പൊസൈഡൺ
(Poseidon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് പുരാണങ്ങളിൽ, സമുദ്രത്തിന്റെയും ഭൂചലനത്തിന്റെയും ദേവനാണ് പൊസൈഡൺ. ഇട്രിസ്കൻ പുരാണങ്ങളിലെ നെതൻസ്, റോമൻ പുരാണങ്ങളിലെ നെപ്ട്യൂൺ എന്നിവർ പൊസൈഡണിന് സമാനരായ സമുദ്രദേവന്മാരാണ്. നെതൻസ് എന്ന പേര് ലത്തീൻവൽക്കരിക്കപ്പെട്ടാണ് നെപ്ട്യൂണായതാണ്. വെങ്കലയുഗ ഗ്രീസിലെ പൈലോസിലും തീബ്സിലും പൊസൈഡണിനെ ആരാധിച്ചിരുന്നുവെന്ന് ലീനിയർ ബി ഫലകങ്ങളിൽ കാണാം. പിന്നീട് സ്യൂസിന്റെയും ഹേഡിസിന്റെയും സഹോദരനായി ഒളിമ്പ്യൻ ദൈവങ്ങളുടെ കൂട്ടത്തിലേക്ക് പൊസൈഡൺ സംയോജിക്കപ്പെടുകയായിരുന്നു.
പൊസൈഡൺ | |
---|---|
God of the Sea, Earthquakes and Horses | |
പങ്കാളി | Amphitrite |
മാതാപിതാക്കൾ | Cronus and Rhea |
സഹോദരങ്ങൾ | Hades, Demeter, Hestia, Hera, Zeus |
മക്കൾ | Theseus, Triton |
റോമൻ പേര് | Neptune |