ധോൽപൂർ
26°42′N 77°54′E / 26.7°N 77.9°E
ധോൽപൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Rajasthan |
ജില്ല(കൾ) | Dhaulpur |
ജനസംഖ്യ • മെട്രൊ |
1,26,142[1] (2011—ലെ കണക്കുപ്രകാരം[update]) • 1,33,229[2] (2011—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 862 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 177 m (581 ft) |
വെബ്‌സൈറ്റ് | http://dholpur.nic.in/ |
രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവുമാണ് ധോൽപൂർ. ധോൽപൂർ ജില്ലയ്ക്ക് 3,033 ച.കി.മീ. വീസ്തീർണമുണ്ട്.
- ജനസംഖ്യ: 9,82,815 (2001)
- ജനസാന്ദ്രത: 324/ച.കി.മീ. (2001)
1982-ൽ നിലവിൽവന്ന ധോൽപൂർ ജില്ലയുടെ വടക്ക് ഉത്തർപ്രദേശ് സംസ്ഥാനവും ഭരത്പൂർ ജില്ലയും കിഴക്കും തെക്കും മധ്യപ്രദേശ് സംസ്ഥാനവും പടിഞ്ഞാറ് കറോലി ജില്ലയും അതിരുകൾ നിർണയിക്കുന്നു.
കർഷികവൃത്തി
തിരുത്തുകജില്ലയുടെ ഏകദേശം 3% ഭാഗം വനമാണ്. ജില്ലയുടെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന ചമ്പൽനദി വർഷം മുഴുവൻ ജലസമ്പന്നമാണ്. ഇടയ്ക്കിടയ്ക്കു മാത്രം നീരൊഴുക്കുള്ള പാർവതിയാണ് മറ്റൊരു പ്രധാന നദി. ഏതാനും ജലാശയങ്ങളും ജില്ലയിലുണ്ട്. തലാബ് ഷാഹിയാണ് ഇതിൽ പ്രധാനം. പ്രധാന വിളകളായ ഗോതമ്പിനും ബജ്റയ്ക്കും പുറമേ ചോളം, ജോവർ, ബാർലി, നെല്ല് തുടങ്ങിയവയും ധോൽപൂർ ജില്ലയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. നിലക്കടല, കരിമ്പ്, കടുക്, എള്ള് തുടങ്ങിയ എണ്ണക്കുരുക്കളും ഇവിടെ കൃഷിചെയ്യുന്നു. കന്നുകാലിവളർത്തലിനും ജില്ലയിൽ പ്രാധാന്യമുണ്ട്.
സ്ഥാനം
തിരുത്തുകആഗ്ര-മുംബൈ ദേശീയപാതയിൽ ഭരത്പൂരിൽനിന്ന് 109 കിലോമീറ്ററും ആഗ്രയിൽനിന്ന് 54 കിലോമീറ്ററും അകലെയാണ് മധ്യറെയിൽവേയിലെ ഒരു പ്രധാന റെയിൽ ജങ്ഷനും കൂടിയായ ധോൽപൂർ സ്ഥിതിചെയ്യുന്നത്.
ജനങ്ങളും ഭാഷയും
തിരുത്തുകജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളിൽപ്പെട്ടവരാണ്. ഹിന്ദി, രാജസ്ഥാനി എന്നീ ഭാഷകളാണ് മുഖ്യമായും പ്രചാരത്തിലുള്ളത്. ഒരു ബിരുദ കോളജും ഒട്ടനവധി സ്കൂളുകളുമുള്ള ഈ ജില്ലയിൽ 2001-ലെ കണക്കനുസരിച്ച് സാക്ഷരതാനിരക്ക് 60.77 ആയിരുന്നു.
സമ്പദ് വ്യവസ്ഥ
തിരുത്തുകധോൽപൂർ ജില്ലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കാർഷിക മേഖലയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ചെറുകിട വ്യവസയങ്ങൾക്കാണ് വ്യാവസായിക മേഖലയിൽ മുൻതൂക്കം. തടി, ഗ്ലാസ്, കമ്പിളി, ഭക്ഷ്യോത്പന്നങ്ങൾ, മരുന്ന്, മെഴുകുതിരി, അലൂമിനിയം ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണവും അച്ചടിയുമാണ് ഇവയിൽ പ്രധാനം. കടുകെണ്ണയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നം.
വിനോദസഞ്ചാരം
തിരുത്തുക1982-ൽ നിലവിൽവന്ന ഗ്രാമവികസന അതോറിറ്റി ജില്ലയിൽ ഐ.ആർ.ഡി.പി., ട്രൈസം, ജവാഹർ റോസ്ഗാർ യോജന തുടങ്ങിയ വികസന പദ്ധതികൾക്ക് ആരംഭംകുറിച്ചു. രാജസ്ഥാനിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ധോൽപൂർ. ജില്ലയിലെ ഷേർഘഡ്കോട്ട, ശിവക്ഷേത്രം, ധോൽപൂർ കൊട്ടാരം, മുഖ്കുണ്ഡ് (Muchkund), വൻവിഹാർ, തലാബ് ഷാഹി, ഇന്തോ-മുസ്ലിം ശൈലിയുടെ ഉത്തമദൃഷ്ടാന്തമായ ക്ലോക്ക് ടവർ എന്നിവ ശ്രദ്ധേയങ്ങളാണ്.
ചിത്രശാല
തിരുത്തുക-
ധോല്പൂർ ബസ്സ്റ്റാന്റ്
-
രാജപുട്ടാണ 1909
-
താലാബ്-എ-ഷാഹി
-
മിലിട്ടറി സ്കൂൾ
-
തലാബ്-ഏ-ഷാഹി
-
ചാംബൽ കി ഘട്ടി
അവലംബം
തിരുത്തുക- ↑ "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (pdf). Office of the Registrar General & Census Commissioner, India. Retrieved 27 March 2012.
- ↑ "Provisional Population Totals, Census of India 2011; Urban Agglomerations/Cities having population 1 lakh and above" (pdf). Office of the Registrar General & Census Commissioner, India. Retrieved 27 March 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://dholpur.nic.in/ Archived 2005-08-29 at the Wayback Machine.
- http://dholpur.nic.in/ms.htm Archived 2012-08-15 at the Wayback Machine.
- http://dholpurpalace.com/
- http://www.slbcrajasthan.com/DHOLPUR.pdf Archived 2012-11-07 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധോൽപൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |