ഡിമീറ്റർ
(Demeter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് ഐതിഹ്യത്തിൽ ധാന്യങ്ങളുടേയും ഫലഭൂവിഷ്ടതയുടേയും ദേവതയാണ് ഡിമീറ്റർ. ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്. ബിസി 7-ആം നൂറ്റാണ്ടിൽ ഹോമർ എഴുതിയ കീർത്തനത്തിൽ ഡിമീറ്ററിനെ "ഋതുക്കൾ കൊണ്ടുവരുന്നവളായി" വിശേഷിപ്പിക്കുന്നു. ഡിമീറ്റർ ഉൾപ്പെടുന്ന ഒളിമ്പ്യൻ ദൈവങ്ങളുടെ സൃഷ്ടിക്ക് വളരെക്കാലം മുമ്പ് തന്നെ ഡിമീറ്ററിനെ ആരാധിച്ചിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. റോമൻ ഐതിഹ്യത്തിലെ സെറസ് ഡിമീറ്ററിന് സമമായ ദേവിയാണ്.
ഡിമീറ്റർ | |
---|---|
Goddess of Agriculture and wheat | |
ചിഹ്നം | Torch, Sheaf of Wheat or Barley |
മാതാപിതാക്കൾ | Cronus and Rhea |
സഹോദരങ്ങൾ | Poseidon, Hades, Hestia, Hera, Zeus |
മക്കൾ | Persephone, Zagreus, Despoina, Arion, Plutus, Philomelus |
റോമൻ പേര് | Ceres |