കനിഹ
മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്: ജൂൂ
കനിഹ | |
---|---|
ജനനം | ദിവ്യ വെങ്കടസുബ്രമണ്യം ജൂലൈ 3, 1982 |
തൊഴിൽ | അഭിനേത്രി, ഡബ്ബിംഗ് കലാകാരി, പിന്നണിഗായിക |
ഉയരം | 5 അടി (1.5 മീ)* |
വെബ്സൈറ്റ് | www.kaniha.com |
ആദ്യ ജീവിതം
തിരുത്തുകപിതാവ് എൻജിനീയറായ മി. വെങ്കടസുബ്രമണ്യമാണ്. ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബിറ്റ്സ്, പിലാനിയിൽ നിന്ന് ആണ്. അതിനു ശേഷം അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.
അഭിനയ ജീവിതം
തിരുത്തുക1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.
കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.
തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.
സ്വകാര്യ ജീവിതം
തിരുത്തുകകനിഹ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | ഒപ്പം അഭിനയിച്ചവർ | കഥാപാത്രം |
---|---|---|---|---|
2013 | ഒറീസ (ചലച്ഛിത്രം) | മലയാളം | ഉണ്ണി മുകുന്ദൻ | ചന്ദ്രഭാഗ[1] |
2012 | ബാവൂട്ടിയുടെ നാമത്തിൽ' | മലയാളം | മമ്മൂട്ടി, കാവ്യ മാധവൻ | മറിയം |
2008 | Rajakumari | കന്നഡ | Ravichandran, Balaji | Rajakumari |
2008 | കേരള വർമ്മ പഴശ്ശിരാജ | മലയാളം | മമ്മൂട്ടി, ശരത്കുമാർ | Makam |
2006 | Varalaru | Tamil | Ajith, അസിൻ | Gayathri |
2006 | Ennitum | Malayalam | Tiju Dennis, Swarnamalya, Siddarthan | Sneha |
2006 | Sye | Kannada | Sudeep, Pasupathy | Divya |
2006 | Naa Autograph | Telugu | Ravi Teja, Bhumika Chawla, Gopika | Sandhya |
2005 | Dancer | Tamil | Kutty, Robert | Divya |
2004 | Autograph | Tamil | Cheran, Sneha, Gopika | Thenmozhi |
2004 | Aethiree | Tamil | Madhavan, Sadha | Gayathri |
2004 | Annavaru | Kannada | Ambarish, Suhasini | Subbulakshmi |
2003 | Ottesi Chepputanna | Telugu | Srikanth | Divya |
2002 | Five Star | Tamil | Prasanna | Eashwari |
അവലംബം
തിരുത്തുക- ↑ "സിനിമ" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 12. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 06.
{{cite news}}
: Check date values in:|accessdate=
and|date=
(help)