കൈപ്പറമ്പ്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കൈപ്പറമ്പ് ( Kaiparamba ) [1]. ' തൃശൂർ താലൂക്കിൽ അഞ്ഞൂർ, കൈപ്പറമ്പ്, പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പഞ്ചായത്ത് കൂടിയാണ് കൈപ്പറമ്പ്. 18 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് അവണൂർ, വേലൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തോളൂർ പഞ്ചായത്തും, തെക്കുഭാഗത്ത് അടാട്ട് പഞ്ചായത്തും, വടക്കുഭാഗത്ത് ചൂണ്ടൽ പഞ്ചായത്തുമാണ്.[2]
കൈപ്പറമ്പ് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 6,968 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
കൈപ്പറമ്പ് പ്രദേശത്തുള്ള ജനങ്ങളുടെ പ്രധാന ജോലി കാർഷികവൃത്തി തന്നെയാണ്. ഒരുകാലത്തു രത്‌നക്കല്ല് നിർമ്മാണ രംഗത്ത് കൈപ്പറമ്പ് അതിപ്രശസ്തി നേടിയിരുന്നുവെങ്കിലും ഇന്ന് ഈ മേഖല ക്ഷയിച്ചു കൊണ്ടിരിക്കുന്നു[3]. കൈപ്പറമ്പ് കാവ് ക്ഷേത്രം, പുത്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ.
1953 മുതൽ 1963 വരെയുള്ള കാലയളവിൽ പഞ്ചായത്തു പ്രസിഡണ്ട് ആയി സേവനമനുഷ്ഠിച്ച ശ്രീ.ഉണ്ണിമേനോൻ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു .തൃശ്ശൂരിൽ നിന്നും 14 കി. മീ. ദൂരത്തിൽ ആണ് കൈപ്പറമ്പ്. തൃശൂർ-കുന്നംകുളം, കൈപ്പറമ്പ്-പറപ്പൂർ എന്നിവയാണ് കൈപ്പറമ്പിലൂടെ കടന്നുപോകുന്ന പ്രധാന യാത്രാപാതകൾ.
പ്രാദേശിക ചരിത്രം
തിരുത്തുകപണ്ട് തലപ്പിള്ളി രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശം. പിന്നീട് ഈ രാജവംശം മണക്കുളം, കക്കാട്, പുന്നത്തൂർ, ചിറയളം എന്നീ നാലു താവഴികളായി പിരിഞ്ഞതോടെ പുന്നത്തൂർ രാജാവിന്റെ അധീനതയിലായി.പണ്ട് അഞ്ഞൂറ്റവർ എന്നറിയപ്പെട്ടിരുന്ന നായർസംഘമാണ് ഗ്രാമസഭയുടെ ഭരണം നടത്തിയിരുന്നത്. ആ പേരിൽ നിന്നാണ് അഞ്ഞൂർ എന്ന സ്ഥലനാമമുണ്ടായത്. കാളവണ്ടി കൈകൊണ്ട് തള്ളിക്കയറ്റികൊണ്ടുപോകേണ്ട ഉയർന്ന പറമ്പിനെ കൈപ്പറമ്പ് എന്നു വിളിച്ചു. കാളവണ്ടി തള്ളാൻ വേണ്ടി കൈപ്പറമ്പി എന്ന പേരിലുള്ള പ്രത്യേകവിഭാഗത്തെ നിയമിച്ചിരുന്നു[2]
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ ഇന്ത്യ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 6968 ആണ്. ഇതിൽ 3398 പുരുഷന്മാരും 3570 സ്ത്രീകളുമുണ്ട്.[1]പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 92.64 ശതമാനവും സ്‌ത്രീകളുടേത് 95.46 ശതമാനവുമാണ് .[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ 2.0 2.1 2.2 "കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് (Kaiparambu Grama Panchayat) A Local Government Institution, Thrissur District, Kerala". LSG KERALA. Archived from the original on 2019-11-23.
{{cite web}}
: line feed character in|title=
at position 56 (help) - ↑ "Diamond units in Thrissur losing shine". November 18, 2004.
{{cite journal}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Cite journal requires|journal=
(help); External link in
(help)|accessdate=