ഭാരതി ശിവജി
പ്രശസ്ത മോഹിനിയാട്ടം കലാകാരിയും നൃത്താധ്യാപികയുമാണ് ഭാരതി ശിവജി (ജനനം : 1948, കുംഭകോണം, തമിഴ്നാട്).[1][2] മോഹിനിയാട്ടം അഭ്യസിപ്പിക്കുന്ന 'ദ സെന്റർ ഫോർ മോഹിനിയാട്ടത്തിന്റെ' സ്ഥാപകയാണ്.[3] മോഹിനിയാട്ടം നവീകരിക്കുവാനായി നടത്തിയ ശ്രമങ്ങൾക്ക് ഭാരതത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2004-ൽ ലഭിച്ചു.[4] കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സാഹിത്യ കലാ പരിഷത് സമ്മാനം, കേരള സർക്കാരിന്റെ 2017-ലെ നിശാഗന്ധി പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[5][6][7] ആർട്ട് ഓഫ് മോഹിനിയാട്ടം (1986), മോഹിനിയാട്ടം (2003) എന്നീ ഗ്രന്ഥങ്ങളുടെ സഹരചയിതാവാണ്.[8][9] മകൾ വിജയലക്ഷ്മിയും മോഹിനിയാട്ടം കലാകാരിയാണ്.
ഭാരതി ശിവജി | |
---|---|
ജനനം | 1948 |
തൊഴിൽ | ക്ലാസിക്കൽ നർത്തക |
അറിയപ്പെടുന്നത് | മോഹിനിയാട്ടം |
കുട്ടികൾ | വിജയലക്ഷ്മി |
പുരസ്കാരങ്ങൾ | പത്മശ്രീ സംഗീത നാടക അക്കാദമി അവാർഡ് ലാസ്യ ലക്ഷ്മി സാഹിത്യ കലാ പരിഷദ് സമ്മാൻ നൃത്ത്യ ചൂഢാമണി നിശാഗന്ധി പുരസ്കാരം (2017) |
ആദ്യകാല ജീവിതം
തിരുത്തുകകേന്ദ്ര സംഗീത നാടക അക്കാദമി അംഗീകരിച്ച എട്ടു ക്ലാസിക്കൽ നൃത്തരൂപങ്ങളിലൊന്നാണ് മോഹിനിയാട്ടം. കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപമാണിത്. ശൃംഗാര ഭാവത്തിനാണ് മോഹിനിയാട്ടത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. [10]
1948-ൽ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള കുംഭകോണത്താണ് ഭാരതി ശിവജി ജനിച്ചത്.[11] ആദ്യകാലത്ത് ലളിത ശാസ്ത്രിയിൽ നിന്ന് മോഹിനിയാട്ടവും കേളു ചരൺ മഹാപത്രയിൽ നിന്ന് ഒഡീസിയും അഭ്യസിച്ചു.[12][13] സാമൂഹ്യ പ്രവർത്തകയായ കമലാദേവി ഛതോപാദ്യയുടെ ഉപദേശപ്രകാരം മോഹിനിയാട്ടത്തിൽ ഗവേഷണം ആരംഭിച്ചു.[6] സംഗീത നാടക അക്കാദമിയിൽ നിന്ന് ഫെല്ലോഷിപ്പ് നേടിയ ശേഷം കേരളത്തിലെത്തിയ ഭാരതി ശിവജി കാവാലം നാരായണ പണിക്കരോടൊപ്പം മോഹിനിയാട്ടത്തിലെ ഗവേഷണം തുടർന്നു.[14] പിന്നീട് കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം കല്യാണിക്കുട്ടി, രാധാ മാരാർ എന്നിവരുടെ ശിഷ്യയായി മോഹിനിയാട്ടം പരിശീലിച്ചു.[12][3][15]
ന്യൂഡെൽഹിയിലെത്തിയ ഭാരതി ശിവജി മോഹിനിയാട്ടം പരിശീലിപ്പിക്കുന്നതിനുള്ള 'സെന്റർ ഫോർ മോഹിനിയാട്ടം' എന്ന സ്ഥാപനം ആരംഭിച്ചു. മകളും ശിഷ്യയുമായ വിജയലക്ഷ്മിക്കൊപ്പം മോഹിനിയാട്ടത്തിൽ നവീന ആശയങ്ങൾ നടപ്പിലാക്കി.[6][12][16][17][3][18]
1986-ൽ പുറത്തിറങ്ങിയ ആർട്ട് ഓഫ് മോഹിനിയാട്ടം എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവാണ് ഭാരതി ശിവജി. മോഹിനിയാട്ടത്തെ സംബന്ധിച്ചുള്ള അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണിത്.[8][6] മകൾ വിജയലക്ഷ്മിയോടൊപ്പം ഭാരതി ശിവജി രചിച്ച മോഹിനിയാട്ടം എന്ന ഗ്രന്ഥം പുറത്തിറങ്ങിയത് 2003-ലാണ്.[9][2] ഇന്ത്യയിലും വിദേശത്തുമായി ധാരാളം വേദികളിൽ ഭാരതി ശിവജി മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.[19][20][21] രാജ്യത്തും വിദേശത്തുമായി നിരവധി ശിഷ്യരെ മോഹിനിയാട്ടം അഭ്യസിപ്പിച്ചിട്ടുമുണ്ട്.[22]. 2011 ജൂലൈ 9-ന് ലോസ് ഏഞ്ചലസിലെ റെയ്ലി തീയറ്ററിൽ പ്രദർശിപ്പിച്ച ബിയോണ്ട് ഗ്രേസ് എന്ന ഡോക്യുമെന്ററിയിൽ ഭാരതി ശിവജിയും വിജയലക്ഷ്മിയും മോഹിനിയാട്ടത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.[23][24][23]
ബഹുമതികൾ
തിരുത്തുക- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം - 1999-2000.[5]
- പത്മശ്രീ - 2004.[4]
- സാഹിത്യ കലാ പരിഷത് സമ്മാനം
- കുഞ്ചൻ നമ്പ്യാർ മെമ്മോറിയൽ ട്രസ്റ്റിന്റെ ലാസ്യ ലക്ഷ്മി ബഹുമതി.
- ചെന്നൈയിലെ കൃഷ്ണ ഗാനസഭയുടെ നൃത്ത്യ ചൂഡാമണി ബഹുമതി.[25]
- കേരള സർക്കാരിനു കീഴിലുള്ള വിനോദസഞ്ചാര വകുപ്പിന്റെ നിശാഗന്ധി പുരസ്കാരം - 2017 .[26]
അവലംബം
തിരുത്തുക- ↑ "Heritage Club IIT Roorkee". Heritage Club IIT Roorkee. 2015. Archived from the original on 2015-11-26. Retrieved November 26, 2015.
- ↑ 2.0 2.1 "Mohiniyattam (Bharati Shivaji and Vijayalakshmi)". Exotic India Art. 2015. Retrieved November 26, 2015.
- ↑ 3.0 3.1 3.2 "Classical Dancers of India". Classical dancers. 2015. Retrieved November 26, 2015.
- ↑ 4.0 4.1 "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
- ↑ 5.0 5.1 "Sangeet Natak Akademi Puraskar". Sangeet Natak Akademi. 2015. Archived from the original on 2016-03-31. Retrieved November 25, 2015.
- ↑ 6.0 6.1 6.2 6.3 "Padmashri Bharati Shivaji". Thiraseela. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
- ↑ "നിശാഗന്ധി പുരസ്കാരം ഭാരതി ശിവജിക്ക്". മലയാള മനോരമ. 2017-01-19. Archived from the original on 2017-01-23. Retrieved 2017-01-23.
- ↑ 8.0 8.1 Bharati Shivaji, Avinash Pasricha (1986). Art of Mohiniyattam. Lancer, India. p. 107. ISBN 978-8170620037.
- ↑ 9.0 9.1 Bharati Shivaji, Vijayalakshmi (2003). Mohiniyattam. Wisdom Tree. ISBN 9788186685365.
- ↑ "Mohiniyattam". Mohiniyattam.de. 2015. Archived from the original on 2017-04-13. Retrieved November 26, 2015.
- ↑ "Performers of Indian dances and music". Indian Embassy, Russia. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
- ↑ 12.0 12.1 12.2 "Bound to Kerala by Mohiniyattam". The Hindu. 17 May 2012. Retrieved November 26, 2015.
- ↑ "Time for Samvaad". The Hindu. 16 November 2014. Retrieved November 26, 2015.
- ↑ "From law to theatre". The Hindu. 31 October 2004. Retrieved November 26, 2015.
- ↑ "Kalamandalam Kalyanikutty Amma". Smith Rajan. 2015. Retrieved November 26, 2015.
- ↑ "The power of grace". The Acorn. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
- ↑ "A seeker's odyssey". The Hindu. 16 April 2015. Retrieved November 26, 2015.
- ↑ "Mohiniattam Style". Kuchipudi. 2015. Archived from the original on 2015-12-04. Retrieved November 26, 2015.
- ↑ "BVB celebrates Munshi's birthday". Hindustan Times. 7 May 2013. Retrieved November 26, 2015.
- ↑ "Bharati Shivaji to perform today". Tribune. 18 October 2002. Retrieved November 26, 2015.
- ↑ "Bollywood meets Holyrood". Guardian. 22 August 2002. Retrieved November 26, 2015.
- ↑ "Russian belle dons role of Radha in Kerala's Mohiniattam". South Asia Mail. 30 April 2008. Archived from the original on 2015-11-27. Retrieved November 26, 2015.
- ↑ 23.0 23.1 "Docu on Mohiniyattam exponents to be screened". Indian Express. 7 July 2011. Archived from the original on 2015-11-27. Retrieved November 26, 2015.
- ↑ "Beyond Grace". Beyond Grace the Movie. 2015. Archived from the original on 2015-11-27. Retrieved November 26, 2015.
- ↑ "Profile of Padmashree Bharti Shiwaji". Spicmacay. 2015. Retrieved November 26, 2015.
- ↑ "Nishagandhi Award for Bharati Shivaji". The Times of India. 2017-01-20. Archived from the original on 2017-01-21. Retrieved 2017-01-21.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Bharati Shivaji, Avinash Pasricha (1986). Art of Mohiniyattam. Lancer, India. p. 107. ISBN 978-8170620037.
- Bharati Shivaji, Vijayalakshmi (2003). Mohiniyattam. Wisdom Tree. ISBN 9788186685365.
- Bharati Shivaji (2 September 2014). A tete a tete with Mohiniyattam exponent Bharati Shivaji. Interview with Supriya Rajan. Sree Sankara School of Dance, Kalady, Kerala.
പുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Bharati Shivaji
- "National dance fest : Bharati Shivaji (Mohiniyattam)". YouTube video. Kutcheri Buzz. 19 October 2012. Retrieved November 25, 2015.
- "Geeta-Govinda Sopan (Mohiniyattam) performance by Padmashri Bharati Shivaji". YouTube video. Konchhok. 21 February 2013. Retrieved November 25, 2015.
- "Bharati Shivaji and Dance Troupe". National Geographic. 2015. Archived from the original on 2010-02-17. Retrieved November 25, 2015.