കലാമണ്ഡലം സത്യഭാമ
മോഹിനിയാട്ടം കലാകാരിയാണ് നിരവധി പുരസ്കാരങ്ങൾക്കർഹയായ ഗുരു കലാമണ്ഡലം സത്യഭാമ(1937 - 2015).
കലാമണ്ഡലം സത്യഭാമ | |
---|---|
ജനനം | 1937 |
മരണം | 12-09-2015 [1] |
ജീവിതപങ്കാളി(കൾ) | കലാമണ്ഡലം പത്മനാഭൻ നായർ |
കുട്ടികൾ | വേണുഗോപാലൻ, ലതിക, രാധിക, ശശികുമാർ |
പുരസ്കാരങ്ങൾ | പത്മശ്രീ കേരള സംഗീത നാടക അക്കാദമി അവാർഡ് സംഗീത നാടക അക്കാദമി അവാർഡ് നൃത്യ നാട്യ പുരസ്കാരം കേരള കലാമണ്ഡലം അവാർഡ് സ്വാതി തിരുനാൾ പുരസ്കാരം ഷഡ്കാല ഗോവിന്ദ മാരാർ അവാർഡ് |
ജീവിതരേഖ
തിരുത്തുക1954-ൽ വള്ളത്തോളിന്റെ സഹായത്തോടെ കേരള കലാമണ്ഡലത്തിൽ പഠിച്ചു. തോട്ടശ്ശേരി ചിന്നമ്മു അമ്മ നാലഞ്ചു നൃത്തയിനങ്ങൾ ഭാമയെ പഠിപ്പിച്ചു. മോഹിനിയാട്ടത്തോടൊപ്പം ഭരതനാട്യവും കലാമണ്ഡലം പത്മനാഭനാശാനിൽനിന്ന് കഥകളിയും പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ കലാമണ്ഡലം ട്രൂപ്പിന്റെ കൂടെ മലേഷ്യ - സിംഗപ്പൂർ യാത്രയിൽ പങ്കെടുത്തു. 1957-ൽ കലാമണ്ഡലത്തിൽ ജോലികിട്ടി. 1958-ൽ കലാമണ്ഡലം പത്മനാഭൻ നായരെ വിവാഹം കഴിച്ചു. തഞ്ചാവൂർകാരനായ ഭാസ്‌കരൻ മാസ്റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ടശൈലിയിൽ 'കണ്ണകി', 'ചണ്ഡാലഭിക്ഷുകി' തുടങ്ങിയ നൃത്തനാടകങ്ങളുണ്ടാക്കി.[2]
1991-ൽ കലാമണ്ഡലം വൈസ് പ്രിൻസിപ്പലായ ടീച്ചർ 92-ൽ പ്രിൻസിപ്പലായി. 93ൽ വിരമിച്ചു.
സംഭാവനകൾ
തിരുത്തുകമോഹനിയാട്ടത്തിൽ ഘടനാപരമായ വലിയ മാറ്റം വരുത്തി. കഥകളിയിൽനിന്നും മോചിപ്പിച്ച് മോഹിനിയാട്ടത്തെ ലളിതമാക്കി. പുതിയ അടവും ഭംഗിയുള്ള മുദ്രകളുമുണ്ടാക്കി.
- 'മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
- ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയുടെ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- 2014-ൽ പത്മശ്രീ
- 2005-ൽ കേരള സർക്കാറിന്റെ ആദ്യത്തെ നൃത്തനാട്യപുരസ്‌കാരം [3]
- 1994-ൽ മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ്
- 1976-ൽ മോഹിനിയാട്ടത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്
- ഷഡ്‌ക്കാല ഗോവിന്ദമാരാർ പുരസ്‌കാരം
- കേരള കലാമണ്ഡലം അവാർഡ്
- കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്
- കേന്ദ്ര സർക്കാറിന്റെ സീനിയർ ഫെലോഷിപ്പ്
കുടുംബം
തിരുത്തുകഭർത്താവ് : പരേതനായ കലാമണ്ഡലം പത്മനാഭൻനായർ. മക്കൾ: വേണുഗോപാലൻ, ലതിക, രാധിക, ശശികുമാർ.
അവലംബം
തിരുത്തുക- ↑ "കലാമണ്ഡലം സത്യഭാമ". Archived from the original on 2015-09-13. Retrieved 2015-09-13.
- ↑ വിനോദ് മങ്കര (11 Aug 2013). "ഭാമാഭരതം". മാതൃഭൂമി. Archived from the original on 2013-08-12. Retrieved 2014 ജനുവരി 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-15. Retrieved 2015-09-13.