ
തിരുത്തുകഈ പ്രദേശം ടിപ്പുവിന്റെ പടയോട്ടത്തിനുശേഷമോ , അല്ലെങ്കിൽ ഒരു പ്രകൃതിക്ഷോഭത്തിനു കാരണമായോ ഒരു വന്യമേഖലയായി തീർന്നു. ഇടതൂർന്നു വളർന്ന കാര എന്ന കുറ്റിച്ചെടികളുള്ള സ്ഥലമായതിനാലായിരിക്കാം ഇവിടം കറുകുറ്റി ആയത്. കറുകുറ്റി കണ്ടാൽ മറുകുറ്റി വേണ്ട എന്നൊരു ചൊല്ലും ഈ പ്രദേശങ്ങളിൽ നിലവിലുണ്ട്.[1]. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കുറ്റി എന്നാൽ കോട്ട എന്നാണർത്ഥം. പുരാതനകാലത്ത് നില നിന്നിരുന്ന മരം കൊണ്ടുള്ള കോട്ടയിൽ നിന്നാണ് കറുകുറ്റി എന്ന പേരു സിദ്ധിച്ചത്. [2]
ജീവിതോപാധി
തിരുത്തുകജീവിതോപാധി പ്രധാനമായും കൃഷി തന്നെയാണ്. നെൽകൃഷി യാണ് ധാരാളമായി ഈ ഭാഗത്ത് കണ്ടു വരുന്നത്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ഉണ്ണിമാംക്ഷേത്രം - കരയാംപറമ്പ്
- കറുകുറ്റി സെന്റ് സേവ്യേഴ്സ് പള്ളി
- ഓത്താടം ഭഗവതി ക്ഷേത്രം
- കരയാംപറമ്പിൽ ഉണ്ണിമഠം
- ചിറക്കോട്ട് ഭഗവതി ക്ഷേത്രം
- സെന്റ് ജോസഫ്സ് ചർച്ച്, കറുകുറ്റി കേബിൾ നഗർ
- അപ്പോള്ളോ അഡ്ലക്സ് ആശുപത്രി, കേബിൾ നഗർ
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- റോഡ് വഴി - ദേശീയ പാത 47 ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. അങ്കമാലി-ചാലക്കുടി വഴിയിൽ അങ്കമാലിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ.
- റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ അങ്കമാലി, കറുകുറ്റി, കൊരട്ടി എന്നിവയാണ്.
- വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 6 കി.മി ദൂരം.
സമീപഗ്രാമങ്ങൾ
തിരുത്തുക- വാഴച്ചാൽ
- പന്തക്കൽ
- എടക്കുന്ന്
- പാലിശ്ശേരി
- ഏഴാറ്റുമുഖം
- കാരമറ്റം
- പാദുവാപുരം
- മൂന്നാംപറമ്പ്
- മലയാംകുന്ന്
- ഞാലൂക്കര
- കരയാംപറമ്പ്
- പീച്ചാനിക്കാട്
ചിത്രശാല
തിരുത്തുക-
പിയാത്തെ ശില്പം ക്രിസ്തുരാജാശ്രമം പള്ളി കറുകുറ്റി
-
സെന്റ് ജോസഫ്സ് ചർച്ച് കറുകുറ്റി കേബിൾ നഗർ
അവലംബം
തിരുത്തുക- ↑ 1.0 1.1 തദ്ദേശസ്വയംഭരണ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കറുകുറ്റി പഞ്ചായത്ത് ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "കറുകുറ്റി" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)