മീൻപിടിയൻ പൂച്ച

(Fishing cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു ഇടത്തരം കാട്ടുപൂച്ചയാണ് മീൻപിടിയൻ പൂച്ച (ഇംഗ്ലീഷ്:  fishing cat). 2016 മുതൽ ഇവ ഐയുസിഎൻ ചുവന്നപട്ടികയിൽ വംശനാശഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന പട്ടികയിലുൾപ്പെട്ടവയാണ്.[1]

Fishing cat
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Feliformia
Family: Felidae
Subfamily: Felinae
Genus: Prionailurus
Species:
P. viverrinus
Binomial name
Prionailurus viverrinus
(Bennett, 1833)
Distribution of the fishing cat as of 2016[1]

പരിസരങ്ങളിൽനിന്ന് എളുപ്പത്തിൽ തിരിച്ചറിയാനാവുക ഇവയ്ക്ക്, പുള്ളികളുള്ളതും, മഞ്ഞകലർന്ന തവിട്ടുനിറമുള്ളതുമായ മറ്റു പൂച്ചകളിൽനിന്നും വ്യത്യസ്തമായി, തവിട്ടു നിറത്തിലുള്ള (Olive-brown) രോമക്കുപ്പായമാണുള്ളത്. ഭാരമേറിയ ശരീരവും നീളം കുറഞ്ഞ കാലുകളുമുള്ളവയാണിവ. മുതുകിൽ സമാന്തരമായി കാണുന്ന നീളമേറിയ കറുത്ത പുള്ളികൾ കഴുത്തിലെത്തുമ്പോൾ നെടുകെയുള്ള വരകളുമായി ചേരുന്നു. വിളറിയ കവിളിൽ രണ്ടു കറുത്ത വരകളും. മറ്റു പല ചെറിയ പൂച്ചകളെയും പോലെ മുൻകാലുകളുടെ ഉൾവശത്തു രണ്ട് വരകളുമുണ്ട്. പുലിപൂച്ച, തുരുമ്പൻപൂച്ച, മരുപൂച്ച എന്നിവയുമായി നല്ല സാമ്യമുള്ള ഇവയ്ക്ക് പക്ഷേ, ഒരടിയെങ്കിലും വലിപ്പക്കൂടുതലുണ്ട്. മരപ്പൊത്തുകളിലും ജല സാമീപ്യമുള്ളിടത്തുമാണ് ഇവ താമസിക്കുന്നത്.[2]

പെരുമാറ്റം

തിരുത്തുക

ഇന്ത്യയിൽ കാണുന്ന പൂച്ചകളിൽ വച്ച് ജലാശയങ്ങളോട് ഏറ്റവും നന്നായി ഇടപെട്ടു കഴിയുന്ന ഇവ, മീനിനെയും ജലപക്ഷികളെയും പിടിക്കുന്നു. കരയിലെ ചെറിയ ഇരകളെ വേട്ടയാടാനും ഇവ സമർത്ഥരാണ്.

വലിപ്പം

തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം: 70 സെ. മീ.

തൂക്കം: 5.5-8 കിലോ

അരുവികൾ, തണ്ണീർത്തടങ്ങൾ, ഓക്സ്ബോ തടാകങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, പുഴകൾ  തുടങ്ങിയവയുടെ പരിസരങ്ങളിലാണ് മീൻപിടിയൻ പൂച്ചകൾ വസിക്കുന്നത്.[3]

പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക മൃഗം ആണ് മീൻപിടിയൻ പൂച്ച.[4]

ഏറ്റവും നന്നായി കാണാവുന്നത്

തിരുത്തുക

ക്യാളാഡേവ് ഖാന നാഷണൽ പാർക്ക് ( രാജസ്ഥാൻ )

നിലനില്പിനുള്ള ഭീഷണി

തിരുത്തുക

ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ട, മൽത്സ്യബന്ധനം.

  1. 1.0 1.1 1.2 Mukherjee, S.; Appel, A.; Duckworth, J. W.; Sanderson, J.; Dahal, S.; Willcox, D. H. A.; Herranz Muñoz, V.; Malla, G.; Ratnayaka, A.; Kantimahanti, M.; Thudugala, A.; Thaung, R. & Rahman, H. (2016). "Prionailurus viverrinus". IUCN Red List of Threatened Species. 2016: e.T18150A50662615.{{cite journal}}: CS1 maint: multiple names: authors list (link) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "iucn" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 139.
  3. Nowell, K., Jackson, P. (1996). "Fishing Cat Prionailurus viverrinus". Wild Cats: status survey and conservation action plan. Gland, Switzerland: IUCN/SSC Cat Specialist Group. Archived from the original on 2011-07-27. Retrieved 2016-12-12.{{cite book}}: CS1 maint: multiple names: authors list (link)
  4. Adhya, T. (2016). "Fishing Cat conservation in West Bengal, India". In A. Appel and J. W. Duckworth (eds). (ed.). Proceedings of the First International Fishing Cat Conservation Symposium, 25–29 November 2015, Nepal (PDF). Bad Marienberg, Germany and Saltford, Bristol, United Kingdom: Fishing Cat Working Group. pp. 41–43. Archived from the original (PDF) on 2017-10-08. Retrieved 2016-12-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മീൻപിടിയൻ_പൂച്ച&oldid=3807236" എന്ന താളിൽനിന്ന് ശേഖരിച്ചത്