ചതുരംഗപ്പാറ

(Chathurangapara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന ഒരു വില്ലേജാണ് ചതുരംഗപ്പാറ. [2]

ചതുരംഗപ്പാറ
ഗ്രാമം
Skyline of ചതുരംഗപ്പാറ
ചതുരംഗപ്പാറ is located in Kerala
ചതുരംഗപ്പാറ
ചതുരംഗപ്പാറ
Location in Kerala, India
ചതുരംഗപ്പാറ is located in India
ചതുരംഗപ്പാറ
ചതുരംഗപ്പാറ
ചതുരംഗപ്പാറ (India)
Coordinates: 9°53′14″N 77°11′53″E / 9.8872000°N 77.198150°E / 9.8872000; 77.198150
Country India
StateKerala
DistrictIdukki
ഭരണസമ്പ്രദായം
 • ഭരണസമിതിUdumbanchola panchayat & Senapathy panchayat
വിസ്തീർണ്ണം
 • ആകെ29.92 ച.കി.മീ.(11.55 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ4,177
 • ജനസാന്ദ്രത140/ച.കി.മീ.(360/ച മൈ)
Languages
 • OfficialMalayalam, English[1]
സമയമേഖലUTC+5:30 (IST)

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2011 ലെ സെൻസസ് പ്രകാരം, ചതുരംഗപ്പാറയിലെ ആകെ ജനസംഖ്യ 4,177 ആയിരുന്നു, അതിൽ 2,124 പുരുഷന്മാരും 2,053 സ്ത്രീകളും ഉൾപ്പെടുന്നു. ഗ്രാമത്തിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 29.92 ചതുരശ്ര കിലോമീറ്റർ2 (11.55 ചതുരശ്ര മൈൽ) ആണ്, അതിൽ 1,306 കുടുംബങ്ങൾ താമസിക്കുന്നു. ചതുരംഗപ്പാറയിലെ ജനസംഖ്യയുടെ 7.5% 6 വയസ്സിൽ താഴെയുള്ളവരാണ്. ചതുരംഗപ്പാറയുടെ ശരാശരി സാക്ഷരത സംസ്ഥാന ശരാശരിയായ 94 ശതമാനത്തേക്കാൾ കുറവാണ് (81.5%) പുരുഷ സാക്ഷരത 86.6% ഉം സ്ത്രീ സാക്ഷരത 76.3% ഉം എന്നതാണ് സാക്ഷരത നിരക്ക്. [3][4]

കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ടൂറിസം കേന്ദ്രമാണ് ചതുരംഗപ്പാറ. പച്ചപുതച്ച പുൽമേടുകളും കാറ്റാടിപ്പാടവും ചെങ്കുത്തായ കൊക്കയും കാറ്റും മഞ്ഞുമൊക്കെയുള്ള ചതുരംഗപ്പാറ വ്യൂ പോയിന്റ് തമിഴ്‌നാടിന്റെ ഭാഗമാണ്. ഇവിടുത്തെ കാറ്റാടിപ്പാടത്തുനിന്നും ലഭിക്കുന്ന വൈദ്യുതി കേരള വൈദ്യുതിവകുപ്പിനാണ് വിൽക്കുന്നത്. ചതുരംഗപ്പാറ വ്യൂ പോയിന്റ് തമിഴ്‌നാടിന്റെ കൃഷിയിടങ്ങളുടെ മനോഹാരിതയും തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ, കമ്പം, തേവാരം, ഉത്തമപാളയം, ചിന്നമന്നൂർ, വൈഗ എന്നീ സ്ഥലങ്ങളുടെ നേർക്കാഴ്ചയും പശ്ചിമഘട്ട മലനിരകളുടെയും പുൽമേടുകളുടെയും ഭംഗിയും സഞ്ചാരികൾക്ക് ലഭ്യമാക്കുന്നു. ഇവിടുത്തെ ഉദയാസ്തമനക്കാഴ്ചകൾ ദർശിക്കുവാനായി ധാരാളം ടൂറിസ്റ്റുകളെത്താറുണ്ട്. ഉടുമ്പൻചോല-ശാന്തൻപാറ പാതക്കുസമീപമാണ് ചതുരംഗപ്പാറ വ്യൂ പോയിന്റ് സ്ഥിചെയ്യുന്നത്. ഉടുമ്പൻചോലയിൽനിന്നും 7 കിലോമീറ്ററും നെടുംകണ്ടത്തുനിന്നും 27 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാനാവും.

  1. "The Kerala Official Language (Legislation) Act, 1969" (PDF). Archived from the original (PDF) on 2016-04-20. Retrieved 2022-09-06.
  2. "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.{{cite web}}: CS1 maint: others (link)
  3. https://villageinfo.in/kerala/idukki/udumbanchola/chathurangapara.html#:~:text=About%20Chathurangapara,80.23%25%20males%20and
  4. Kerala, Directorate of Census Operations. District Census Handbook, Idukki (PDF). Thiruvananthapuram: Directorateof Census Operations,Kerala. p. 58,59. Retrieved 14 July 2020.
"https://ml.wikipedia.org/w/index.php?title=ചതുരംഗപ്പാറ&oldid=4089266" എന്ന താളിൽനിന്ന് ശേഖരിച്ചത്