ഛോട്ടാ മുംബൈ
മലയാള ചലച്ചിത്രം
(Chotta Mumbai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൻവർ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഭാവന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി[1][2].
ഛോട്ടാ മുംബൈ | |
---|---|
സംവിധാനം | അൻവർ റഷീദ് |
നിർമ്മാണം | മണിയൻപിള്ള രാജു |
രചന | ബെന്നി. പി. നായരമ്പലം |
അഭിനേതാക്കൾ | മോഹൻലാൽ ഭാവന സായി കുമാർ ജഗതി ശ്രീകുമാർ ഇന്ദ്രജിത്ത് മണിക്കുട്ടൻ കലാഭവൻ മണി |
സംഗീതം | രാഹുൽ രാജ് |
വിതരണം | വൈശാഖ റിലീസ് |
റിലീസിങ് തീയതി | 2007-04-07 |
ഭാഷ | മലയാളം |
ബജറ്റ് | 5 കോടി |
സമയദൈർഘ്യം | 2 hrs 30 mins |
അഭിനേതാക്കൾ
തിരുത്തുക- മോഹൻ ലാൽ ... വാസ്കോ ഡ ഗാമ അഥവാ തല
- ഭാവന ... ലത
- കലാഭവൻ മണി ... സി.ഐ. നടേശൻ
- ജഗതി ശ്രീകുമാർ ... പടക്കം ബഷീർ
- ഇന്ദ്രജിത്ത് ... തൊമ്മിച്ചൻ
- മണിക്കുട്ടൻ ... സൈനു
- ഷക്കീല ... ഷക്കീല
- സിദ്ധിഖ് ... മുള്ളൻ ചന്ദ്രപ്പൻ
- ബിജുക്കുട്ടൻ ... സുശീലൻ
- സായി കുമാർ ... ഫയൽവ്വാൻ മൈക്കിളച്ചൻ
- രാജൻ പി. ദേവ് ... പാമ്പ് ചാക്കോ
- മണിയൻപിള്ള രാജു ... അഡ്വക്കേറ്റ് മേനോൻ
- സനൂഷ ... തൊമ്മിച്ചന്റെ പെങ്ങൾ
- മല്ലിക സുകുമാരൻ ... തൊമ്മിച്ചന്റെ അമ്മ
- താര .... വാസ്കോ ഡ ഗാമയുടെ പെങ്ങൾ
- വിനായകൻ ... സതീശൻ
അവലംബം
തിരുത്തുക- ↑ "Malayalam top ten 2007". Archived from the original on 2013-10-30. Retrieved 2016-05-04.
- ↑ "Chotta Mumbai 75days".