നീലഗിരിക്കോമരം

(Idionyx corona എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോമരത്തുമ്പികൾ (Synthemistidae) എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു കല്ലൻ തുമ്പിയാണ് നീലഗിരിക്കോമരം.[1]

നീലഗിരിക്കോമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. corona
Binomial name
Idionyx corona
Fraser, 1921

ലോകത്തിൽ, പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവ്വ ഇനം തുമ്പിയാണ് നീലഗിരിക്കോമരം. കർണ്ണാടക, തമിൾനാട്, കേരളം എന്നീ 3 സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് ഈ തുമ്പിയെ ഇത് വരെ കണ്ടെത്തിയിട്ടുള്ളത് [2].  idionyx ജനുസിൽപ്പെട്ട തുമ്പികളെ കയ്യിലെടുത്ത് പരിശോധിച്ചാൽ മാത്രമേ കൃത്യമായി തിരിച്ചറിയാൻ കഴിയുകയുള്ളു. ഇവയെ പിടിക്കുന്നതാവട്ടെ വളരെ വിഷമകരവുമാണ്.  ആയതിനാൽ ഈ തുമ്പികളെക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമാണ് ഇത് വരെ ലഭ്യമായിട്ടുള്ളത് [2].

മറ്റു കോമരത്തുമ്പികളെ  അപേക്ഷിച്ച് വലിപ്പം കുറഞ്ഞ ഇവയുടെ ചിറകുകളിൽ (ചിറകിന്റെ തുടക്ക ഭാഗം മുതൽ ചിറകിലെ പൊട്ട് വരെ) തിളങ്ങുന്ന മഞ്ഞ നിറം വ്യാപിച്ചു കാണാം.  ഈ ഇനത്തിൽപ്പെട്ട മറ്റ് തുമ്പികളിൽ നിന്നു വ്യത്യസ്തമായി ഇവയുടെ താഴെയുള്ള ചെറുവാലുകളിൽ സൂക്ഷ്മരോമങ്ങൾ കാണുകയില്ല. പെൺതുമ്പിയുടെ കണ്ണുകൾക്കിടയിലുള്ള ഭാഗത്തെ സവിശേഷാകൃതി ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു [1].

നിത്യഹരിത വനങ്ങളിലെ കുത്തിയൊഴുകുന്ന നീർച്ചാലുകളോട് ചേർന്നാണ് ഇവയെ കാണാറുള്ളത്. പർവ്വതമുകളിലെ അരുവികളിലാണ് ഇവ മുട്ടയിടാറുള്ളത് [3].

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 229–230.
  2. 2.0 2.1 Kakkasery, F. "Idionyx corona". Retrieved 2018-10-04.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 260–261. ISBN 9788181714954.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നീലഗിരിക്കോമരം&oldid=3373886" എന്ന താളിൽനിന്ന് ശേഖരിച്ചത്