ഗതിമാൻ എക്സ്പ്രസ്
ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express).[3] മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്.[4] ഡെൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 100 മിനിറ്റ് സമയം മതിയാകും. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന് ഇത്രയും ദൂരം പിന്നിടാൻ 120 മിനിറ്റ് സമയം ആവശ്യമായിരുന്നു.[5][6]
ഗതിമാൻ എക്സ്പ്രസ് | |
---|---|
പൊതുവിവരങ്ങൾ | |
തരം | ഗതിമാൻ എക്സ്പ്രസ് |
ആദ്യമായി ഓടിയത് | 5 ഏപ്രിൽ 2016 |
നിലവിൽ നിയന്ത്രിക്കുന്നത് | ഉത്തര റെയിൽവേ |
യാത്രയുടെ വിവരങ്ങൾ | |
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | ഹസ്രത് നിസാമുദ്ദീൻ തീവണ്ടിനിലയം |
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | പോയിന്റ് ടു പോയിന്റ് |
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | ആഗ്ര കന്റോൺമെന്റ് |
സഞ്ചരിക്കുന്ന ദൂരം | 188 കി.മീ (616,798 അടി) |
ശരാശരി യാത്രാ ദൈർഘ്യം | 1മണിക്കൂർ 40മിനിറ്റ് |
സർവ്വീസ് നടത്തുന്ന രീതി | എല്ലാ ദിവസവും (വെള്ളിയാഴ്ച ഒഴികെ) |
ട്രെയിൻ നമ്പർ | 12049[1] / 12050[2] |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | എക്സിക്യൂട്ടീവ് ചെയർ കാർ, എ.സി. ചെയർ കാർ |
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | ഉണ്ട് |
ഉറങ്ങാനുള്ള സൗകര്യം | ഇല്ല |
ഭക്ഷണ സൗകര്യം | ഉണ്ട് |
സ്ഥല നിരീക്ഷണ സൗകര്യം | LHB large windows |
വിനോദ പരിപാടികൾക്കുള്ള സൗകര്യം | ഉണ്ട് |
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | ഉണ്ട് |
സാങ്കേതികം | |
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
ഇലക്ട്രിഫിക്കേഷൻ | ഉണ്ട് |
വേഗത | 160 km/h (99 mph) പരമാവധി വേഗം 113 km/h (70 mph) ശരാശരി വേഗം |
രാജകീയ നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം.[7] രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. എ.സി. ചെയറിന് 750 രൂപയും എക്സിക്യൂട്ടീവ് എ.സി. ചെയറിന് 1500 രൂപയുമാണ് പ്രാരംഭനിരക്കുകൾ.[8] ഒരു വിമാനയാത്രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിൽ ഒരുക്കിയിരിക്കുന്നത്. എയർ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്.[9] സൗജന്യ വൈ-ഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്.[5] ഇന്ത്യൻ കോണ്ടിനെന്റൽ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്. താജ്മഹൽ സന്ദർശിക്കാനെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഗതിമാൻ എക്സ്പ്രസിന്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ താജ്മഹലിൽ സന്ദർശനം അനുവദിക്കാത്തതിനാൽ അന്നേ ദിവസം ഒഴികെ മറ്റെല്ലാദിവസങ്ങളിലും ഗതിമാൻ സർവീസ് നടത്തുന്നു.[10]
ചരിത്രം
തിരുത്തുകഗതിമാൻ എക്സ്പ്രസിനു സുരക്ഷാനുമതി ലഭിക്കുന്നതിനായി റെയിൽവേ സേഫ്റ്റി കമ്മീഷൻ മുമ്പാകെ അപേക്ഷ സമർപ്പിച്ചത് 2014 ഒക്ടോബറിലാണ്.[11] 2015 ജൂണിൽ തീവണ്ടി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. തീവണ്ടിയ്ക്ക് അനുവദിച്ചത് 12049/50 എന്ന നമ്പറായിരുന്നു.[12] 2016 ഏപ്രിൽ 5-ന് ഡെൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും ആഗ്രയിലെ കന്റോൺമെന്റ് സ്റ്റേഷനിലേക്കാണ് ഉദ്ഘാടനയാത്ര നടന്നത്.[13] കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനയാത്രയ്ക്കു ഫ്ലാഗ് ഓഫ് നൽകി. ഇരു സ്റ്റേഷനുകളും തമ്മിലുള്ള 188 കിലോമീറ്റർ ദൂരം 100 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന പദവി ഗതിമാൻ സ്വന്തമാക്കി.[14][15][16][17][18] 1988-ൽ ആരംഭിച്ച ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന്റെ വേഗതയാണ് ഗതിമാൻ മറികടന്നത്.[7]
സൗകര്യങ്ങൾ
തിരുത്തുക- എക്സിക്യൂട്ടീവ് കോച്ചും ചെയർക്കാറും ഉൾപ്പെടെ 12 കോച്ചുകൾ. കപൂർത്തലയിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഉന്നതനിലവാരമുള്ള ലിൻക്-ഹോഫ്മാൻ-ബുഷ് കോച്ചുകളാണിവ.
- ഓട്ടോമേറ്റിക് ഡോറുകൾ
- 5500 കുതിരശക്തിയുള്ള WAP 5 ഇലക്ട്രിക്കൽ എൻജിൻ.[19]
- ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം.
- സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം
- ജി.പി.എസ്. സംവിധാനം
- ടെലിവിഷൻ
- മൈഫ്രീടിവി.ഇൻ എന്ന സ്വകാര്യ കമ്പനിയുടെ വൈ-ഫൈ സംവിധാനം.[19]
- മികച്ച ഭക്ഷണസൗകര്യങ്ങൾ. ഇന്ത്യൻ റെയിൽവേ ക്യാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് ഭക്ഷണം വിളമ്പുന്നത്.[19]
- ഒരു വിമാനയാത്ര പോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങൾ. സഹായത്തിനായി ഹോസ്റ്റസുമാർ.[20]
സമയക്രമം
തിരുത്തുകഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് രാവിലെ 8:10-ന് പുറപ്പെടുന്ന തീവണ്ടി 9:50-ന് ആഗ്രയിലെത്തിച്ചേരും. ആഗ്രയിൽ നിന്ന് വൈകിട്ട് 5:50-ന് പുറപ്പെടുകയും 7:30-ന് നിസാമുദ്ദീനിൽ എത്തിച്ചേരുകയും ചെയ്യുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും സർവീസ് നടത്തുന്നുണ്ട്.[21]
അവലംബം
തിരുത്തുക- ↑ "12049 Schedule". totaltraininfo.com. Retrieved 5 April 2016.
- ↑ "12050 Schedule". totaltraininfo.com. Retrieved 5 April 2016.
- ↑ "ഗതിമാൻ എക്സ്പ്രസ് കുതിക്കും 160 കിലോമീറ്റർ വേഗതയിൽ". മലയാള മനോരമ. 2016 ഏപ്രിൽ 5. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Gatimaan Express, Fastest Indian train, But by 7 minutes". NDTV. 2016 ഏപ്രിൽ 5. Archived from the original on 2016-04-06. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 5.0 5.1 "ഗതിമാൻ എക്സ്പ്രസ്സ് മന്ത്രി സുരേഷ് പ്രഭു ഫ്ലാഗ് ഓഫ് ചെയ്തു". മാതൃഭൂമി ദിനപത്രം. 2016 ഏപ്രിൽ 5. Archived from the original on 2016-04-06. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "വരുന്നൂ ഗതിമാൻ. വേഗം 160 കിലോമീറ്റർ". ജന്മഭൂമി ദിനപത്രം. 2016 ഏപ്രിൽ 5. Archived from the original on 2015-07-28. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 7.0 7.1 "Colourful start for India's fastest train". The Hindu. 2016 ഏപ്രിൽ 6. Archived from the original on 2016-04-06. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "ഗതിമാൻ എക്സ്പ്രസ് സർവീസ് തുടങ്ങി". ദേശാഭിമാനി ദിനപത്രം. 2016 ഏപ്രിൽ 6. Archived from the original on 2016-04-06. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "ഗതിമാൻ പാളത്തിൽ; വേഗം 160 കിലോമീറ്റർ". മലയാള മനോരമ. 2016 ഏപ്രിൽ 6.
{{cite news}}
: Check date values in:|date=
(help) - ↑ "Delhi-Agra Gatimaan Express: India's fastest train set to run from Tuesday; know fare, timings, etc here". Zee News. 2016 ഏപ്രിൽ 4. Archived from the original on 2016-04-06. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Delhi-Agra semi-high speed train to be named Gatimaan Express". India Today. Archived from the original on 2016-04-13. Retrieved 5 April 2016.
- ↑ "India's fastest train completes test run". Times of India. Archived from the original on 2016-04-13. Retrieved 5 April 2016.
- ↑ "Now Delhi-Agra at 160 Km/h on Gatimaan Express". Times of India. 2016 ഏപ്രിൽ 5. Archived from the original on 2016-04-13. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Gatimaan Express, India's Fastest Train, To Debut On Tuesday". NDTV. Archived from the original on 2016-04-13. Retrieved 5 April 2016.
- ↑ "Gatimaan Express reaches Agra within targeted 100 minutes". India Today. 5 April 2016. Retrieved 5 April 2016.
- ↑ "Train to be named Gatimaan Express". The Hindu. Archived from the original on 2014-11-24. Retrieved 5 April 2016.
- ↑ "Delhi-Agra semi-high speed train to be named Gatimaan Express". Zee News. Archived from the original on 2014-11-24. Retrieved 5 April 2016.
- ↑ "Delhi To Agra In 100 Minutes: Gatimaan Express hits tracks next week". Indian Express. Archived from the original on 2016-04-05. Retrieved 5 April 2016.
- ↑ 19.0 19.1 19.2 "ഇനി ഡെൽഹിയിൽ നിന്ന് ആഗ്രയിലേക്ക് പോകാൻ ഗതിമാൻ എക്സ്പ്രസ്". കേരളകൗമുദി ദിനപത്രം. 2016 ഏപ്രിൽ 5. Archived from the original on 2016-04-13. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "ഗതിമാൻ എക്സ്പ്രസ് ഓടിത്തുടങ്ങി". സുപ്രഭാതം ദിനപത്രം. 2016 ഏപ്രിൽ 5. Archived from the original on 2016-04-13. Retrieved 2016 ഏപ്രിൽ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Ahuja, Aashna (4 April 2016). "First Look at The Menu of India's Fastest Train, The Gatimaan Express". NDTV. Archived from the original on 2016-04-13. Retrieved 5 April 2016.