ഹജറുൽ അസ്‌വദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുസ്‌ലിങ്ങളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ മക്കയിലെ കഅബയുടെ ഒരു പുറം മൂലയിൽ സ്ഥാപിച്ച കല്ലാണ് ഹജറുൽ അസ്‌വദ് (അറബി: الحجر الأسود al-Ḥajar al-Aswad, ഉർദു: سنگ سیاہ Sang-e-Sayah). കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്‌വദ്. മനുഷ്യൻ അല്ലാഹുവിനെ ആരാധിക്കുന്നതിന് ഭൂമിയിൽ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരം, അതിൻറെ തുടക്കം മുതൽ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്, എന്നീ ചരിത്രപ്രാധാന്യമാണ് ഇതിനുള്ളത്.
മുഹമ്മദ് നബി കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാ .
ചരിത്രം
തിരുത്തുകആദം നബിയുടെ കാലത്ത് സ്വർഗ്ഗത്തിൽ നിന്നും വീണതാണ് ഈ കല്ല് എന്നാണ് ഇസ്ലാമിക വിശ്വാസം. . [1]
രണ്ടാം ഖലീഫ ഉമർ ഒരിക്കൽ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുൽ അസ് വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല."[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Shaykh Tabarsi, Tafsir, vol. 1, pp. 460, 468. Quoted in translation by Francis E. Peters, Muhammad and the Origins of Islam, p. 5. SUNY Press, 1994. ISBN 0-7914-1876-6
- ↑ "Sahih al-Bukhari, Volume 2, Book 26". Archived from the original on 2006-08-30. Retrieved 2008-09-18.