ചുരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Churam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ചുരം[1]. ഭരതനാണ്‌ ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്[2] .ഭരതന്റെ മരണത്തിനു മുമ്പ് ചെയ്തുതീർത്ത അവസാനത്തെ പടം എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. മനോജ്.കെ.ജയൻ, ദിവ്യാ ഉണ്ണി, നെടുമുടി വേണു, കെ.പി.എ.സി. ലളിത എന്നിവരാണ്‌ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ജോൺസൺ സംഗീതസം‌വിധാനം നിർവഹിച്ചു. [3]

ചുരം
സംവിധാനംഭരതൻ
നിർമ്മാണംഎസ്. സതീഷ്
രചനഭരതൻ, ഷിബു ചക്രവർത്തി
അഭിനേതാക്കൾമനോജ് കെ ജയൻ
നെടുമുടി വേണു
ദിവ്യ ഉണ്ണി br />കെ.പി.എ.സി. ലളിത
ഫിലോമിന
സംഗീതംജോൺസൺ
ഗാനരചനഡോ.രാജീവ്
ചിത്രസംയോജനംശ്രീകർ പ്രസാദ്
റിലീസിങ് തീയതി1997
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഒരു മലയോരഗ്രാമത്തിലെ ചായക്കടക്കാരനായ ബാലഗോപാലന്റെ അടുത്ത് നാടോടിയായ തള്ളവഴി മായ എന്ന അനാഥ ബാലിക എത്തിപ്പെടുന്നു. വന്ന് വളരെ പെട്ടെന്നുതന്നെ തന്റെ വൃത്തി, ചിട്ട, ആർജ്ജവം എന്നീഗുണങ്ങളാൽ അവിടുത്തെ എല്ലാവരുടെയും പ്രീതിക്ക് പാത്രമാകുന്നു. പരുക്കനും പ്രാകൃതനുമായ കുഞ്ഞുണ്ണി വനത്തിൽ താമസിച്ച് വനജീവികളോട് സല്ലപിക്കുകയും കാട്ടിൽ പച്ചക്കറി ഉണ്ടാക്കി ബാലഗോപാലന്റെ കടയിൽ എത്തിക്കുകയും ചെയ്യുന്നവൻ ആണ്. അവർ ഇരുവരും സ്വാഭാവികമായും സ്നേഹത്തിലാകുന്നു. അകൃത്രിമമായ അവതരണം കൊണ്ടും ഗ്രാമീണമായ നിഷ്കളങ്കതയുടെ അവതരണത്താലും മനോഹരമാണ് ഈ ചിത്രം.

അഭിനേതാക്കൾ[4]

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഡോ. രാജീവിന്റെവരികൾക്ക് ജോൺസൺ സംഗീതം പകർന്ന ഗാനങ്ങൾ.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ചില്ലു വിളക്കുമായ്‌ കെ.ജെ. യേശുദാസ് ഡോ. രാജീവ് ജോൺസൺ
2 പൂങ്കനവിൽ കെ.എസ്. ചിത്ര ഡോ. രാജീവ് ജോൺസൺ
3 ചില്ലു വിളക്കുമായ്‌ (സ്ത്രീ ശബ്ദം) കെ.എസ്. ചിത്ര ഡോ. രാജീവ് ജോൺസൺ
4 താരാട്ടിൻ ചെറു കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര ഡോ. രാജീവ് ജോൺസൺ

പരാമർശങ്ങൾ

തിരുത്തുക
  1. "ചുരം (1997)". www.malayalachalachithram.com. Retrieved 2020-01-12.
  2. "ചുരം (1997)". spicyonion.com. Retrieved 2020-01-12.
  3. "ചുരം (1997)". malayalasangeetham.info. Retrieved 2020-01-12.
  4. "ചുരം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)


പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ചുരം (1997)


"https://ml.wikipedia.org/w/index.php?title=ചുരം_(ചലച്ചിത്രം)&oldid=3353703" എന്ന താളിൽനിന്ന് ശേഖരിച്ചത്