ഹീര

(Hera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹീര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹീര (വിവക്ഷകൾ) എന്ന താൾ കാണുക. ഹീര (വിവക്ഷകൾ)

ഗ്രീക്ക് ഐതിഹ്യങ്ങളിൽ‍ സ്യൂസിന്റെ ഭാര്യയും മൂത്ത സഹോദരിയുമാണ് ഹീര. വിവാഹത്തിന്റെയും പ്രസവത്തിന്റെയും ദേവതയാണിവർ. റോമൻ ഐതിഹ്യത്തിലെ ജൂണോ, ഹീരക്ക് സമമായ കഥാപാത്രമാണ്.

ഹീര
ഹീര, ലവ്റെയിലുള്ള ശില്പം
ഹീര, ലവ്റെയിലുള്ള ശില്പം
Goddess of marriage and women
വാസംMount Olympus
ചിഹ്നംPomegranate, Peacock Feather
പങ്കാളിZeus
മാതാപിതാക്കൾCronus and Rhea
സഹോദരങ്ങൾPoseidon, Hades, Demeter, Hestia, Zeus
മക്കൾAres, Enyo, Hebe, Eileithyia, Hephaestus
റോമൻ പേര്Juno
Primary polisArgos

പോളോസ് എന്ന കിരീടം ധരിച്ചുകൊണ്ട് ഗാംഭീര്യത്തോടെ സിംഹാസനത്തിലിരിക്കുന്നതായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറ്. ചിലപ്പോളെല്ലാം കയ്യിൽ ഒരു മാതളനാരങ്ങയും ഉണ്ടാകാറുണ്ട്. പശുവും മയിലും ഹീരക്ക് വിശുദ്ധമായ ജീവികളാണ്.

അസൂയയും പ്രതികാരവും ഹീരയുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവങ്ങളാണ്. ഭർത്താവായ സ്യൂസിന്റെ രഹസ്യകാമുകിമാരേയും അവരുടെ മക്കളേയും, തന്നെ ധിക്കരിച്ച മനുഷ്യരേപ്പോലും ഹീര നശിപ്പിക്കാൻ ശ്രമിച്ചു.

"https://ml.wikipedia.org/w/index.php?title=ഹീര&oldid=1949941" എന്ന താളിൽനിന്ന് ശേഖരിച്ചത്