അഷ്ടമിച്ചിറ
10°16′17″N 76°16′46″E / 10.27147°N 76.279331°E
അഷ്ടമിച്ചിറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | ചാലക്കുടി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് അഷ്ടമിച്ചിറ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ.
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - കൊടുങ്ങല്ലൂർ, 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
- വിദ്യഭ്യാസ ഉപജില്ല - മാള
- വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
- വില്ലേജ് - വടമ
- പോലിസ് സ്റ്റേഷൻ - മാള
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകVadakkumchery Complex near GSHS
- ഗാന്ധി സ്മാരക ഹൈസ്കൂൾ
- അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
- സെന്റ ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
- സെന്റ് ആന്റണീസ് ചർച്ച്, പുളിയിലക്കുന്ന്
- സാൻജോ ഐ.ടി.സി, പുളിയിലക്കുന്ന്
- പ്രതിഭ കോളേജ് & റ്റ്യൂട്ടോറിയൽ സെന്റർ
- നസ്രത്ത് റിട്ടയർമെന്റ് ഹോം, പുളിയിലക്കുന്ന്
- മഹാലക്ഷ്മി സിനിമ തീയറ്റർ
- കുട്ടികളുടെ ഉദ്യാനം, പുളിയിലക്കുന്ന്
- ആയുർവേദ ഡിസ്പെൻസറി, അഷ്ടമിച്ചിറ
- കാത്തലിക് സിറിയൻ ബാങ്ക്, ബ്രാഞ്ച്
- ബറോഡ ബാങ്ക്, ബ്രാഞ്ച്
- എവർഷൈൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, എവർഷൈൻ നഗർ
- പ്രയർ പോയിന്റ്, അഷ്ടമിച്ചിറ ബ്രദറൻ ചർച്ച്, അഷ്ടമിച്ചിറ.
- WELCOME CRUISE WORLD🛳️🛳️😍ഒരു ആഡംബര കപ്പൽ യാത്ര നടത്തിയാലോ 🥰 കൊച്ചിയിൽ 2 മണിക്കൂർ അറബികടൽ ചുറ്റിവരുന്ന ആഡംബര കപ്പലിൽ സീറ്റ് ബുക്കിങ് ചെയ്യാൻ ബന്ധപെടുക 😊🥰 2 മണിക്കൂർ lunch packege= 1000 12:30 pm to 2:30 pm 2 മണിക്കൂർ sunset trip =750 5:30 pm to 7:30 pm 4 മണിക്കൂർ ട്രിപ്പ് =1500 11:00 am to 3:00 pm dpr221715@gmail.com Contact messenger 🛳️🛳️ Whatsapp 9717891422
എത്തിച്ചേരാനുള്ള വഴി
തിരുത്തുകഎൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 12 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും സ്വകാര്യ ബസിലും അഷ്ടമിച്ചിറയിൽ എത്താം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 8 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 8 കിലോമീറ്റർ എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
തിരുത്തുകഅഷ്ടമിച്ചിറ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
- പഴൂക്കര
- അമ്പഴക്കാട് - അഷ്ടമിച്ചിറയിലെ ക്രിസ്ത്യൻ ജന വിഭാഗങ്ങൾക്കുള്ള പള്ളി ഇവിടെയാണ്, ദൂരം 1.5 കിലോമീറ്റർ.
- പാളയംപറമ്പ്
- സമ്പാളൂർ
- വടമ - കേരളത്തിലെ പ്രശസ്തമായ സർപ്പാരാധനാകേന്ദ്രമായ പാമ്പുമേക്കാട്ട് മന, ദൂരം 1.5 കിലോമീറ്റർ.
- മാരേക്കാട്
- കോൾക്കുന്ന്
- കുഴിക്കാട്ടുശ്ശേരി - വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന പള്ളി, പ്ലസ് ടു വിദ്യാലയം, ദൂരം 1.5 കിലോമീറ്റർ.
- കുണ്ടായി - മറിയം ത്രേസ്യ ആശുപത്രി, ദൂരം 1.5 കിലോമീറ്റർ.
- പുത്തൻചിറ
ചിത്രശാല
തിരുത്തുക-
അഷ്ടമിച്ചിറ ശ്രി മഹാദേവക്ഷേത്രം
-
എവർഷൈൻ ക്ലബ്
-
സെന്റ് ആന്റണീസ് ചർച്ച്
-
സെന്റ് ആന്റണീസ് ബാലഭവൻ
-
സാൻജോ ഐ.ടി.സി.
-
ആയുർവേദ ഡിസ്പെൻസറി
-
ശുദ്ധജല ടാങ്ക്
-
കുട്ടികളുടെ ഉദ്യാനം
-
ചെറാല അമ്പലം