ഇംഗ്ലീഷ് (ചലച്ചിത്രം)
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2013 മേയ് 24-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഇംഗ്ലീഷ്. ജയസൂര്യ, മുകേഷ്, നിവിൻ പോളി, നദിയ മൊയ്തു, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ അജയ് വേണു ഗോപാലന്റേതാണു്.
ഇംഗ്ലീഷ് | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | ബിനു ദേവ് |
രചന | അജയൻ വേണുഗോപാലൻ |
അഭിനേതാക്കൾ | ജയസൂര്യ മുകേഷ് നിവിൻ പോളി നദിയ മൊയ്തു രമ്യ നമ്പീശൻ |
സംഗീതം | റെക്സ് വിജയൻ |
ഛായാഗ്രഹണം | ഉദയൻ അമ്പാടി |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
സ്റ്റുഡിയോ | നവരംഗ് സ്ക്രീൻസ് |
വിതരണം | നവരംഗ് സ്ക്രീൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചിത്രീകരണം
തിരുത്തുകവിദേശത്തു താമസിക്കുന്ന കുടുംബങ്ങളുടെ കഥയാണ് ചിത്രം. പൂർണ്ണമായും ലണ്ടനിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജർ താമസിക്കുന്ന ഈസ്റ്റ് ഹാമിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയത്.
സംഗീതം
തിരുത്തുകഷിബു ചക്രവർത്തി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് റെക്സ് വിജയൻ സംഗീതം നൽകിയിരിക്കുന്നു. ഒരു ഗാനത്തിന് ശങ്കർ ടക്കർ സംഗീതം നൽകിയിട്ടുണ്ട്. മാതൃഭൂമി മ്യൂസിക് ആണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രമ്യാനമ്പീശൻ, പുതുമുഖങ്ങളായ സുചിത് സുരേശൻ, ജോബ് കുര്യൻ, നേഹാ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.[2]
അണിയറ പ്രവർത്തകർ
തിരുത്തുക- സംവിധാനം - ശ്യാമപ്രസാദ്
- നിർമ്മാണം - ബിനു ദേവ്
- ഛായാഗ്രഹണം - ഉദയൻ അമ്പാടി
- തിരക്കഥ - അജയൻ വേണുഗോപാലൻ
- സംഗീതം - റെക്സ് വിജയൻ
- ഛായാഗ്രഹണം - ഉദയൻ അമ്പാടി
- ചിത്രസംയോജനം - വിനോദ് സുകുമാരൻ
- സ്റ്റുഡിയോ - നവരംഗ് സ്ക്രീൻസ്
- വിതരണം - നവരംഗ് സ്ക്രീൻസ്
അഭിനേതാക്കൾ
തിരുത്തുക- ജയസൂര്യ - ശങ്കരൻ
- മുകേഷ് - ജോയ്
- നിവിൻ പോളി - സിബിൻ
- നദിയ മൊയ്തു - സരസ്വതി
- രമ്യ നമ്പീശൻ - ഗൗരി
- സോന നയർ - സാലി (ജോയിയുടെ ഭാര്യ)
- മുരളി മേനോൻ - ഡോക്ടർ റാം (സരസ്വതിയുടെ ഭർത്താവ്)
- സിനു പിള്ള - രാജേഷ് സിബിന്റെ സുഹൃത്ത്
- മനോജ് ശിവ
- വിജി വർഗീസ്
- ബാഡ്വിൻ സൈമൻ
- മുജീബ്
അവലംബം
തിരുത്തുക- ↑ "Malayalam Friday: Will 'English' be able to strike the right chord with the audiences?". IBN Live. May 23, 2013. Archived from the original on 2014-05-13. Retrieved May 23, 2013.
- ↑ "സംഗീതസാന്ദ്രം 'ഇംഗ്ലീഷ് '". മാതൃഭൂമി. 2013 മേയ് 22. Archived from the original on 2013-08-11. Retrieved 2013 ഓഗസ്റ്റ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)