ഇടമലയാർ അണക്കെട്ട്
കേരളത്തിലെ എറണാകുളം ജില്ലയിലെ അണക്കെട്ട്
(Idamalayar Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ എറണാകുളം ജില്ലയിൽ ഇടമലയാർ ഫോറെസ്റ് ഡിവിഷനിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്.[1] 1985ൽ ഇടമലയാർ ജല വൈദ്യുത പദ്ധതി[2][3]യുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 373 മീറ്റർ നീളവും 102 മീറ്റർ ഉയരവുമുണ്ട്.
ഇടമലയാർ അണക്കെട്ട് | |
---|---|
സ്ഥലം | കുട്ടമ്പുഴ, കോതമംഗലം, എറണാകുളം ജില്ല, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 10°13′17.0904″N 76°42′22.68″E / 10.221414000°N 76.7063000°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1985 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ഇടമലയാർ/പെരിയാർ |
ഉയരം | 102 മീ (335 അടി) |
നീളം | 373 മീ (1,224 അടി) |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 3012.8 M3/Sec |
റിസർവോയർ | |
Creates | ഇടമലയാർ റിസർവോയർ |
ആകെ സംഭരണശേഷി | 1,089,800,000 ഘന മീറ്റർ (3.849×1010 cu ft) |
ഉപയോഗക്ഷമമായ ശേഷി | 1,017,800,000 ഘന മീറ്റർ (3.594×1010 cu ft) |
പ്രതലം വിസ്തീർണ്ണം | 28.3 ഹെക്ടർ (70 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1987 |
Turbines | 2 x 37.5 Megawatt (Francis-type) |
Installed capacity | 75 MW |
Annual generation | 380 MU |
ഇടമലയാർ പവർ ഹൗസ് |
വൈദ്യുതി ഉത്പാദനം
തിരുത്തുകഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള ഇടമലയാർ പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 37.5 മെഗാവാട്ട് ശേഷി 2 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1987 മാർച്ച് 2 നു നിലവിൽ വന്നു .75 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. നിലവിൽ വാർഷിക ഉൽപ്പാദനം 380 MU ആണ് [4].
കൂടുതൽ കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Idamalayar(Eb) Dam D03183 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Idamalayar Hydroelectric Project JH01158-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IDAMALAYAR HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Idamalayar Power House PH01167-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകIdamalayar Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.