കാളക്കൊടിയൻ

(Dawkinsia assimilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആക്റ്റിനോറ്റെറിജീ വിഭാഗത്തിൽപ്പെട്ട, പശ്ചിമഘട്ടതദ്ദേശവാസിയായ[3] ഒരു മത്സ്യമാണ് കാളക്കൊടിയൻ. (ശാസ്ത്രീയനാമം: Dawkinsia assimilis). വംശനാശ സാദ്ധ്യതയുള്ള ഒരു മത്സ്യമാണിത്. ഇവ താമസിക്കുന്ന ഇടങ്ങളുടെ ശോഷണവും നിയമവിരുദ്ധമായി അലങ്കാര ആവശ്യങ്ങൾക്കുവേണ്ടി ശേഖരിക്കുന്നതും ഇവയുടെ നിലനിൽപ്പ് ഭീതിയിലാക്കുന്നു. നേത്രാവതി, ഭവാനി, ചാലക്കുടിപ്പുഴ, കല്ലട നദി, മണിമലയാർ എന്നിവിടങ്ങളിൽ നിന്നും ഇതിനെ കണ്ടെത്തിയിട്ടുണ്ട്. പതുക്കെയും വേഗത്തിലും ഒഴുകുന്ന നദികളിൽ ഇവയ്ക്ക് ജീവിക്കാൻ കഴിയും. പുഴുക്കൾ, പ്രാണികൾ, കൊഞ്ചുകൾ, സസ്യാവശിഷ്ടങ്ങൾ എന്നിവയെല്ലാം ഈ മത്സ്യം ഭക്ഷിക്കുന്നു. ഉരുളൻ പരൽ എന്ന തെറ്റായ പേരിൽ ഇതിനെ അലങ്കാരമത്സ്യമായി വർഷങ്ങളോളം വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. ഭവാനിപ്പുഴയും ചാലക്കുടിപ്പുഴയും മലിനമാവുന്നതും അതിരപ്പള്ളിയിൽ നിർമ്മിക്കാൻ ശ്രമിക്കുന്ന ജലവൈദ്യതപദ്ധതിയും ഈ മത്സ്യത്ത്ന്റെ നിലനിൽപ്പിനു ഭീഷണിയാണ്. [4]

കാളക്കൊടിയൻ
Puntius assimilis.png
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D. assimilis
Binomial name
Dawkinsia assimilis
(Jerdon, 1849)[2]

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Froese, Rainer, and Daniel Pauly, eds. (2006). "Puntius assimilis" in ഫിഷ്ബേസ്. April 2006 version.
  3. Pethiyagoda, R., Meegaskumbura, M. & Maduwage, K. (2012): A synopsis of the South Asian fishes referred to Puntius (Pisces: Cyprinidae). Ichthyological Exploration of Freshwaters, 23 (1): 69-95.
  4. http://www.iucnredlist.org/details/195364/0

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാളക്കൊടിയൻ&oldid=3408467" എന്ന താളിൽനിന്ന് ശേഖരിച്ചത്