തൊറാക്സ്
മനുഷ്യരുടെയും സസ്തനികളുടെയും മറ്റ് ടെട്രാപോഡ് മൃഗങ്ങളുടെയും കഴുത്തിനും വയറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ശരീര ഭാഗമാണ് നെഞ്ച് അല്ലെങ്കിൽ തൊറാക്സ് എന്ന് അറിയപ്പെടുന്നത്. [1] [2] പ്രാണികൾ, ക്രസ്റ്റേഷ്യനുകൾ, വംശനാശം സംഭവിച്ച ട്രൈലോബൈറ്റുകൾ എന്നിവയുടെ ശരീരത്തിലെ മൂന്ന് പ്രധാന ഡിവിഷനുകളിൽ ഒന്നാണ് നെഞ്ച്. മൂന്ന് ഡിവിഷനുകളിൽ ഓരോന്നിലും ഒന്നിലധികം ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.
തൊറാക്സ് നെഞ്ച് | |
---|---|
Details | |
Identifiers | |
Latin | thorax |
Greek | θώραξ |
MeSH | D013909 |
TA | A01.1.00.014 |
FMA | 9576 |
Anatomical terminology |
മനുഷ്യന്റെ നെഞ്ചിൽ തൊറാസിക് കാവിറ്റിയും തൊറാസിക് വാളും ഉൾപ്പെടുന്നു. ഹൃദയം, ശ്വാസകോശം, തൈമസ് ഗ്രന്ഥി എന്നിവയുൾപ്പെടെയുള്ള അവയവങ്ങളും പേശികളും മറ്റ് വിവിധ ആന്തരിക ഘടനകളും ഇതിൽ അടങ്ങിയിരിക്കുന്നു. പല രോഗങ്ങളും നെഞ്ചിനെ ബാധിച്ചേക്കാം, ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് നെഞ്ചുവേദനയാണ്.
പദോൽപ്പത്തി
തിരുത്തുകതോറാക്സ് എന്ന വാക്ക് ഗ്രീക്ക് θώραξ (thorax) ൽ നിന്ന് ലത്തീൻ: thorax വഴിയാണ് വന്നത്.[3][4][5]
മനുഷ്യന്റെ നെഞ്ച്
തിരുത്തുകഘടന
തിരുത്തുകമനുഷ്യരിലും മറ്റ് ഹോമിനിഡുകളിലും, കഴുത്തിനും വയറിനും ഇടയിലുള്ള ശരീരത്തിന്റെ ഭാഗമാണ് നെഞ്ച്. നെഞ്ചിൻ്റെ ഉള്ളിലെ സുപ്രധാന അവയവങ്ങളും മറ്റ് ഉള്ളടക്കങ്ങളും വാരിയെല്ല്, നട്ടെല്ല്, ഷോൾഡർ ഗിർഡിൽ എന്നിവയാൽ സംരക്ഷിക്കപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഉള്ളടക്കം
തിരുത്തുകനെഞ്ചിന്റെ ഉള്ളിൽ ഹൃദയം, ശ്വാസകോശം (തൈമസ് ഗ്രന്ഥിയും), മേജർ /മൈനർ പെക്റ്ററൽ പേശികൾ, ട്രപീസിയസ് പേശികൾ, കഴുത്തിലെ പേശികൾ, ഡയഫ്രം, അന്നനാളം, ശ്വാസനാളം, സ്റ്റെർനത്തിന്റെ ഒരു ഭാഗം, അസ്ഥികൾ (ഹ്യൂമറസിന്റെ മുകൾ ഭാഗം, സ്കാപുല, സ്റ്റെർനം, നട്ടെല്ലിന്റെ തൊറാസിക് ഭാഗം, കോളർബോൺ, വാരിയെല്ല്, ഫ്ലോട്ടിംഗ് വാരിയെല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഷോൾഡര് സോക്കറ്റ്) എന്നീ ആന്തരിക ഘടനകളും, ധമനികൾ/സിരകൾ (അയോർട്ട, സുപ്പീരിയർ വെന കാവ, ഇൻഫീരിയർ വെന കാവ, പൾമണറി ആർട്ടറി) എന്നിവയും അടങ്ങിയിരിക്കുന്നു.
ചർമ്മവും മുലക്കണ്ണുകളുമാണ് ബാഹ്യ ഘടനകൾ.
നെഞ്ച്
തിരുത്തുകമനുഷ്യ ശരീരത്തിന്റെ മുൻഭാഗത്തുള്ള കഴുത്തിനും ഡയഫ്രത്തിനും ഇടയിലുള്ള ഭാഗത്തെ നെഞ്ച് എന്ന് വിളിക്കുന്നു. ഒരു മൃഗത്തിന്റെയും അനുബന്ധ പ്രദേശത്തെ നെഞ്ച് എന്നു വിളിക്കാം.
നെഞ്ചിന്റെ ആകൃതി ഹൃദയത്തെയും ശ്വാസകോശത്തെയും ഉൾക്കൊള്ളുന്ന തൊറാസിക് അസ്ഥികൂടത്തിന്റെ രൂപവുമായി പൊരുത്തപ്പെടുന്നില്ല. തോളുകളുടെ വീതി ഷോൾടർ ഗിർഡിൽ മൂലമാണ്, അതിൽ ആക്സിലെയും ഹ്യൂമേരിയുടെ തലകളും അടങ്ങിയിരിക്കുന്നു. മധ്യരേഖയിൽ, മുകളിൽ സുപ്രസ്‌റ്റേണൽ നോച്ച് കാണപ്പെടുന്നു, അതിന് താഴെ ഏകദേശം മൂന്ന് വിരലുകളുടെ വീതിയിൽ ഒരു തിരശ്ചീന വരമ്പ് അനുഭവപ്പെടും, ഇത് സ്റ്റെർണൽ ആംഗിൾ എന്നറിയപ്പെടുന്നു, ഇത് സ്റ്റെർനത്തിന്റെ മ്യൂബ്രിയത്തിനും ബോഡിക്കും ഇടയിലുള്ള ജംഗ്ഷനെ അടയാളപ്പെടുത്തുന്നു. ഈ ലൈനിനൊപ്പം രണ്ടാമത്തെ വാരിയെല്ലുകൾ സ്റ്റെർനത്തിൽ ചേരുന്നു. സ്റ്റെർനത്തിന്റെ താഴത്തെ ഭാഗത്ത്, ഏഴാമത്തെ അല്ലെങ്കിൽ അവസാനത്തെ യഥാർത്ഥ വാരിയെല്ലുകൾ ചേരുന്നിടത്ത്, എൻസിഫോം തരുണാസ്ഥി ആരംഭിക്കുന്നു, ഇതിന് മുകളിൽ പലപ്പോഴും ആമാശയത്തിലെ കുഴി എന്നറിയപ്പെടുന്ന ഒരു കുഴിഞ്ഞ ഭാഗം ഉണ്ടാകുന്നു.
അസ്ഥികൾ
തിരുത്തുക"തൊറാസിക് സ്കെലിറ്റൻ" എന്ന് വിളിക്കപ്പെടുന്ന നെഞ്ചിലെ അസ്ഥികൾ ആക്സിയൽ സ്കെലിറ്റന്റെ ഒരു ഘടകമാണ്.
ക്ലിനിക്കൽ പ്രാധാന്യം
തിരുത്തുകപ്ലൂറസി, ഫ്ലെയിൽ ചെസ്റ്റ്, എറ്റെലെക്റ്റാസിസ്, ഏറ്റവും സാധാരണമായ നെഞ്ചുവേദന എന്നിവ നെഞ്ചിനെ ബാധിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങളോ അവസ്ഥകളോ ആണ്. ഈ അവസ്ഥകൾ പാരമ്പര്യമോ ജനന വൈകല്യങ്ങളോ ആഘാതമോ മൂലമോ ഉണ്ടാകാം. ആഴത്തിൽ ശ്വസിക്കാനോ ചുമയ്ക്കാനോ ഉള്ള കഴിവ് കുറയ്ക്കുന്ന ഏതൊരു അവസ്ഥയും നെഞ്ച് രോഗമോ അവസ്ഥയോ ആയി കണക്കാക്കപ്പെടുന്നു.
പരിക്ക്
തിരുത്തുകപരിക്ക് മൂലമുള്ള മരണങ്ങളിലെ ഒരു പ്രധാന കാരണമാണ് നെഞ്ചിലെ മുറിവ് (ചെസ്റ്റ് ട്രോമ, തൊറാസിക് പരിക്ക് അല്ലെങ്കിൽ തൊറാസിക് ട്രോമ എന്നും അറിയപ്പെടുന്നു). [6]
മൂർച്ചയുള്ള വസ്തുക്കളാലുള്ള നെഞ്ചിലെ ആഘാതത്തിന്റെ പ്രധാന പാത്തോഫിസിയോളജികളിൽ വായു, രക്തം അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചുള്ള പ്രവാഹത്തിലെ തകരാറുകൾ ഉൾപ്പെടുന്നു. അന്നനാളത്തിലെ സുഷിരങ്ങൾ പോലെ, ദഹനനാളത്തിലെ ഉള്ളടക്കം ചോർന്നൊലിക്കുന്ന സെപ്സിസും പരിഗണിക്കേണ്ടതുണ്ട്. മൂർച്ചയുള്ള ആഘാതം മൂലം സാധാരണയായി നെഞ്ചിന്റെ ഭിത്തിക്ക് പരിക്കേൽക്കുന്നു (ഉദാഹരണത്തിന്, വാരിയെല്ല് ഒടിവുകൾ). ഈ പരിക്കുകളുമായി ബന്ധപ്പെട്ട വേദന ശ്വസനം ബുദ്ധിമുട്ടിലാക്കാം. ശ്വാസകോശ സംബന്ധമായ തകരാറുകൾ (ചുവടെയുള്ള ചിത്രം കാണുക) പോലുള്ള നേരിട്ടുള്ള ശ്വാസകോശ പരിക്കുകൾ നെഞ്ചിലെ വലിയ ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വേദന
തിരുത്തുകശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, മസ്കുലോസ്കലെറ്റൽ സങ്കീർണതകൾ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രശ്നങ്ങളുടെ ഫലമായി നെഞ്ചുവേദന ഉണ്ടാകാം. നെഞ്ചു വേദന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലവും വരാം. അനുഭവപ്പെടുന്ന എല്ലാ നെഞ്ചു വേദനകളും ഹൃദയവുമായി ബന്ധപ്പെട്ടതല്ല, എന്നിരുന്നാലും അത് നിസ്സാരമായി കാണരുത്. വേദനയുടെ കാരണത്തെ ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും.[7] ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നെഞ്ചിൽ പെട്ടെന്നുള്ള മർദ്ദം അല്ലെങ്കിൽ പുറം, കഴുത്ത്, കൈകൾ എന്നിവയിൽ വേദനയ്ക്ക് കാരണമാകുമ്പോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം അനുഭവപ്പെടുന്ന വേദന ദഹനനാളത്തിൽ കത്തുന്ന പോലെയോ ആഴത്തിലുള്ള ശ്വാസം എടുക്കുമ്പോൾ വേദനയോ നൽകുന്നു. ഒരേ അവസ്ഥയുള്ള വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്തമായി വേദന അനുഭവപ്പെടുന്നു. രോഗലക്ഷണങ്ങൾ സൗമ്യമാണോ ഗുരുതരമാണോ എന്ന് ഒരു രോഗിക്ക് മാത്രമേ അറിയൂ.
നെഞ്ചുവേദന മയോകാർഡിയൽ ഇൻഫ്രാക്ഷന്റെ ('ഹൃദയാഘാതം') ഒരു ലക്ഷണമായിരിക്കാം. ഈ അവസ്ഥ ശരീരത്തിലുണ്ടെങ്കിൽ, നെഞ്ചിൽ ഭാരം അനുഭവപ്പെടും. വിയർപ്പ്, ശ്വാസതടസ്സം, തലകറക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും അനുഭവപ്പെടാം. ഹൃദയാഘാതം സംഭവിക്കുകയാണെങ്കിൽ, കേടുപാടുകളുടെ ഭൂരിഭാഗവും ആദ്യത്തെ ആറ് മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു, അതിനാൽ കഴിയുന്നത്ര വേഗത്തിൽ ശരിയായ ചികിത്സ ലഭിക്കുന്നത് പ്രധാനമാണ്. ചില ആളുകൾക്ക്, പ്രത്യേകിച്ച് പ്രായമായവരോ പ്രമേഹമുള്ളവരോ ആണെങ്കിൽ, സാധാരണ നെഞ്ചുവേദന ഉണ്ടാകില്ലെങ്കിലും ഹൃദയാഘാതത്തിന്റെ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം. ഈ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഹൃദയാഘാത ലക്ഷണങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
നെഞ്ചുവേദനയുടെ ഹൃദയ സംബന്ധമല്ലാത്ത കാരണങ്ങൾ
തിരുത്തുകഎല്ലാ നെഞ്ചുവേദനയും ഹൃദയാഘാതം പോലെ, ഹൃദയം ഉൾപ്പെടുന്ന അവസ്ഥകൾ മൂലമല്ല ഉണ്ടാവുന്നത്. അമിത ശാരീരിക അധ്വാനത്തിന് ശേഷം നെഞ്ചിലെ മതിലില് വേദന അനുഭവപ്പെടാം. വ്യായാമം ചെയ്യാൻ തുടങ്ങുന്ന വ്യക്തികൾക്ക് സാധാരണയായി തുടക്കത്തിൽ ഇത്തരം വേദന അനുഭവപ്പെടാറുണ്ട്. വേദന കൂടുതൽ ഗുരുതരമായ ഒന്നിന്റെ ലക്ഷണമല്ലെന്ന് ഉറപ്പാക്കാൻ അത് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. മുകളിലെ ശ്വാസകോശ അണുബാധയുള്ളവരിലും വേദന അനുഭവപ്പെടാം. ഇതിൽ പനിയും ചുമയും ഉണ്ടാകും. ചുണങ്ങു വികസിക്കുന്നതിന് മുമ്പ് നെഞ്ചിലെയോ വാരിയെല്ലിലെയോ വേദനയുടെ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റൊരു വൈറൽ അണുബാധയാണ് ഷിംഗിൾസ്. പരിക്കുകളും നെഞ്ചുവേദനയുടെ ഒരു സാധാരണ കാരണമാണ്. ആഴത്തിൽ ശ്വാസം എടുക്കുമ്പോഴോ ചുമയ്ക്കിടയിലോ ഇത് സാധാരണയായി അനുഭവപ്പെടുന്നു.
എറ്റെലെക്റ്റാസിസ്
തിരുത്തുകനെഞ്ചുവേദനയുടെ മറ്റൊരു നോൺ-കാർഡിയാക് (ഹൃദയ സംബന്ധിയല്ലാത്ത) കാരണം എറ്റ്ലെക്റ്റാസിസ് ആണ്. വായുസഞ്ചാരമില്ലാത്തതിനാൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം തകരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണിത്. ബ്രോങ്കിയൽ ട്യൂബുകൾ അടയുമ്പോൾ, ഈ അവസ്ഥ വികസിക്കുകയും രോഗികൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ശ്വാസനാളത്തിൽ നിന്ന് നീണ്ടുകിടക്കുന്ന ഒരു ബ്രോങ്കിയിൽ എന്തെങ്കിലും കുടുങ്ങുന്നതാണ് എറ്റെലെക്റ്റാസിസിന്റെ ഏറ്റവും സാധാരണമായ കാരണം. ബ്രോങ്കസിനുള്ളിൽ മ്യൂക്കസ്, ട്യൂമർ, നാണയം, ഭക്ഷണത്തിന്റെ കഷണം, കളിപ്പാട്ടം തുടങ്ങിയവ കുടുങ്ങി തടസ്സം ഉണ്ടാകാം.[8]
ന്യൂമോത്തോറാക്സ്
തിരുത്തുകപ്ലൂറൽ സ്പേസിൽ വായു അല്ലെങ്കിൽ വാതകം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ന്യൂമോത്തോറാക്സ്. ഇത് അറിയപ്പെടുന്ന കാരണമില്ലാതെയോ അല്ലെങ്കിൽ ശ്വാസകോശ രോഗത്തിന്റെ ഫലമായോ അല്ലെങ്കിൽ ശ്വാസകോശത്തിന്റെ ഗുരുതരമായ പരിക്കിന്റെ ഫലമായോ സംഭവിക്കാം.[9] വായു അല്ലെങ്കിൽ വാതകം അടിഞ്ഞുകൂടുന്നതിനനുസരിച്ച് ന്യൂമോത്തോറാക്സിന്റെ വലുപ്പം മാറുന്നു. ഒരു മെഡിക്കൽ നടപടിക്രമം വഴി സൂചി ഉപയോഗിച്ച് സമ്മർദ്ദം ഒഴിവാക്കാനാകും. ഇത് ചികിത്സിച്ചില്ലെങ്കിൽ, രക്തയോട്ടം തടസ്സപ്പെടുകയും ടെൻഷൻ ന്യൂമോത്തോറാക്സ് എന്നറിയപ്പെടുന്ന രക്തസമ്മർദ്ദം കുറയൽ സംഭവിക്കുകയും ചെയ്യും. ചെറിയ കേസുകൾ സ്വയം പരിഹരിക്കാറുണ്ട്. ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലപ്പോഴും ശ്വാസകോശത്തിന്റെ ഒരു വശത്ത് അല്ലെങ്കിൽ ശ്വാസം മുട്ടൽ പോലെ അനുഭവപ്പെടുന്നു.
മറ്റ് മൃഗങ്ങൾ
തിരുത്തുകടെട്രാപോഡുകളിൽ
തിരുത്തുകസസ്തനികളിൽ, സ്റ്റെർണം, തൊറാസിക് കശേരുക്കൾ, വാരിയെല്ലുകൾ എന്നിവയാൽ രൂപംകൊളളുന്ന ശരീരത്തിന്റെ ഭാഗമാണ് നെഞ്ച്. ഇത് കഴുത്ത് മുതൽ ഡയഫ്രം വരെ നീളുന്നു. കൈകാലുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഹൃദയവും ശ്വാസകോശവും അതുപോലെ തന്നെ ധാരാളം രക്തക്കുഴലുകളും തൊറാസിക് അറയിൽ ഉണ്ട്. ആന്തരികാവയവങ്ങൾ വാരിയെല്ല്, സ്റ്റെർനം എന്നിവയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ആർത്രോപോഡുകളിൽ
തിരുത്തുകപ്രാണികൾ, ക്രസ്റ്റേഷ്യനുകൾ, വംശനാശം സംഭവിച്ച ട്രൈലോബൈറ്റുകൾ എന്നിവയിൽ, ജീവിയുടെ ശരീരത്തിലെ മൂന്ന് പ്രധാന ഡിവിഷനുകളിൽ ഒന്നാണ് തൊറാക്സ്, അവയിൽ ഓരോന്നിലും ഒന്നിലധികം ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. പ്രാണികളിൽ ഇത് ചിറകുകളും കാലുകളും ഘടിപ്പിക്കുന്ന പ്രദേശമാണ്, ട്രൈലോബൈറ്റുകളിൽ ഒന്നിലധികം ആർട്ടിക്യുലേറ്റിംഗ് പ്ലേറ്റുകളുടെ പ്രദേശവും. മിക്ക പ്രാണികളിലും, തൊറാക്സ് തന്നെ പ്രോട്ടോറാക്സ്, മെസോതോറാക്സ്, മെറ്റാതോറാക്സ് എന്നീ മൂന്ന് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. പ്രാണികളിൽ, പ്രായപൂർത്തിയായവയിൽ പ്രോട്ടോറാക്സിൽ കാലുകൾ എപ്പോഴും ഉണ്ടെങ്കിലും, അതിൽ ചിറകുകൾ കാണാറില്ല; ചിറകുകൾ (ഉണ്ടായിരിക്കുമ്പോൾ) കുറഞ്ഞത് മെസോത്തോറാക്സിലേക്കെങ്കിലും പരിമിതപ്പെടുത്തിയിരിക്കുന്നു, സാധാരണയായി മെറ്റാതോറാക്സിലും ചിറകുകൾ കാണാം. അപ്പോക്രിറ്റൻ ഹൈമനോപ്റ്റെറയിൽ, ആദ്യത്തെ ഉദരഭാഗം മെറ്റാതോറാക്സുമായി സംയോജിപ്പിച്ചിരിക്കുന്നു, അവിടെ അത് പ്രൊപ്പോഡിയം എന്നറിയപ്പെടുന്ന ഒരു ഘടന ഉണ്ടാക്കുന്നു. അതനുസരിച്ച്, ഈ പ്രാണികളിൽ, പ്രവർത്തനപരമായ തൊറാക്സ് നാല് ഭാഗങ്ങൾ ആകുന്നു, അതിനാൽ ഇതിനെ മറ്റ് പ്രാണികളുടെ "തോറാക്സിൽ" നിന്ന് വേർതിരിച്ചറിയാൻ സാധാരണയായി മെസോസോമ എന്ന് വിളിക്കുന്നു.
ഒരു പ്രാണിയിലെ ഓരോ തൊറാസിക് സെഗ്‌മെന്റും വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡോർസൽ ഭാഗം (നോട്ടം), ലാറ്ററൽ ഭാഗം (പ്ലൂറോൺ; ഓരോ വശത്തും ഒന്ന്), വെൻട്രൽ ഭാഗം (സ്റ്റെർനം) എന്നിവയാണ്. ചില പ്രാണികളിൽ, ഈ ഭാഗങ്ങളിൽ ഓരോന്നും ഒന്നോ അതിലധികമോ സ്വതന്ത്രമായ എക്സോസ്കെലെറ്റൽ പ്ലേറ്റുകളാൽ നിർമ്മിതമാണ്, അവയ്ക്കിടയിൽ മെംബ്രൺ (സ്ക്ലറൈറ്റ്സ് എന്ന് വിളിക്കുന്നു) ഉണ്ടാകും, എന്നിരുന്നാലും പല കേസുകളിലും സ്ക്ലെറൈറ്റുകൾ വിവിധ ഡിഗ്രികളിൽ സംയോജിപ്പിച്ചിരിക്കുന്നു.
മനുഷ്യന്റെ നെഞ്ചിന്റെ ചിത്രങ്ങൾ
തിരുത്തുക-
തോറാക്സിന്റെ ഉയർന്ന റെസല്യൂഷനുള്ള കമ്പ്യൂട്ട് ടോമോഗ്രാഫിയുടെ വോളിയം റെൻഡറിംഗ്. ശ്വാസകോശ രക്തചംക്രമണത്തിന്റെ വിവിധ തലങ്ങൾ ദൃശ്യവൽക്കരിക്കുന്നതിനായി മുൻവശത്തെ തൊറാസിക് വാൾ, ശ്വാസനാളങ്ങൾ, ശ്വാസകോശത്തിന്റെ വേരിന്റെ മുൻവശത്തുള്ള പൾമണറി വെസ്സലുകൾ എന്നിവ ഡിജിറ്റലായി നീക്കം ചെയ്തിട്ടുണ്ട്.
-
തൊറാക്സ്. മുൻ കാഴ്ച.
-
തൊറാക്സ്. മുൻ കാഴ്ച.
-
ഒരു ജിംനാസ്റ്റിന്റെ വ്യക്തമായി കാണാവുന്ന നെഞ്ച്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "thorax" at Dorland's Medical Dictionary
- ↑ MeSH Thorax
- ↑ θώραξ, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus Digital Library
- ↑ "thorax, n.". Oxford English Dictionary (in ഇംഗ്ലീഷ്). Oxford University Press.
- ↑ "Definition: Thorax". Oxford Learner's Dictionaries.
- ↑ Shahani, Rohit, MD. (2005).Penetrating Chest Trauma. eMedicine. Retrieved 2005-02-05.
- ↑ Chest Diseases Archived 2014-12-16 at the Wayback Machine. Retrieved on 2010-1-26
- ↑ Atelectasis Lung and Airway Disorders. Retrieved on 2010-1-26
- ↑ Pleurisy Lung Diseases. Retrieved on 2010-1-26
പുറം കണ്ണികൾ
തിരുത്തുക- Sam Gon III. "A guide to the Orders of Trilobites". Retrieved August 23, 2005.