പ്രധാന മെനു തുറക്കുക

സുരേഷ് പ്രഭു

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ബി.ജെ.പി.യുടെ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവും റെയിൽവേ കാബിനറ്റ് മന്ത്രിയുമാണ് സുരേഷ് പ്രഭാകർ പ്രഭു എന്ന സുരേഷ് പ്രഭു.

ജീവിത രേഖതിരുത്തുക

1953 ജൂലായ് 11 ന് ജനിച്ചു. തൊഴിൽപരമായി ചാർട്ടേട് അക്കൗണ്ടന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേട് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ അംഗവുമാണ്.

2014 മെയ് 9ന് ശിവസേനയിൽ നിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന പ്രഭു അതേദിവസം തന്നെ കേന്ദ്ര റയിൽവേ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.[1]

1998 മുതൽ 2004 വരെയുള്ള കാലയളവിൽ വാജ്‌പേയി മന്ത്രിസഭയിൽ വിവിധ ഘട്ടങ്ങളിലായി വ്യവസായം, പരിസ്ഥിതിയും വനവും, വളവും കെമിക്കൽസും, ഊർജ്ജവും, വൻകിട വ്യവസായവും പബ്ലിക് എന്റർപ്രൈസസ് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

  • 1996, 1998, 1999, 2004 വർഷങ്ങളിൽ - മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രാജാപൂർ മണ്ഡലത്തിൽനിന്ന് ശിവസേന അംഗമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2009-ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സുരേഷ്_പ്രഭു&oldid=2784541" എന്ന താളിൽനിന്ന് ശേഖരിച്ചത്