മഞ്ജുൾ ഭാർഗവ
'ഗണിതത്തിലുള്ള നൊബേൽ പുരസ്‌ക്കാരം' എന്നറിയപ്പെടുന്ന ഫീൽഡ് മെഡൽ ലഭിച്ച ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞനാണ് മഞ്ജുൽ ഭാർഗവ. 'ഗണിത മാന്ത്രികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
മഞ്ജുൾ ഭാർഗവ | |
---|---|
ജനനം | |
ദേശീയത | കനേഡിയൻ, അമേരിക്കൻ |
കലാലയം | ഹാർവാർഡ് സർവകലാശാല പ്രിൻസ്റ്റൺ സർവകലാശാല |
അറിയപ്പെടുന്നത് | Gauss composition laws 15 and 290 theorems factorial function ranks of elliptic curves |
പുരസ്കാരങ്ങൾ | ഫീൽഡ് മെഡൽ (2014) ഇൻഫോസിസ് പുരസ്‌കാരം (2012) ഫെർമ പുരസ്കാരം (2011) കോൾ പ്രൈസ് (2008) Clay Research Award (2005) ശാസ്ത്ര രാമാനുജൻ പുരസ്‌കാരം (2005) ഹാസെ പ്രൈസ് (2003) മോർഗൻ പ്രൈസ് (1996) Hoopes Prize (1996) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതം |
സ്ഥാപനങ്ങൾ | Pപ്രിൻസ്റ്റൻ സർവകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | ആൻഡ്രൂ വിൽസ് |
ഡോക്ടറൽ വിദ്യാർത്ഥികൾ | Michael Volpato Melanie Wood Wei Ho Arul Shankar |
ജീവിതരേഖ
തിരുത്തുകഇന്ത്യൻ വംശജനായ മഞ്ജുൾ ഭാർഗവ ജനിച്ചത് കാനഡയിലെ ഹാമിൽട്ടനിലാണ് . ഗണിതശാസ്ത്രജ്ഞയായ മീര ഭാർഗവയാണ് മാതാവ് . ഹോഫ്‌സ്ട്ര സർവകലാശാലയിലെ ഗണിത അധ്യാപികയാണ് അവർ. പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് മഞ്ജുൾ ഭാർഗവ . ഗണിത ശാസ്ത്രത്തിലെ ബീജ ഗണിത സംഖ്യാ സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകി. 1996-ൽ ഹാർവാഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെർമയുടെ അവസാന സിദ്ധാന്തം തെളിയിച്ച മഹാരഥനായ ആൻഡ്രൂ വെയിൽസ് ആയിരുന്നു മഞ്ജുൾ ഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വർഷങ്ങൾക്കിപ്പുറം താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുൾ ഭാർഗ്ഗവയുടേതെന്നാണ് ആൻഡ്രൂ വെയിൽസ് അഭിപ്രായപ്പെട്ടത്.[1]
ഗണിതത്തോടൊപ്പം തബലയിലൂടെ സംഗീതത്തെയും സ്നേഹിക്കുന്ന ഇദ്ദേഹം ഉസ്താദ് സക്കീർ ഹുസ്സൈന്റെ കീഴിലാണു തബല അഭ്യസിച്ചത്.
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Bhargava, Manjul (2000). "The Factorial Function and Generalizations" (PDF). The American Mathematical Monthly. 107 (9): 783–799. doi:10.2307/2695734.
- Bhargava, Manjul (2004). "Higher Composition Laws I: A New View on Gauss Composition, and Quadratic Generalizations" (PDF). The Annals of Mathematics. 159: 217–250. doi:10.4007/annals.2004.159.217.
- Bhargava, Manjul (2004). "Higher Composition Laws II: On Cubic Analogues of Gauss Composition" (PDF). The Annals of Mathematics. 159 (2): 865–886. doi:10.4007/annals.2004.159.865.
- Bhargava, Manjul (2004). "Higher Composition Laws III: The Parametrization of Quartic Rings" (PDF). The Annals of Mathematics. 159 (3): 1329–1360. doi:10.4007/annals.2004.159.1329.
- Bhargava, Manjul (2005). "The density of discriminants of quartic rings and fields" (PDF). The Annals of Mathematics. 162: 1031–1063. doi:10.4007/annals.2005.162.1031.
- Bhargava, Manjul (2008). "Higher composition laws IV: The parametrization of quintic rings" (PDF). The Annals of Mathematics. 167: 53–94. doi:10.4007/annals.2008.167.53.
- Bhargava, Manjul (2010). "The density of discriminants of quintic rings and fields". The Annals of Mathematics. 172: 1559–1591. doi:10.4007/annals.2010.172.1559.
- Bhargava, Manjul; Shankar, Arul (2010). "Binary quartic forms having bounded invariants, and the boundedness of the average rank of elliptic curves". arXiv:1006.1002.
{{cite journal}}
: Cite journal requires|journal=
(help) - Bhargava, Manjul; Shankar, Arul (2010). "Ternary cubic forms having bounded invariants, and the existence of a positive proportion of elliptic curves having rank 0". arXiv:1007.0052.
{{cite journal}}
: Cite journal requires|journal=
(help) - Bhargava, Manjul; Satriano, Matthew (2010). "On a notion of "Galois closure" for extensions of rings". arXiv:1006.2562v1.
{{cite journal}}
: Cite journal requires|journal=
(help)
പുരസ്കാരങ്ങൾ
തിരുത്തുകബീജഗണിത സംഖ്യാസിദ്ധാന്ത മേഖലയിൽ നൽകിയ മൗലിക സംഭാവനകൾ കണക്കിലെടുത്ത് 2012 ലെ ഇൻഫോസിസ് പുരസ്‌കാരത്തിന് ഭാർഗവ അർഹനായിരുന്നു. 'ശാസ്ത്ര രാമാനുജൻ പുരസ്‌കാരം' (2005), അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ 'കോൾ പ്രൈസ്' (2008), ഫെർമി പുരസ്കാരം [2] എന്നിങ്ങനെ ഗണിതശാസ്ത്ര മേഖലയിലെ മിക്ക ഉന്നത പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഭാർഗവ. 1992 ൽ തന്റെ 18-ആം വയസ്സിൽ ന്യൂയോർക്ക് സ്റ്റേറ്റ് സയൻസ് ടാലന്റ് സെർച് ജേതാവ് എന്ന ബഹുമതിയിൽ തുടങ്ങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും ഗണിതശാസ്ത്രത്തിൽ എണ്ണം പറഞ സ്ഥാപനങ്ങളിലെല്ലാം ഗവേഷകപദവിയോ അദ്ധ്യാപകപദവിയോ ഈ പ്രതിഭ സ്വന്തമാക്കി. തഞ്ചാവൂരിലെ ഷണ്മുഖാ ആർട്സ് സയൻസ് റ്റെക്നോളജി ആൻഡ് റിസർച് അക്കാദമി (എസ്.എ.എസ്.ടി.ആർ.എ.)യുടെ 10000 ഡോളറിന്റെ രാമാനുജൻ പ്രൈസ് മിഷിഗൻ സർവകലാശാലയിലെ പ്രൊഫസറായ കണ്ണൻ സൗന്ദരരാജനുമായി പങ്കിട്ടുകൊണ്ട് മഞ്ജുൾ ഭാർഗവ 2005 ൽ ഇന്ത്യയിൽ വാർത്താ പ്രാധാന്യം നേടി.
അവലംബം
തിരുത്തുക- ↑ "ഇന്ത്യൻ വംശജനായ മഞ്ജുൽ ഭാർഗവയ്ക്ക് 'ഗണിത നൊബേൽ'". www.mathrubhumi.com. Archived from the original on 2014-08-13. Retrieved 13 ഓഗസ്റ്റ് 2014.
- ↑ "Fermat Prize 2011". Archived from the original on 2012-05-01. Retrieved 2014-08-13.
പുറം കണ്ണികൾ
തിരുത്തുക- Manjul Bhargava at Princeton
- Manjul Bhargava at CMI Archived 2014-08-17 at the Wayback Machine.
- Manjul Bhargava at NPR
- Manjul Bhargava at ICTS
- Article in The Hindu on Bhargava winning the SASTRA prize Archived 2006-11-16 at the Wayback Machine.
- Princeton University article by Steven Schultz
- Princeton University article by Viola Huang
- മഞ്ജുൾ ഭാർഗവ at the Mathematics Genealogy Project.