കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയ്സ് വർഗ്ഗത്തിൽപ്പെട്ട ഒരിനം പരൽ മത്സ്യമാണ് ഉരുളൻ പരൽ.(ശാസ്ത്രീയനാമം: Puntius mahecola).

Puntius mahecola
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. mahecola
Binomial name
Puntius mahecola

നാമകരണം തിരുത്തുക

1844ൽ വാലൻസീനെസ് എന്ന ജീവശാസ്ത്രകാരനാണ് മാഹിയിൽ നിന്നും ഈ മത്സ്യത്തെ കണ്ടെത്തി ശാസ്ത്രനാമം നൽകുന്നത് Valenciennes,1844).നിവസിക്കുക എന്നർഥം വരുന്ന കോള(cola) എന്ന ലാറ്റിൻ പദവും ചേർത്ത് മാഹിയിൽ നിവസിക്കുന്ന എന്ന അർഥത്തിൽ മാഹിക്കോള എന്ന ശാസ്ത്രനാമം ഇതിന് നൽകിയിരിക്കുന്നു. ഉരുളൻ പരലിന്റെ ശാസ്ത്രനാമം ഈ അടുത്ത കാലം വരെ പുൻടിയസ് ആംഫീബിയൻസ് എന്നാണ് കരുതിപ്പോന്നിരുന്നത്. 2005ൽ നടന്ന ഗവേഷണങ്ങളുടെ ഫലമായി ഇവ മാഹിക്കോളയാണെന്ന് തിരിച്ചറിയുകയായിരുന്നു[2].

വിതരണം തിരുത്തുക

കേരളത്തിലെ എല്ലാ ശുദ്ധജല ആവാസവ്യവസ്ഥകളിലും ഉരുളൻപരലിനെ കണ്ടുവരുന്നു. ദക്ഷിണേന്ത്യയിലാണ് കൂടുതലായും ഈ മത്സ്യത്തെ കണ്ടുവരുന്നത്.

ശരീരപ്രകൃതി തിരുത്തുക

ശരീരം നീണ്ട് ഉരുണ്ടതാണ്. ശരാശിരി 10 സെന്റി മീറ്റർ വലിപ്പം വയ്ക്കുന്നു.

ഉപയോഗങ്ങൾ തിരുത്തുക

കേരളത്തിലെ ഉൾനാടൻ മത്സ്യസമ്പത്തിലെ പ്രധാനമത്സ്യമാണിത്. ഭക്ഷണത്തിനായാണ് ഉരുളൻ പരലിനെ പ്രധാനമായും ഉപയോഗിക്കുന്നത്. അപൂർവ്വമായി അലങ്കാരമത്സ്യമായും ഉപയോഗിച്ചുവരുന്നു.

അവലംബം തിരുത്തുക

  1. Froese, Rainer, and Daniel Pauly, eds. (2006). "Puntius mahecola" in ഫിഷ്ബേസ്. April 2006 version.
  2. കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - സിപി ഷാജി
"https://ml.wikipedia.org/w/index.php?title=ഉരുളൻ_പരൽ&oldid=3503654" എന്ന താളിൽനിന്ന് ശേഖരിച്ചത്