പ്രമേഹം

പ്രമേഹ രോഗാവസ്ഥ
(Diabetes mellitus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ 'ഷുഗർ' അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന്‌ ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ.[2][3] ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.[4] ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.[4] നിശിത സങ്കീർണതകളിൽ ഡയബറ്റിക് കെറ്റോഅസിഡോസിസ്, ഹൈപ്പറോസ്മോളാർ ഹൈപ്പർ ഗ്ലൈസെമിക് അവസ്ഥ, അല്ലെങ്കിൽ മരണം എന്നിവ ഉൾപ്പെടാം.[5] ഹൃദയ സംബന്ധമായ അസുഖം, ഹൃദയാഘാതം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, കാലിലെ അൾസർ, ഞരമ്പുകൾക്ക് കേടുപാടുകൾ, ബുദ്ധി വൈകല്യം, കണ്ണുകൾക്ക് കേടുപാടുകൾ, കാഴ്ചക്കുറവ്, ലിംഗ ഉദ്ധാരണശേഷിക്കുറവ്, വേദനാജനകമായ ലൈംഗികബന്ധം, വന്ധ്യത എന്നിവ ഗുരുതരമായ ദീർഘകാല സങ്കീർണതകളിൽ ഉൾപ്പെടുന്നു.[4][6]

പ്രമേഹം
Universal blue circle symbol for diabetes.[1]
സ്പെഷ്യാലിറ്റിDiabetology, അന്തഃസ്രവവിജ്ഞാനീയം Edit this on Wikidata

ഒന്നുകിൽ പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്തത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.[7] ഇൻസുലിൻ ഒരു ഹോർമോണാണ്, ഇത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നു.[8]

തരം തിരിക്കൽ

തിരുത്തുക
 
പ്രധാന രോഗലക്ഷണങ്ങൾ

പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേ ഇനം തന്നെ മാറുന്ന ഒരു അവസ്ഥയാണ്.

മുൻപ് ഈ അവസ്ഥക്ക് ഇൻസുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോൺ ഇൻസുലിൻ ഡിപെൻഡൻറ്) എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റൊരു പേരു: ശൈശവ പ്രമേഹം, ഇൻസുലിൻ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾ നശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.

 
ഗ്ലൂക്കോസ് ദഹിപ്പിക്കുന്നതിൽ ഇൻസുലിന്റെ പങ്ക്

ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ് തരം 2 (Type II Diabetes). ഇൻസുലിൻ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോൾ ഇത്തരം പ്രമേഹം വരാം.

മറ്റു പ്രമേഹാവസ്ഥകൾ

തിരുത്തുക

ഗർഭകാലപ്രമേഹം

തിരുത്തുക

ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)

ഗർഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ ഇത് ഒരു താൽക്കാലികപ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. [9] ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

ഉപോത്ഭവപ്രമേഹം (Secondary diabetes)

തിരുത്തുക

ആഗ്നേയഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ് (diuretics), സ്റ്റിറോയ്ഡുകൾ (Steroids)തുടങ്ങിയവ)എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ ഉപോത്ഭവപ്രമേഹം (സെക്കൻഡറി ഡയബെറ്റിസ്) എന്നറിയപ്പെടുന്നു.

IGT -Impaired Glucose Tolerance (Pre-Diabetes)

തിരുത്തുക

ചില ആളുകളിൽ തുടക്കത്തിൽ രക്തത്തിലെ പഞ്ചസാരാ സാധാരണ അളവിൽ നിന്നും കൂടി പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നിൽക്കും. ഈ അവസ്ഥയെ Pre-Diabetes or IGT എന്ന് വിളിക്കുന്നു..ഇത്തരം ആളുകൾ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാൽ സാധാരണ നിലയിലേക്ക് തിരിച്ചു പോകാൻ സുഖമാമാണ്.

രോഗകാരണങ്ങൾ

തിരുത്തുക

വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്. തെറ്റായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം.

  • പാരമ്പര്യഘടകങ്ങൾ- പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
  • സ്വയം പ്രതിരോധജന്യം- ചില അവസരങ്ങളിൽ ശരീരത്തിന്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രമേഹത്തിൽ കലാശിക്കും.
  • ശാരീരിക വ്യായാമക്കുറവ്- പതിവായ വ്യായാമശീലം ഇല്ലാത്ത ആളുകളിൽ പ്രമേഹ സാധ്യത വർധിച്ചു കാണുന്നു.
  • അനാരോഗ്യകരമായ ഭക്ഷണം- അമിതമായി ഊർജവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ. അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പ്, മരച്ചീനി അഥവാ കപ്പ, പഞ്ചസാര, മധുര പാനീയങ്ങൾ, പലഹാരങ്ങൾ, വറുത്തതും പൊരിച്ചതും തുടങ്ങിയവയുടെ അമിത ഉപയോഗം.
  • പോഷകാഹാരക്കുറവ്- പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ എന്നിവയുടെ ഉപയോഗക്കുറവ്.
  • പുകവലിയും അതിമദ്യാസക്തിയും- പ്രമേഹ സാധ്യത വർധിക്കുന്നു. പുകവലിയും മദ്യപാനവും പതിവാക്കിയവർക്ക് പ്രമേഹ സാധ്യത വളരെ കൂടുതലാണ്.
  • കൊഴുപ്പും രക്താദിസമ്മർദവും- കൊഴുപ്പ് അടിഞ്ഞ രക്തക്കുഴലുകൾ ഉള്ളവരിൽ, രക്താദിസമ്മർദ്ദം ഉള്ളവർക്കും പ്രമേഹ സാധ്യത കൂടിയേക്കാം
  • അമിതവണ്ണം
  • കുടവയർ അഥവാ വയറ്റിന് ചുറ്റും കൊഴുപ്പ് അടിയുന്നത് പ്രമേഹ സാധ്യത ഉളവാക്കുന്നു.
  • മാനസിക പിരിമുറുക്കം, ക്ഷീണം
  • വൈറസ് ബാധ
  • അപകടങ്ങൾ

രോഗം ഉണ്ടാകുന്ന വഴി

തിരുത്തുക

(pathogenesis)

 
നായയുടെ ഐലെറ്റ്സ് ഒഫ് ലാങർഹാൻസ് കോശങ്ങൾ, 250 x വലിപ്പത്തിൽ

മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാൻ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാൽ‍ രക്തത്തിൽ പല സമയത്ത് പല അളവിൽ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തിൽ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരിൽ കൃത്യമായി പരിപാലിക്കപ്പേടുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ കുറച്ച് ഭാഗം നമ്മുടെ കോശങ്ങൾ ഉപയോഗിച്ചു തീർക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതൽ ജോലി ചെയ്യുന്നവരിൽ കൂടിയ അളവിലും അല്ലാത്തവരിൽ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തർ ഗ്രന്ഥിയായ പാൻ‍ക്രിയാസിലെ ചില ഭാഗങ്ങളിലുള്ള(ഐലെറ്റ്സ് ഓഫ് ലാങർഹാൻസ്) ചിലകോശങ്ങൾ (ബിറ്റാ കോശങ്ങൾ)ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെൻ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്സ് ഒഫ് ലാങ്ങർഹാൻസിലെ തന്നെ ആൽഫാ കോശങ്ങൾ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോൺ എന്ന സ്രവം ആവശ്യമാണ്. എന്നാൽ ഇത് സംഭവിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ് ചെയ്യപ്പെടുന്നത്. കോശങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കിൽ ഇൻസുലിന്റെ സഹായവും ആവശ്യമാണ്.

സാധാരണഗതിയിൽ ഒരു മനുഷ്യന് 8 മണിക്കൂരെങ്കിലും ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ മേൽ പറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ നിമിത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 80-100 മി.ഗ്രാം/മി. ലി. രക്തത്തിൽ എന്ന അളവിൽ വരുന്നു. ഇത് രോഗമില്ലാത്ത അവസ്ഥയിലാണ്. എന്നാൽ 100 ഓ 126 നുള്ളിലോ ഉണ്ടെങ്കിൽ പ്രീ-ഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുന്നുള്ള അവസ്ഥ വരാം, 120 നു മുകളിലാണ് അളവ് എങ്കിൽ പ്രമേഹം ബാധിച്ചു എന്നു പറയാം.

ചോറ്, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ‍ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഥവാ പോളിസാക്കറൈഡ്സ് വയറ്റിലെത്തിയശേഷം കുറച്ചു സമയം കൊണ്ടു തന്നെ അവയുടെ ലക്ഷ്യ തന്മാത്രയായ മോണോസാക്കറൈഡ് (ഗ്ലൂക്കോസ്) ആയി മാറ്റപ്പെടുന്നു. എന്നാൽ സെല്ലുലോസ് പോലുള്ള ചില പോളിസാക്കറൈഡ്സ് ഇങ്ങനെ മാറ്റപ്പെടുന്നില്ല. ഇത് സസ്യഭുക്കുകളായ മൃഗങ്ങളിൽ മാത്രമേ ഗ്ലൂക്കോസ് ആക്കപ്പെടുകയുള്ളൂ. ചില പഴങ്ങളിലുള്ളത് ഫ്രക്ടോസ് എന്ന തരം മധുരമാണ്. ഇത് കോശങ്ങൾക്ക് ഊർജ്ജമായി ഉപയോഗിക്കാമെങ്കിലും ഇൻസുലിൻ കൊണ്ട് ഗ്ലുക്കഗോൺ ആക്കി മാറ്റാൻ പറ്റാത്തതായതിനാൽ മേൽ പറഞ്ഞ പ്രക്രിയയെ ബാധിക്കുന്നതല്ല; എന്നിരുന്നാലും രക്ത പരിശോധനയിൽ അമിതമായ അളവ് രേഖപ്പെടുത്താൻ ഇത് പര്യാപ്തമാണ്.

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾ

തിരുത്തുക
  1. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers).
  2. കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
  3. കിഡ്നി തകരാർ ഉണ്ടാകുന്നത് മൂലം ഡയാലിസിസ് ആവശ്യമായി വരുന്നു. (would require dialysis in later stage)
  4. ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ
  5. സ്പർശനശേഷി നഷ്ടമാകുന്നു.
  6. കായികശേഷി നഷ്ട്ടപ്പെടുന്നു.
  7. അമിതമായ ക്ഷീണം അനുഭവപ്പെടുന്നു.
  8. വർധിച്ച വിശപ്പും ദാഹവും.
  9. ലൈംഗികശേഷിയും താല്പര്യവും കുറയുന്നു.
  10. ലിംഗത്തിന്റെ അഗ്രചർമ്മം, യോനി, മൂത്രാശയം എന്നിവിടങ്ങളിൽ അണുബാധ.
  11. പ്രമേഹം പുരുഷന്മാരിലെ ബീജത്തിന്റെ രൂപഘടന, ബീജങ്ങളുടെ എണ്ണം, ബീജത്തിന്റെ അളവ്, ലിംഗ ഉദ്ധാരണം എന്നിവയെ ബാധിക്കുന്നു. ചികിത്സ കൂടാതെ, ഇത് സ്ഥിരമായ വന്ധ്യതയിലേക്ക് നയിച്ചേക്കാം.
  12. സ്ത്രീകളിൽ വിട്ടുമാറാത്ത പ്രമേഹം പിസിഒഎസ്, പൊണ്ണത്തടി, അസാധാരണമായ ആർത്തവചക്രം, വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാക്കുന്നതിനു പുറമേ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു.
  13. ഗർഭാവസ്ഥയിൽ- അധിക രക്തത്തിലെ പഞ്ചസാര ഗർഭാവസ്ഥയിലെ പ്രമേഹത്തിലേക്ക് നയിക്കുന്നു, ഇത് പ്രീക്ലാമ്പ്സിയ വികസിപ്പിക്കുന്നതിനുള്ള പ്രേരക ഘടകമാണ്. സ്ത്രീകളിലെ പ്രമേഹം വികസിക്കുന്ന കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയും, ജന്മനായുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും, ഒരുപക്ഷേ ഗർഭം അലസലിന് കാരണമാവുകയും ചെയ്യും.
  14. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നു. [10]

മുൻ‌കരുതൽ

തിരുത്തുക

മുൻ‌കരുതൽ എന്ന നിലയ്ക്ക് കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്‌. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ്‌ പരിശോധന നടത്തേണ്ടത്. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് കഴിവതും ഒഴിവാക്കുക. പതിവായ വ്യായാമവും ശരിയായ ഭക്ഷണരീതിയും അത്യാവശ്യം.

ചികിത്സ

തിരുത്തുക

പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വന്നേക്കാം. അങ്ങനെ (Quality of life) മെച്ചപ്പെടുത്താം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണനിലയ്ക്ക് ("യൂഗ്ലൈസീമിയ") ഏറ്റവും അടുത്ത് നിലനിർത്തുകയും പഞ്ചസാര കുറഞ്ഞുപോകാതെ (ഹൈപോഗ്ലൈസീമിയ) നോക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകൾ (ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തിൽ ഇൻസുലിനും, ടൈപ്പ് രണ്ടിന്റെ കാര്യത്തിൽ ഉള്ളിൽ കഴിക്കാവുന്ന ഗുളികകളും ആവശ്യമെങ്കിൽ ഇൻസുലിനും ആണ് മരുന്നുകൾ) എന്നിവ ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്. ഭക്ഷണ നിയന്ത്രണമാണ് ഏറ്റവും പ്രധാനം.കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയെ പൊടുന്നനെ ഉയർത്തുന്ന ഗ്ലൈസീമിക്‌ ഇൻഡക്സ് ഉയർന്ന ഭക്ഷണ പദാർത്ഥഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയുംതാഴ്ന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളവ കൂടുുതൽ ഉൾപെടുത്തുകയും വേണം. പയറ് വർഗ്ഗങ്ങൾ, കടല, ഇലക്കറികൾ, പച്ചക്കറികൾ പപ്പായ, മുഴുവൻ തവിടുനീക്കാത്തത ധാന്യങ്ങൾ ഇവയെല്ലാം ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ വസ്തുക്കളാണ്.

രോഗികളെ വിവരങ്ങൾ മനസ്സിലാക്കിക്കുക, ചികിത്സയിൽ പങ്കാളികളാക്കുക എന്നീ കാര്യങ്ങൾ അത്യാവശ്യമാണ്. പഞ്ചസാരയുടെ നില നന്നായി നിയന്ത്രിക്കപ്പെടുന്നവരിൽ രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ വളരെക്കുറവായാണ് കാണപ്പെടുന്നത്. [11][12] HbA1C-യുടെ നില 6.5% ആക്കി നിർത്തുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. പക്ഷേ ഈ നിരക്കിൽ കുറവാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. [13] പുകവലി, കൊളസ്റ്ററോൾ വർദ്ധന, പൊണ്ണത്തടി, രക്താതിമർദ്ദം, കൃത്യമായ വ്യായാമം ഇല്ലാതെയിരിക്കുക എന്നീ പ്രശ്നങ്ങൾ ഒഴിവാക്കുന്നതും രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ ഒഴിവാക്കാൻ സഹായകമാണ്.[13]

ജീവിതശൈലി

തിരുത്തുക

രോഗിയെ ബോധവൽക്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, ചെയ്യാവുന്ന വ്യാ‌യാമക്രമം നിർദ്ദേശിക്കുക എന്നിവ കൊണ്ട് ഹ്രസ്വകാലത്തേയ്ക്കും ദീർഘകാലത്തേയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സാധിക്കും. പ്രമേഹരോഗികൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. ജീവിതശൈലീ വ്യത്യാസങ്ങൾ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനായും നടപ്പിലാക്കേണ്ടതുണ്ട്. പതിവായി സോളിയസ് പുഷ്അപ് എന്ന വളരെ ലളിതമായ ഒരു വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കാനും ഇൻസുലിൻ്റെ ആവശ്യം കുറയ്ക്കാനും വളരെ സഹായിക്കുന്നു. ഇരുന്നു കൊണ്ട് തന്നെ ഈ വ്യായാമം ചെയ്യാൻ കഴിയും. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പ്രമേഹ സാധ്യത കൂടുതലാണല്ലോ. കൂടുതൽ സമയം നിലതാനും നടക്കാനും നമ്മെ സഹായിക്കുന്ന കണങ്കാലിലെ പേശിയാണ് സോളിയസ് .പാദത്തിൻ്റെ വിരലുകൾ നിലത്ത മർത്തി പിടിച്ചു കൊണ്ട് ഉപ്പൂറ്റി ഉയർത്തുക താഴ്ത്തുക.ഇത് ശരീരത്തിലെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നു. മറ്റു പേശികളിൽ നിന്ന് വ്യത്യസ്തമായി ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയെ ഊർജത്തിനായി ഉപയോഗപ്പെടുത്തുന്ന പേശിയാണ് സോളിയസ‌ - ദിവസവും 4 മണിക്കൂറോളം ഇത്തരം സോളിയസ് പുഷ പ് തുടരുന്നതാണ് പ്രയോജനം ചെയ്യുക. വളരെ ലളിതമായ ഈ വ്യായാമം ജോലിക്കിടെ പോലും പ്രമേഹരോഗികൾക്ക് ചെയ്യാം.[14]

മറ്റു അനുബന്ധ രോഗങ്ങൾ

തിരുത്തുക

പ്രമേഹ രോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദന ഒരു തുടര്ക്കഥയാണ്. എന്നാൽ കഴിവതും ആരംഭത്തിൽ തന്നെ ഒരു പ്രമേഹ രോഗ വിദഗ്ദ്ധനെയൊ അസ്ഥിരോഗ വിധഗ്ദനെയൊ കണ്ടു വേണ്ട വിധം മുൻകരുതൽ എടുത്തൽ ഇത് പരിഹരിക്കാം. കണ്ണിനെയും വൃക്കയെയും സംബന്ധിച്ച രോഗങ്ങൾ പ്രമേഹം മൂലം വരാം. പ്രമേഹ രോഗികൾക്ക് ലൈംഗിക പ്രശ്നങ്ങളും സാധാരണമാണ്.

മരുന്നുകൾ

തിരുത്തുക
കഴിക്കാവുന്ന മരുന്നുകൾ

മെറ്റ്‌ഫോമിൻ ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന പ്രധാന മരുന്നാണ്. ഇത് മരണനിരക്ക് കുറയ്ക്കുന്നു എന്നതിന് നല്ല തെളിവുകൾ ഉണ്ട്. [15] ആസ്പിരിൻ എന്ന മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണമുണ്ടാക്കുന്നതായി കാണപ്പെട്ടിട്ടില്ല. [16]

ഇൻസുലിൽ

ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ കുത്തിവയ്പ്പു‌പയോഗിച്ചാണ് ചികിത്സിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിലും ഇൻസുലിൻ ഉപയോഗിക്കാവുന്നതാണ്. ദീർഘനേരം പ്രവർ‌ത്തിക്കുന്ന ഇൻസുലിനാണ് ഇത്തരം രോഗികൾക്ക് ആദ്യം നൽകുന്നത്. ഇവർക്ക് കഴിക്കാവുന്ന മരുന്നുകൾ തുടർന്നും നൽകുകയും ചെയ്യും.കാലത്തിനൊപ്പം ഇൻസുലിൻ ഡോസുകൾ ക്രമീകരിക്കേണ്ടി വരാറുണ്ട്.[17]

പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും

തിരുത്തുക

പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. പ്രമേഹം അഥവാ ഡയബെറ്റീസ്‌ (Diabetes) പലപ്പോഴും ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കാറുണ്ട്. ഇത് പ്രമേഹരോഗത്തിന്റെ എടുത്തു പറയേണ്ടുന്ന ഒരു ദൂഷ്യ ഫലമാണ്. ഇതിന്റെ ദൂഷ്യ ഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗം ബന്ധങ്ങളെയും മോശമായി ബാധിക്കാറുണ്ട് എന്ന്‌ പറയാം. പൊതുവേ പ്രമേഹ രോഗികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം കുറയാറുണ്ട്. പുരുഷന്മാരിൽ ലിംഗ ഉദ്ധാരണശേഷിക്കുറവ്, ലിംഗത്തിന്റെ അഗ്രചർമത്തിൽ അണുബാധ, ജനനേന്ദ്രിയത്തിൽ സംവേദനക്ഷമത കുറയുക, ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ്, ചുരുങ്ങിയ ലിംഗം എന്നിവ ഉണ്ടാകാം. സ്ത്രീകളിൽ ലൈംഗിക ഉത്തേജനം കുറയുന്നു, യോനീ വരൾച്ച, രതിമൂർച്ഛയില്ലായ്മ, വേദനാജനകമായ ലൈംഗികബന്ധം എന്നിവ അനുഭവപ്പെടാം. മൂത്രാശയ അണുബാധയോ യോനിയിലെ അണുബാധയോ ഇടയ്ക്കിടെ ഉണ്ടാകുന്നു. ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ സ്ത്രീകളിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറേക്കൂടി ഗുരുതരമാകാം. പ്രമേഹം നിയന്ത്രിച്ചു നിർത്തി ഇല്ലെങ്കിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ വഷളാകാം. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ പലപ്പോഴും അനാവശ്യമായ ലജ്ജയോ മടിയോ വിചാരിച്ചു ആരോഗ്യ പ്രവർത്തകരിൽ നിന്നും മറച്ചു വെക്കാറുണ്ട്. അത് വ്യക്തികളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബന്ധങ്ങളെയും മോശമായി ബാധിക്കാം. പ്രമേഹവുമായി ബന്ധപെട്ടു ലൈംഗിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ അത് ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചു ശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ തേടുന്നതാവും ഉചിതം. യോനി വരൾച്ച അനുഭവപ്പെടുന്നവർക്ക് ഫാർമസിയിൽ ലഭിക്കുന്ന കേവൈ ജെല്ലി തുടങ്ങിയ ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലുകൾ (കൃത്രിമ സ്നേഹകങ്ങൾ) ഉപയോഗിക്കാവുന്നതാണ്. എന്നാൽ അനുബന്ധ പ്രശ്നങ്ങളോ ലിംഗ ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള പ്രശ്നങ്ങൾക്കോ ഇന്ന് മികച്ച ചികിത്സ ലഭ്യമാണ് [18][19][20][21].

ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങൾ

തിരുത്തുക
  1. ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന വിധം, സ്ഥാനം, സമയം, ഡോസ് തുടങ്ങിയവയിലെ അപാകതയും വിമുഖതയും
  2. ഗ്ലൂക്കോമീറ്റർ അത്യന്താപേക്ഷിതമാണെങ്കിലും അതു വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുമില്ല
  3. പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങൾ കുറച്ചു ദിവസങ്ങൾ മാത്രം ഉപയോഗിച്ച് നിർത്തുന്നു
  4. വ്യായാമം- എത്രത്തോളം, എപ്പോൾ, എങ്ങനെ എന്നത് മനസ്സിലാക്കാതെ തെറ്റായി പ്രവർത്തിക്കുന്നു.
  5. പതിവായി വ്യായാമം ചെയ്യാതിരിക്കുക.
  6. രക്തത്തിലെ പഞ്ചസാര അധീകരിച്ച ശേഷം വൈകി മാത്രം ഇൻസുലിൻ ഇഞ്ചക്ഷൻ ആരംഭിക്കുന്നു.
  7. ഭക്ഷണനിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാതിരിക്കുക.
  8. പോഷകാഹാരക്കുറവ്

ലോക പ്രമേഹദിനം

തിരുത്തുക

എല്ലാ വർഷവും നവംബർ 14-ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു. [22]

ആരോഗ്യകരമായ ജീവിതശൈലി

തിരുത്തുക

ആരോഗ്യകരമായ ജീവിതശൈലി ശീലിച്ചു പോരുന്നവരിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ, കരൾ രോഗങ്ങൾ, വന്ധ്യത, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ ജീവതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

1. അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കുക- ഊർജം, കൊഴുപ്പ്, എണ്ണ എന്നിവ കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പ്, മരച്ചീനി (കപ്പ), പഞ്ചസാര, മധുര പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക.

2. പോഷക സമൃദ്ധമായ ഭക്ഷണരീതി ശീലമാക്കുക- നിത്യേന 5 കപ്പ് പഴങ്ങളും (രോഗികൾ മധുരം കുറഞ്ഞവ) പച്ചക്കറികളും ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

കടൽ മത്സ്യവും, മുട്ടയും, കൊഴുപ്പ് കുറഞ്ഞ മാംസവും, പരിപ്പുവർഗങ്ങളും ഉൾപ്പെടുന്ന സമീകൃത ആഹാരരീതി പാലിക്കുക.

3. കൃത്യമായ വ്യായാമം- ആഴ്ചയിൽ 5 ദിവസമെങ്കിലും ശാരീരിക അധ്വാനം നൽകുന്ന വ്യായാമം 30 മിനുറ്റ് എങ്കിലും ശീലമാക്കുക.

വേഗത്തിലുള്ള നടത്തം, സൈക്ലിങ്, സ്കിപ്പിംഗ്, നീന്തൽ, നൃത്തം, അയോധന കലകൾ, ജിംനേഷ്യ പരിശീലനം, സ്പോർട്സ് തുടങ്ങിയവ ഏതുമാകാം.

രോഗികൾ വിദഗ്ദരുടെ നിർദേശ പ്രകാരം ഉചിതമായ വ്യായാമം ക്രമപ്പെടുത്തുക.

4. മാനസിക സമ്മർദം കുറക്കുക - വീട്ടിലും തൊഴിലിടത്തിലും ഉണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാൻ ഉതകുന്ന ജീവിതരീതി സ്വീകരിക്കുക.

ഉല്ലാസവേളകൾ കണ്ടെത്തുക. അതിനായി വിനോദ യാത്രകൾ, സംഗീതം, നൃത്തം, സിനിമകൾ, ആഘോഷങ്ങൾ മുതലായവ ആസ്വദിക്കാം.

നന്നായി ഉറങ്ങുക. നിത്യേന 7/8 മണിക്കൂർ ഉറങ്ങുക. യോഗ, ധ്യാനം മുതലായവ പരിശീലിക്കുക.

സന്തോഷകരമായ ലൈംഗികജീവിതം നയിക്കുക.

5. അതിമദ്യാസക്തിയും പുകവലിയും കഴിവതും ഒഴിവാക്കുക. മദ്യപിക്കുന്നവർ ആഴ്ചയിൽ തീരെ കുറഞ്ഞ അളവിൽ മാത്രം മദ്യം ഉപയോഗിക്കുക.

  1. {{cite web | title=Diabetes Blue Circle Symbol|url=http://www.diabetesbluecircle.org%7Cdate=17 March 2006|publisher=International Diabetes Federation
  2. "About diabetes". World Health Organization. Archived from the original on 31 March 2014. Retrieved 4 April 2014.
  3. "Diabetes Mellitus (DM) - Hormonal and Metabolic Disorders". MSD Manual Consumer Version. Retrieved 1 October 2022.
  4. 4.0 4.1 4.2 "Diabetes". www.who.int (in ഇംഗ്ലീഷ്). Retrieved 1 October 2022.
  5. "Causes of Diabetes". National Institute of Diabetes and Digestive and Kidney Diseases. June 2014. Archived from the original on 2 February 2016. Retrieved 10 February 2016.
  6. Saedi E, Gheini MR, Faiz F, Arami MA (September 2016). "Diabetes mellitus and cognitive impairments". World Journal of Diabetes. 7 (17): 412–422. doi:10.4239/wjd.v7.i17.412. PMC 5027005. PMID 27660698.{{cite journal}}: CS1 maint: unflagged free DOI (link)
  7. Shoback DG, Gardner D, eds. (2011). "Chapter 17". Greenspan's basic & clinical endocrinology (9th ed.). New York: McGraw-Hill Medical. ISBN 978-0-07-162243-1.
  8. "What is Diabetes? | NIDDK". National Institute of Diabetes and Digestive and Kidney Diseases (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-03-17.
  9. http://www.who.int/topics/diabetes_mellitus/en/
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-09. Retrieved 2015-07-10.
  11. Nathan DM, Cleary PA, Backlund JY, Genuth SM, Lachin JM, Orchard TJ, Raskin P, Zinman B; Diabetes Control and Complications Trial/Epidemiology of Diabetes Interventions and Complications (DCCT/EDIC) Study Research Group (2005). "Intensive diabetes treatment and cardiovascular disease in patients with type 1 diabetes". The New England Journal of Medicine. 353 (25): 2643–53. doi:10.1056/NEJMoa052187. PMC 2637991. PMID 16371630. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  12. <Please add first missing authors to populate metadata.> (1995). "The effect of intensive diabetes therapy on the development and progression of neuropathy. The Diabetes Control and Complications Trial Research Group". Annals of Internal Medicine. 122 (8): 561–8. doi:10.1059/0003-4819-122-8-199504150-00001. PMID 7887548. {{cite journal}}: Unknown parameter |month= ignored (help)
  13. 13.0 13.1 National Institute for Health and Clinical Excellence. Clinical guideline 66: Type 2 diabetes. London, 2008.
  14. Adler AI, Stratton IM, Neil HA, Yudkin JS, Matthews DR, Cull CA, Wright AD, Turner RC, Holman RR (2000). "Association of systolic blood pressure with macrovascular and microvascular complications of type 2 diabetes (UKPDS 36): prospective observational study". BMJ. 321 (7258): 412–9. doi:10.1136/bmj.321.7258.412. PMC 27455. PMID 10938049. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  15. Ripsin CM, Kang, H, Urban, RJ (2009). "Management of blood glucose in type 2 diabetes mellitus" (PDF). American family physician. 79 (1): 29–36. PMID 19145963.{{cite journal}}: CS1 maint: multiple names: authors list (link)
  16. Pignone M, Alberts MJ, Colwell JA, Cushman M, Inzucchi SE, Mukherjee D, Rosenson RS, Williams CD, Wilson PW, Kirkman MS; American Diabetes Association; American Heart Association; American College of Cardiology Foundation (2010). "Aspirin for primary prevention of cardiovascular events in people with diabetes: a position statement of the American Diabetes Association, a scientific statement of the American Heart Association, and an expert consensus document of the American College of Cardiology Foundation". Diabetes Care. 33 (6): 1395–402. doi:10.2337/dc10-0555. PMC 2875463. PMID 20508233. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFP09%2F എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  18. "Sex and diabetes". www.diabetes.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  19. "Sexual health and function in women with diabetes - PubMed". pubmed.ncbi.nlm.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
  20. "Erectile dysfunction and diabetes: Take control today". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  21. "Menopause and Diabetes: Connection, Risk, Treatment". www.verywellhealth.com.[പ്രവർത്തിക്കാത്ത കണ്ണി]
  22. http://www.worlddiabetesday.org/

കുറിപ്പുകൾ

തിരുത്തുക

ഗ്ലൂക്കോസിനെ ഗ്ളാക്കോഡിൻ ആകകി കരൾ സംരക്ഷിച്ചു വച്ചിരിക്കാനുള്ള കരളിൻറെ പ്രവർത്തനക്ഷമത ഇല്ലാതാകുന്നതിന് പ്രമേഹം എന്ന് പറയുന്നു. കരളിൻറെ സെല്ലുകളിൽ ഗ്ളാക്കോടൻ പൂർണമായും നിറയുമ്പോൾ പിന്നീട് ഉണ്ടാകുന്ന ഗ്ലൂക്കോസ് രക്തത്തിൽ ലയിക്കുന്നു അപ്പോൾ മുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കുകയും അത് നിർവീര്യമാക്കി ഉറക്കത്തിനുശേഷം പൂർണഗതിയിൽ മനുഷ്യശരീരം ആവുകയും ചെയ്യുന്നു ഈ പ്രക്രിയ വർഷങ്ങളായി നടക്കുകയും ഗ്രാസിൽ നിന്നും ഇൻസുലിന്റെ അളവ് കുറയുന്നതുപോലെ അമിതമായി ഗ്ലൂക്കോസ് രക്തത്തിൽ ഉണ്ടാവാൻ കാരണമാകുന്നു കാർബോഹൈഡ്രേറ്റ് ചേർന്ന് അരി ഗോതമ്പ് പൂർണമായും ഒഴിവാക്കുകയും പഞ്ചസാര കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ചുകൊണ്ട് കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയ്ക്കുകയും ചെയ്താൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ഗ്ളാക്കോടിനെ ഗ്ലൂക്കോസ് ആക്കി കരൾ പൂർവസ്ഥിതിയിലോട്ട് മാറുകയും ചെയ്യുന്നു അങ്ങനെ നിരന്തരം ചെയ്യുന്നതുമൂലം കരളിന്റെ ബ്ലാക്കോടിൽ കുറയുകയും പിന്നീട് ഉണ്ടാകുന്ന ഗ്ലൂക്കോസുകൾ കരൾ സംരക്ഷിക്കുകയും ചെയ്യുന്നു ഇങ്ങനെ സാധ്യമാക്കിയാൽ പൂർണമായും പ്രമേഹം എന്നുള്ള രോഗാവസ്ഥ ഇല്ലാതാകുന്നു ഇൻസുലിന്റെ ആവശ്യവും ഉണ്ടാകുന്നില്ല പ്രമേഹം എന്നത് രോഗമല്ല കരളിന്റെ സെല്ലുകൾ പൂർണമായും ഗ്ലൈ കോഡിൽ കൊണ്ട് നിറയുന്ന അവസ്ഥ ഉണ്ടായത് മുതൽ പ്രമേഹരോഗി ആണ് ഒരു വ്യക്തി കാർബോഹൈഡ്രേറ്റ് ചേർന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുകയും അല്ലാതെ ഉള്ള എല്ലാ ഭക്ഷണങ്ങളും ഒരു വ്യക്തിക്ക് കഴിക്കാവുന്നതാണ് അങ്ങനെ ഒരു വർഷം 12 മാസം കാർബോഹൈഡ്രേറ്റ് ഒന്നുമടങ്ങാത്ത ഭക്ഷണങ്ങളായ പച്ചക്കറി പയർ വർഗ്ഗങ്ങൾ മുതലായവ ഉപയോഗിച്ചിട്ടുള്ള ഒരു വ്യക്തിക്ക് പൂർണമായും പ്രമേഹം എന്നുള്ള രോഗം ഉണ്ടാകുന്നതല്ല ഒരു മരുന്നും ഗുളികകളും ഉപയോഗിക്കാത്തത് മൂലം കിഡ്നി സംബന്ധമായുള്ള അസുഖങ്ങളിൽ നിന്ന് ആ വ്യക്തി മുക്തമാകുന്നു തന്മൂലം ഹാർട്ട് അറ്റാക്ക് സംബന്ധ രോഗങ്ങൾ ഒന്നും തന്നെ ആ വ്യക്തിയെ പിന്നീട് ബാധിക്കില്ല പ്രമേഹം ഒരു രോഗമല്ല കരളിൽ ഗ്ലൂക്കോസിനെ ഗ്ളാക്കോടിന് ആക്കി മാറ്റാനുള്ള പ്രവർത്തനം നിൽക്കുമ്പോൾ ഉള്ള അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. കരളിനെ പൂർണമായും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരേണ്ടതാണ് കരളിൻറെ പ്രവർത്തനം മനസ്സിലാക്കുക നന്ദി നമസ്കാരം

"https://ml.wikipedia.org/w/index.php?title=പ്രമേഹം&oldid=4145090" എന്ന താളിൽനിന്ന് ശേഖരിച്ചത്