ഹാലിയുടെ വാൽനക്ഷത്രം

(Halley's Comet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിദ്ധമായ ഒരു വാൽനക്ഷത്രമാണ് ഹാലിയുടെ വാൽനക്ഷത്രം. 240 BC യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഇതിനെ വാൽ നക്ഷത്രമായിമാത്രമാണ് കരുതിയിരുന്നത്. പക്ഷേ 18 ആം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലി ഇതിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കിയതോടെ ഹാലിയുടെ വാൽനക്ഷത്രം എന്നു വിശേഷിപ്പിക്കുവാൻ തുടങ്ങി. 75–76 വർഷത്തെ[10] കാലയളവിലാണ് ഈ വാൽ നക്ഷത്രം ഭൂമിയ്ക്കടുത്തെത്തുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും എന്ന സവിശേഷതയും ഇതിനുണ്ട്. ഒരു മനുഷ്യായുസ്സിനുള്ളിൽ തിരിച്ചുവരുന്ന വാൽനക്ഷത്രമാണിത്. സൗരയൂഥത്തിനുള്ളിൽനക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ടത് 1986 ൽ ആയിരുന്നു, 2061 - ൽ[1] ഇത് വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് കണക്കുകൂട്ടൽ.

1P/Halley (ഹാലിയുടെ വാൽനക്ഷത്രം )
Comet Halley
കണ്ടെത്തൽ
കണ്ടെത്തിയത്prehistoric (observation);
Edmond Halley (recognition of periodicity)
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[2]
ഇപ്പോക്ക് 2449400.5
(February 17 1994)
അപസൗരത്തിലെ ദൂരം35.1 AU
(December 9 2023)[1]
ഉപസൗരത്തിലെ ദൂരം0.586 AU
last perihelion: February 9 1986
next perihelion: July 28 2061[1]
17.8 AU
എക്സൻട്രിസിറ്റി0.967
75.3 a[2]
ചെരിവ്162.3°
ഭൗതിക സവിശേഷതകൾ
അളവുകൾ15×8×8 km[3], 11 km (JPL)[2]
പിണ്ഡം2.2×1014 to 3×1014 kg (estimates)[വ്യക്തത വരുത്തേണ്ടതുണ്ട്][4][5]
ശരാശരി സാന്ദ്രത
0.6[6] (estimates range from 0.2 to 1.5 g/cm³[7])
2.2 d (52.8 h) (?)[8]
അൽബിഡോ0.04[9]

ഭ്രമണപഥവും ആവിർഭാവവും

തിരുത്തുക

ഭ്രമണപഥം വളരെ വർത്തുളപ്രായമായതും (elliptical) സൂര്യനെ കേന്ദ്രീകരിച്ചതുമാണ്. ഭ്രമണപഥത്തിൽ സൂര്യനോടേറ്റവും അടുത്ത സ്ഥാനം 0.6 AU ( ബുധനും ശുക്രനും ഇടയിൽ) ആണ്. ഭ്രമണപഥത്തിൽ സൂര്യനോടേറ്റവും അകലെയുള്ള സ്ഥാനം 35 AU ആണ്.

 
ഹാ: വാൽനക്ഷത്രം ഭ്രമണപഥം


1910 - ൽ ഭൂമിക്കടുത്തുകൂടി കടന്നുപോയ ഈ വാൽനക്ഷത്രത്തിന് ഭൂമിയെ അപേക്ഷിച്ച് 70.56 km/s [11] ഗതിവേഗം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യനു വടക്കു ധ്രുവത്തിനു മുകളിലായി ഘടികാരദിശയിലാണ് ഇത് വലം വയ്ക്കുന്നത്. ഹാലിയുടെ വാൽനക്ഷത്രം ഒരു ഹ്രസ്വകാല ധൂമകേതു ആണ്. അതായത് 200 വർഷത്തിൽ കുറവ് ഗ്രഹപഥകാലമുള്ളവ. യഥാർത്ഥമായി ദീർഘകാല ധൂമകേതു ആയിരുന്നുവെന്നും മറ്റു ഗ്രഹങ്ങളുടെ ആകർഷണ ശക്തിയാൽ അസ്വസ്ഥമാക്കുക വഴി ഭ്രമണപഥത്തിന് കാര്യമായ മാറ്റം വന്നതാണെന്നും കരുതുന്നു. ഹാലി ധൂമകേതു കൂട്ടം എന്ന പേരും ഇതിന് ലഭിച്ചു ഈ കൂട്ടം ഒരേ ഭ്രമണപഥം തുടരുന്നു.[12]


ഘടനയും വിന്യാസവും

തിരുത്തുക

ആ‍ദ്യമായി ഹാലിയുടെ വാൽനക്ഷത്രത്തിന്റെ ഉപരിതലവും ഘടനയും ലഭിക്കുന്നത് ജിയോട്ടോ മിഷൻ യൂറോപ്പിന്റെ ബഹിരാകാശപേടകം വഴിയാണ്. ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഭാഗം 100 ദശലക്ഷം കി. മീറ്ററിലും [13]കൂടാം, പക്ഷേ ന്യൂക്ലിയസ്സിന്റെ വലിപ്പം ആപേക്ഷികമായി കുറവാണ്, ഏകദേശം 15 കി.മീ നീളവും, 8 കി.മീ വീതിയും അഥവാ 8 കി.മീ ഘനവും മാത്രമേ ഉള്ളൂ, ശരാശരി 11 കി മീ.[2][1][3]. പിണ്ഡവും വളരെ കുറഞ്ഞു കാണപ്പെടുന്നു. 2.2×1014 kg [4] സാന്ദ്രത 0.6 0.6 g/cm2, ഇതിൽ നിന്നും വളരെ അയഞ്ഞ ഘടനയാളെന്നു മനസ്സിലാക്കാം[6].

ഹാലിയുടെ വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസ്സ്, 1986 ജിയോട്ടോ പ്രോബ് ചിത്രം. ന്യൂക്ലിയസ്സിന്റെ കറുത്തഭഗം ചിത്രത്തിൽ കാണാം, കൂടാതെ ഉപരിതലത്തിൽ നിന്നും പൊടിപടലങ്ങളും വാതകങ്ങളും പൊട്ടിത്തെറിക്കുന്നതും ദ്യശ്യമാണ്. ചിത്രം ഇവിടെ കാണാം


ഫെബ്രുവരി 1986 - ൽ

തിരുത്തുക
 
ഹാലിയുടെ വാൽനക്ഷത്രം 1986 - ൽ

9 ഫെബ്രുവരി 1986 - ലെ വരവോടെ ഭൂമിയിൽനിന്നും ഏറ്റവും അടുത്ത് വീക്ഷിച്ചിരുന്ന വാൽനക്ഷത്രം എന്ന ബഹുമതിയും ഹാലീസ് കോമറ്റിന് (ആഗലേയം) സ്വന്തമായി. വരവിന്റെ ആദ്യഭാഗങ്ങളിൽ വ്യക്തമായതോ പ്രകാശപൂരിതമായ വാൽനക്ഷത്രത്തേയോ കാണാൻ സാധിച്ചിരുന്നില്ല,1986 മാർച്ച് 4 ഓട് കൂടി സോവിയറ്റിലെ വേഗാ 1, ചിത്രങ്ങൾ എടുത്തതോടെ വ്യക്തത ഏറി വന്നു. മാർച്ച് 6 ന് ആദ്യമായി വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിന്റെ ചിത്രം വേഗാ 1 ഉം( ന്യൂക്ലിയസ്സിന്റെ ആദ്യ ചിത്രമായിരുന്നു ഇത് ), തുടർന്ന് മാർച്ച് 9 ന് വാലിന്റെ ചിത്രം വേഗാ 2 ഉം എടുത്തു.

ഭാവിയിൽ ആഗമനം

തിരുത്തുക

അടുത്ത ഭ്രമണപഥത്തിൽ സൂര്യനോടേറ്റവും അടുത്ത സ്ഥാനം വരുന്നത് 2061 ജൂലൈ 28 ആയിരിക്കാം[1]. 2060 സെപ്തംബർ 9 ന് വ്യാഴത്തിനടുത്ത് 0.98AU ഉള്ളിലായും, 2061 ആഗസ്റ്റ് 20 ന് ശുക്രനോട് 0.0543AU അടുത്തായി കടന്നുപോകും. 2134 ൽ ഹാലി ഭൂമിയോട് 0.09AU (13.6 ദശലക്ഷം കിലോമീറ്റർ) ദൂരത്തായി കടന്നുപോകും എന്ന് പ്രതീക്ഷിക്കുന്നു.[14]

  1. 1.0 1.1 1.2 1.3 1.4 Yeomans, Donald K. "Horizon Online Ephemeris System". California Institute of Technology, Jet Propulsion Laboratory. Retrieved 2006-09-08.
  2. 2.0 2.1 2.2 2.3 "JPL Small-Body Database Browser: 1P/Halley". 1994-01-11 last obs. Retrieved 2008-10-13. {{cite web}}: Check date values in: |date= (help)
  3. 3.0 3.1 "What Have We Learned About Halley's Comet?". Astronomical Society of the Pacific (No. 6 - Fall 1986). 1986. Retrieved 2008-12-16.
  4. 4.0 4.1 G. Cevolani, G. Bortolotti and A. Hajduk (1987). "Halley, comet's mass loss and age". Retrieved 2007-05-15.[പ്രവർത്തിക്കാത്ത കണ്ണി]
  5. Using the volume of an ellipsoid of 15x8x8km * an assumed rubble pile density of 0.6 g/cm³ yields a mass (m=d*v) of ~3.02E+14 kg
  6. 6.0 6.1 RZ Sagdeev; PE Elyasberg; VI Moroz. (1988). "Is the nucleus of Comet Halley a low density body?". AA(AN SSSR, Institut Kosmicheskikh Issledovanii, Moscow, USSR), AB(AN SSSR, Institut Kosmicheskikh Issledovanii, Moscow, USSR), AC(AN SSSR, Institut Kosmicheskikh Issledovanii, Moscow, USSR). Retrieved 2007-05-15.{{cite web}}: CS1 maint: multiple names: authors list (link)
  7. Peale, S.J. (1989). "On the density of Halley's comet". Icarus. 82 (1): 36–49. doi:10.1016/0019-1035(89)90021-3. densities obtained by this procedure are in reasonable agreement with intuitive expectations of densities near 1 g/cm3, the uncertainties in several parameters and assumptions expand the error bars so far as to make the constraints on the density uniformative ... suggestion that cometary nuclei tend to by very fluffy, ... should not yet be adopted as a paradigm of cometary physics. {{cite journal}}: |access-date= requires |url= (help); Unknown parameter |month= ignored (help)
  8. Peale, S.J. (1989). "Rotation of Halley's comet". Icarus. 79 (2): 396–430. doi:10.1016/0019-1035(89)90085-7. {{cite journal}}: |access-date= requires |url= (help); Unknown parameter |coauthors= ignored (|author= suggested) (help)
  9. Robert Roy Britt (2001-11-29). "Comet Borrelly Puzzle: Darkest Object in the Solar System". Space.com. Archived from the original on 2001-11-30. Retrieved 2008-12-16.
  10. Kronk, Gary W. "1P/Halley". Retrieved 2008-10-13. (Cometography Home Page)
  11. "NEO Close-Approaches Between 1900 and 2200 (sorted by relative velocity)". NASA/JPL Near-Earth Object Program. Archived from the original on 2011-08-20. Retrieved 2008-02-05.
  12. David C. Jewitt (2002). "FROM KUIPER BELT OBJECT TO COMETARY NUCLEUS: THE MISSING ULTRARED MATTER". Retrieved 2008-09-14.[പ്രവർത്തിക്കാത്ത കണ്ണി]
  13. Encyclopaedia Britannica. Chicago: Encyclopaedia Britannica. 2003. ISBN 0-85229-961-3.
  14. "JPL Close-Approach Data: 1P/Halley". 1994-01-11 last obs. Retrieved 2009-05-05. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഹാലിയുടെ_വാൽനക്ഷത്രം&oldid=3968651" എന്ന താളിൽനിന്ന് ശേഖരിച്ചത്