മനസികമായിട്ടോ വികാരപരമായോ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് (Stress) എന്ന് പറയുന്നത്. ഒരു വ്യക്തിക്ക് താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ പ്രെഷർ സ്‌ട്രെസ് എന്ന ഗുരുതരമായ അവസ്ഥയായി മാറും. ഇതിനെ ഗൗരവമായി കണ്ടു ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കിൽ ശാരീരികവും മാനസികവും ചിലപ്പോൾ ലൈംഗികവുമായ രോഗാവസ്ഥകളിലേക്കോ സാമൂഹികപരമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ആധുനിക കാലഘട്ടത്തിലെ ദൈനം ദിന ജീവിതത്തിൽ മാനസിക സമ്മർദം വർധിച്ചു വരുന്നതായി കാണപ്പെടുന്നു[1].

കാരണങ്ങൾ

തിരുത്തുക

മാനസിക സമ്മർദ്ദം പലരേയും പലരീതിയിലാണ് ബാധിക്കാറുള്ളത്. അമിത ജോലിഭാരം, അമിതമായ അധ്വാനം, കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ, തൊഴിൽ ഇല്ലായ്മ, സാമ്പത്തിക ബാധ്യത, രോഗങ്ങൾ എന്നിങ്ങനെ കാരണങ്ങൾ പലതാണ്. മാനസിക സമ്മർദ്ദം കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് പഠനങ്ങൾ പറയുന്നത്[2].

ലക്ഷണങ്ങൾ

തിരുത്തുക

ഗുരുതര രോഗങ്ങൾ

തിരുത്തുക

അമിതമായി മാനസിക സമ്മർദം അനുഭവിക്കുന്നവരിൽ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, കാൻസർ, സ്ട്രോക്ക് തുടങ്ങിയ പല മാരക രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.

സ്ഥിരമായ തലവേദന

തിരുത്തുക

സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന, നടുവേദന തുടങ്ങിയവ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. നിങ്ങൾ ഉത്കണ്ഠാകുലരായിരിക്കുമ്പോൾ കഴുത്തിലെയും തലയോട്ടിയിലെയും പേശികൾ കഠിനമാകുകയോ ചുരുങ്ങുകയോ ചെയ്തേക്കാം. ഇത് തലവേദനയിലേക്ക് കാരണമാകാം.

ദഹനപ്രശ്നങ്ങൾ

തിരുത്തുക

സമ്മർദ്ദത്തിന്റെ ഫലങ്ങൾ ആദ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്ന് ആമാശയമായിരിക്കാം. സമ്മർദ്ദകരമായ സമയങ്ങളിൽ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. മന്ദഗതിയിലുള്ള ദഹനം ദഹനനാളത്തിലെ ആമാശയത്തിലെ ആസിഡുകളുടെ വർദ്ധനവ് പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. ഇത് നെഞ്ചെരിച്ചിൽ, ശരീരവണ്ണം എന്നിവയ്ക്ക് കാരണമാകും.

ഉറക്കക്കുറവ്

തിരുത്തുക

ദൈനംദിന ജീവിതത്തിൽ നിന്നുള്ള സമ്മർദ്ദം ഉറക്കക്കുറവിലേക്ക് നയിച്ചേക്കാം. ഇത് ആത്യന്തികമായി ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാം.

ലൈംഗിക പ്രശ്നങ്ങൾ

തിരുത്തുക

സമ്മർദ്ദമുള്ള സമയങ്ങളിൽ ലൈംഗിക താൽപര്യം കുറയുന്നത് കണ്ട് വരുന്നു. സമ്മർദ്ദം കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന അളവിലുള്ള വിട്ടുമാറാത്ത സമ്മർദ്ദമുള്ളവരിൽ ലൈംഗിക ഉത്തേജനത്തിന്റെ അളവ് കുറയുന്നു. പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, ലൈംഗിക താല്പര്യക്കുറവ് സ്ത്രീകളിൽ താല്പര്യക്കുറവ്, യോനീ വരൾച്ച, ഉത്തേജനക്കുറവ്, രതിമൂർച്ഛയില്ലായ്മ തുടങ്ങിയവ കാണപ്പെടുന്നു.

വന്ധ്യത

തിരുത്തുക

കഠിനമായ മാനസിക സമ്മർദം വന്ധ്യതയ്ക്ക് കാരണമാകുന്നു.

അമിത വിയർപ്പ്

തിരുത്തുക

ആളുകൾ സമ്മർദ്ദത്തിലാകുമ്പോൾ ശരീരത്തെ പ്രൈം ചെയ്യുന്ന ഹോർമോൺ അഡ്രിനാലിൻ പുറത്തുവിടുന്നു. ഉത്കണ്ഠയോ സമ്മർദ്ദമോ പോലുള്ള വികാരങ്ങളോട് ശരീരം പ്രതികരിക്കുമ്പോൾ കക്ഷത്തിലും ഞരമ്പിലും തലയോട്ടിയിലും കാണപ്പെടുന്ന അപ്പോക്രൈൻ ഗ്രന്ഥികൾ വിയർപ്പ് സൃഷ്ടിക്കുന്നു[3].

നിയന്ത്രിക്കാൻ

തിരുത്തുക

1. ചികിത്സ - അമിത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ വിദഗ്ദരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായ ചികിത്സ എടുക്കുക.

2. ജീവിത ശൈലി - വീട്ടിലും തൊഴിലിടത്തിലും ഉണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കാൻ ഉതകുന്ന ജീവിതരീതി സ്വീകരിക്കുക.

3. തൊഴിൽ - ജോലി സ്ഥലത്തെ സമ്മർദ്ദം വീട്ടിലേക്ക് കൊണ്ട് വരാതിരിക്കുക. അതുപോലെ വീട്ടിലെ പ്രശ്നങ്ങൾ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകാതിരിക്കുക. കൃത്യമായ ജോലി സമയം ക്രമീകരിക്കുക.

4. കുടുംബം- കുടുംബവുമായി ചിലവഴിക്കാൻ സമയം കണ്ടെത്തുക. കാര്യങ്ങൾ കൃത്യമായ ആസൂത്രണത്തോടെ ചെയ്യുന്നതും, കുടുംബാങ്ങളുടെ സഹായ സഹകരണങ്ങൾ ഉറപ്പ് വരുത്തുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

3. ഉല്ലാസവേളകൾ കണ്ടെത്തുക-

കൃത്യമായി ഉല്ലാസ വേളകൾ കണ്ടെത്തുക. അതിനായി യാത്രകൾ, സംഗീതം, നൃത്തം, സിനിമകൾ, ആഘോഷങ്ങൾ മുതലായവ ആസ്വദിക്കാം.

4. നന്നായി ഉറങ്ങുക- നിത്യേന 7/8 മണിക്കൂർ ഉറങ്ങുക.

5. കൃത്യമായ വ്യായാമം- വ്യായാമം മാനസിക സമ്മർദ്ദം കുറയ്ക്കും. ആഴ്ചയിൽ 5 ദിവസം ശാരീരിക അധ്വാനം നൽകുന്ന വ്യായാമം 30 മിനുറ്റ് എങ്കിലും ശീലമാക്കുക.

വേഗത്തിലുള്ള നടത്തം, സൈക്ലിങ്, സ്കിപ്പിംഗ്, നീന്തൽ, നൃത്തം, അയോധന കലകൾ, ജിംനേഷ്യ പരിശീലനം, സ്പോർട്സ് തുടങ്ങിയവ ഏതുമാകാം.

രോഗികൾ വിദഗ്ദരുടെ നിർദേശ പ്രകാരം ഉചിതമായ വ്യായാമം ക്രമപ്പെടുത്തുക.

6. സന്തോഷകരമായ ലൈംഗികജീവിതം നയിക്കുക. തൃപ്തികരമായ ലൈംഗികബന്ധം, രതിമൂർച്ഛ എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കും.

7. യോഗ, ധ്യാനം മുതലായവ പരിശീലിക്കുക.

റെഫെറൻസുകൾ

തിരുത്തുക
  1. "What is stress? - Mind". www.mind.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Causes of Stress: Types of Stress, Symptoms & Tips". psychcentral.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Effects on your body and behavior - Mayo Clinic". www.mayoclinic.org.
"https://ml.wikipedia.org/w/index.php?title=മാനസിക_സമ്മർദം&oldid=4287294" എന്ന താളിൽനിന്ന് ശേഖരിച്ചത്