(Fields Medal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾസ് ഫീൽഡിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മെഡൽ ആണ് ഫീൽഡ് മെഡൽ. 1932ൽ സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബൽ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡൽ എന്ന ആശയം കൈക്കൊണ്ടത്. 1936ൽ നടന്ന അടുത്ത സമ്മേളനത്തിൽ ഈ മെഡൽ സമ്മാനിയ്ക്കുകയും ചെയ്തു. അന്തർദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ഫീൽഡ് മെഡൽ ഏർപ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വർഷത്തിൽ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.
ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകൽപന ചെയ്തിരിയ്ക്കുന്നത് കനേഡിയൻ ശില്പിയായ റോബർട്ട് റ്റൈറ്റ് മക് കെൻസീ ആണ്. മെഡലിൽ ലത്തീൻ ഭാഷയിൽആർക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിർവശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആർക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേർക്കുന്നു.