എഡ്വാർഡ് ടേർണർ ബെന്നെറ്റ്

(Edward Turner Bennett എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഡ്വാർഡ് ടേർണർ ബെന്നെറ്റ്(6 January 1797 – 21 August 1836) ഇംഗ്ലിഷുകാരനായ ജന്തുശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം ഒരു എഴുത്തുകാരനും കൂടിയായിരുന്നു. പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന ജോൺ ജോസഫ് ബെന്നെറ്റിന്റെ മൂത്തസഹോദരനുമായിരുന്നു. [1]

ബെന്നെറ്റ് ഹാക്നിയിൽ ജനിച്ചു. ഒരു സർജനായി പ്രവർത്തിച്ചെങ്കിലും അദ്ദേഹത്തിനു ജന്തുശാസ്ത്രത്തിലായിരുന്നു കൂടുതൽ കമ്പം. 1822ൽ അദ്ദേഹം ഒരു എന്റമോലജിക്കൽ സൊസൈറ്റിയുണ്ടാക്കാൻ ശ്രമിച്ചു. പിന്നീട് ഇത് ലിന്നിയൻ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഒരു ജന്തുശാസ്ത്ര സൊസൈറ്റിയായിത്തീർന്നു. ഈ സംഘടനയാണ് പിന്നീട് ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയായി മാറിയത്. 1831 മുതൽ 1836 വരെ അദ്ദേഹം അതിന്റെ സിക്രട്ടറിയായി പ്രവർത്തിച്ചു. [2]

The Tower Menagerie (1829) and The Gardens and Menagerie of the Zoological Society (1831) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധികരിച്ചു.

  1. Bennett, Edward Turner (1797-1836), zoologist by J. C. Edwards in Dictionary of National Biography online (accessed 21 July 2008)
  2. Mullens, W. H., and H. Kirke Swann. A Bibliography of British Ornithology from the Earliest Times to the End of 1912. London, England: Macmillan, 1917. (Accessed on 5/10/2014.)

[Category:English zoologists]]