ജോൺ ഗ്രിഗ്സ് തോംസൺ

(John G. Thompson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോൺ ഗ്രിഗ്സ് തോംസൺ അമേരിക്കൻ ബീജഗണിത ശാസ്ത്രജ്ഞനാണ്. പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ ഗവേഷണങ്ങൾ 1970-ലെ ഫീൽഡ്സ് മെഡലിന് തോംസണിനെ അർഹനാക്കി.

ജോൺ ഗ്രിഗ്സ് തോംസൺ
ജനനം (1932-10-13) ഒക്ടോബർ 13, 1932  (92 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംയേൽ സർവ്വകലാശാല (ബി.എ. 1955)
ഷിക്കാഗോ സർവ്വകലാശാല (പിഎച്ച്.ഡി. 1959)
പുരസ്കാരങ്ങൾCole Prize (1965)
Fields Medal (1970)
Fellow of the Royal Society (1979)
Senior Berwick Prize (1982)
Sylvester Medal (1985)
Wolf Prize (1992)
Poincaré Prize (1992) [അവലംബം ആവശ്യമാണ്]
Abel Prize (2008)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗ്രൂപ്പ് സിദ്ധാന്തം
സ്ഥാപനങ്ങൾഹാർവാർഡ് സർവ്വകലാശാല (1961–62)
ഷിക്കാഗോ സർവ്വകലാശാല (1962–68)
കേംബ്രിഡ്ജ് സർവ്വകലാശാല (1968–93)
ഫ്ലോറിഡ സർവ്വകലാശാല (1993–ഇന്നുവരെ)
പ്രബന്ധംA Proof that a Finite Group with a Fixed-Point-Free Automorphism of Prime Order is Nilpotent (1959)
ഡോക്ടർ ബിരുദ ഉപദേശകൻസാൻഡേഴ്സ് മക്ലേൻ
ഡോക്ടറൽ വിദ്യാർത്ഥികൾR. L. Griess, Charles Sims

ജീവിതരേഖ

തിരുത്തുക

1932 ഒക്ടോബർ 13-ന് കാൻസസിലെ ഒട്ടാവയിൽ തോംസൺ ജനിച്ചു. യേൽ സർവ്വകലാശാലയിൽനിന്ന് ബി.എ. ബിരുദവും (1955) ഷിക്കാഗോ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദവും (1959) നേടിയ ഇദ്ദേഹം ഹാർവാർഡ് (1961-62), ഷിക്കാഗോ (1962-68), കേംബ്രിജ് (1968-70) എന്നീ സർവകലാശാലകളിൽ ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

പ്രധാന പഠനമേഖല

തിരുത്തുക

അമൂർത്ത ബീജഗണിത (Abstract Algebra) ശാഖയായ ഗ്രൂപ്പ് സിദ്ധാന്തം, വിശേഷിച്ചും പരിമിത ഗ്രൂപ്പ് സിദ്ധാന്തം ആയിരുന്നു തോംസണിന്റെ പ്രധാന പഠനമേഖല. നിർധാരണം ചെയ്യുവാൻ ശ്രമകരമായിരുന്ന ഫ്രൊബെനിയസിന്റെ (1849-1917) അനുമാനം തെളിയിക്കുവാൻ സാധിച്ചത് തോംസണിന്റെ പ്രധാന നേട്ടമായി ഗണിക്കപ്പെടുന്നു. ഏതൊരു അംഗത്തെയും സ്ഥിരപ്പെടുത്താത്ത ഏകൈകസമാകാരിത (automorphism) ഉള്ള പരിമിത ഗ്രൂപ്പ് ശൂന്യസ്ഥാനീയം (nil potent) ആയിരിക്കുമെന്നാണ് ഇദ്ദേഹം തെളിയിച്ചത്. തുടർന്ന് പരിമിത സരള ഗ്രൂപ്പുകളെ (finite simple groups) കുറിച്ചുള്ള ഗവേഷണങ്ങളിൽ മുഴുകിയ തോംസൺ 1963-ൽ വാൾട്ടർ ഫൈറ്റുമായിച്ചേർന്ന്, അബീലിയൻ അല്ലാത്ത (nonabelian) പരിമിത സരള ഗ്രൂപ്പുകളും യുഗ്മക്രമ(even order)ത്തിലായിരിക്കുമെന്നു കണ്ടെത്തി. ഈ കണ്ടെത്തലുകൾ ഇവർക്ക് ഫീൽഡ്സ് മെഡൽ നേടിക്കൊടുത്തു. കൂടാതെ, ഫ്രാങ്ക് നെൽസൺ കോൾ പ്രൈസ് (1965) ഉൾപ്പെടെ പതിമൂന്നോളം അവാർഡുകളാണ് ഈ ഗവേഷണഫലത്തിന് അംഗീകാരമായി ലഭിച്ചത്.

ബഹുമതികൾ

തിരുത്തുക
  • ബെർവിക് പ്രൈസ് (1982)
  • സിൽവെസ്റ്റർ മെഡൽ (1985)
  • വുൾഫ് പ്രൈസ്
  • പ്വാൻകർ പ്രൈസ് (1992)

തുടങ്ങിയവ തോംസണിനു ലഭിച്ച മികച്ച അംഗീകാരങ്ങളാണ്.

  • നാഷണൽ സയൻസ് അക്കാദമി അംഗം (1971)
  • റോയൽ സൊസൈറ്റി അംഗം (1979)

എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങളെ മാനിച്ച് യേൽ സർവകലാശാല 1980-ലും ഷിക്കാഗോ സർവകലാശാല 1985-ലും ഓക്സ്ഫഡ് സർവകലാശാല 1987-ലും ബഹുമതിമുദ്രകൾ നൽകി ആദരിച്ചു. യു.എസ്സിന്റെ ദേശീയ സയൻസ് മെഡലായ മാത്ത് പ്രൈസും (Math Prize) തോംസണിനു ലഭിച്ചിട്ടുണ്ട് (2000).

പുറം കണ്ണികൾ

തിരുത്തുക
  • O'Connor, John J.; Robertson, Edmund F., "ജോൺ ഗ്രിഗ്സ് തോംസൺ", MacTutor History of Mathematics archive, University of St Andrews.
  • ജോൺ ഗ്രിഗ്സ് തോംസൺ at the Mathematics Genealogy Project.
  • List of mathematical articles by John G. Thompson
  • Biography from the Abel Prize center Archived 2016-06-11 at the Wayback Machine.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസൺ, ജോൺ ഗ്രിഗ്സ് (1932 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ഗ്രിഗ്സ്_തോംസൺ&oldid=4094222" എന്ന താളിൽനിന്ന് ശേഖരിച്ചത്