കുഴിമുണ്ടൻ
ഒരു അലങ്കാരച്ചെടി എന്ന രീതിയിൽ കൊണ്ടുവന്ന ഇടങ്ങളിലെല്ലാം വളരെ വേഗം വ്യാപിക്കാൻ കഴിവുള്ള ഒരു അധിനിവേശസസ്യമാണ് കുഴിമുണ്ടൻ. (ശാസ്ത്രീയനാമം: Ardisia elliptica). നിത്യഹരിതമായ ഈ ചെറുമരം ഇന്ത്യ, ശ്രീലങ്ക, ഇൻഡോചൈന, മലേഷ്യ, ഇന്തോനേഷ്യ, ന്യൂ ഗിനിയ എന്നിവിടങ്ങളിലെ പശ്ചിമതീരത്ത് തദ്ദേശീയമായി കാണപ്പെടുന്നു.
കുഴിമുണ്ടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. elliptica
|
Binomial name | |
Ardisia elliptica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിവരണം
തിരുത്തുകഅഞ്ചു മീറ്ററോളം ഉയരത്തിൽ വളരാറുള്ള ഈ ചെറുമരത്തെ ശല്യപ്പെടുത്താതിരുന്നാൽ ഒറ്റ കമ്പായി മുകളിലോട്ടു വളരുകയും തിരശ്ചീനമായി ചെറിയ ശിഖരങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.
നിലവിലെ അവസ്ഥ
തിരുത്തുകചില സസ്യശാസ്ത്രവിദഗ്ദരുടെ അഭിപ്രായത്തിൽ കാക്കഞാറയും ആർഡീസിയ ഹ്യുമിലിസും കുഴിമുണ്ടന്റെ വകഭേദങ്ങൾ മാത്രമാണ്.[1]
അധിനിവേശ സസ്യം
തിരുത്തുകഅലങ്കാരസസ്യമായി വളർത്തിയ കുഴിമുണ്ടൻ പ്യൂർട്ടോ റിക്കോയിലും, ക്വീൻസ്‌ലാന്റിലും, തെക്കേ ഫ്ലോറിഡയിലും, കരീനിയനിലും, മസ്കാറീൻ ദ്വീപുകളിലും, സെയ്‌ഷെൽസിലും, ഹവായ് പോലുള്ള മറ്റനേകം പസഫിക് ദ്വീപസമൂഹങ്ങളിലും അധിനിവേശസസ്യമായി മാറി.[2]
അനുയോജ്യമായ അവസരങ്ങളിൽ രണ്ടുമുതൽ നാലുവരെ വർഷം കൊണ്ട് വളർച്ചയെത്തുന്ന കുഴിമുണ്ടൻ 400 -ഓളം വിത്തുകൾ ഉൽപ്പാദിപ്പിക്കും. ആറുമാസത്തിലേറെ കേടുകൂടാതെ ഇരിക്കുന്ന വിത്തുകൾ മുളയ്ക്കുന്ന തൈകൾ നിഴലുകളുള്ള അസ്വീകാര്യമായ അവസരങ്ങളിൽ ഏറെക്കാലം ചെറിയ കുറ്റിച്ചെടിയായിത്തന്നെ കഴിയാൻ ശേഷിയുള്ളവയാണ്. പഴം കഴിക്കുന്ന ജന്തുക്കൾ വഴിയും വളരെ വേഗം വിത്തുവിതരണം നടക്കുന്നുണ്ട്.
ഔഷധഗുണങ്ങൾ
തിരുത്തുകമലേഷ്യയിൽ വേദനയ്ക്കെതിരെ ഉപയോഗിക്കാറുണ്ട്.[3] തായ്‌ലന്റിൽ വയറിളക്കത്തിനെതിരെയും[4] തെക്കുകിഴക്കേ ഏഷ്യയിൽ വിരയ്ക്കെതിരെയും[5] മരുന്നായി ഉപയോഗിക്കാറുണ്ട്.
കേരളത്തിൽ
തിരുത്തുകകൊല്ലം, ആലപ്പുഴ ജില്ലകളിലെ കണ്ടൽപ്രദേശങ്ങളിൽ വളരാറുണ്ട്.
ചിത്രശാല
തിരുത്തുക-
പൂവുകൾ
-
കായകൾ
-
മരം
അവലംബം
തിരുത്തുക- ↑ “Shoebutton ardisia: Ardisia elliptica” Weeds of Australia website, http://keyserver.lucidcentral.org/weeds/data/03030800-0b07-490a-8d04-0605030c0f01/media/Html/Ardisia_elliptica.htm Archived 2015-09-21 at the Wayback Machine. (retrieved 28.2.2013)
- ↑ “Shoebutton ardisia: Ardisia elliptica” Weeds of Australia website, http://keyserver.lucidcentral.org/weeds/data/03030800-0b07-490a-8d04-0605030c0f01/media/Html/Ardisia_elliptica.htm Archived 2015-09-21 at the Wayback Machine. (retrieved 28.2.2013)
- ↑ Wiart, Christophe. "Medicinal Plants of Asia and the Pacific", p. 56. CRC Press 2006, ISBN 0-8493-7245-3. Preview available at Google Books http://books.google.com.
- ↑ Koh Hwee Ling, Chua Tung Kian, and Tan Chay Hoon. "A Guide to Medicinal Plants: An Illustrated, Scientific and Medicinal Approach", p. 14. World Scientific Publishing 2009, ISBN 981-283-709-4. Preview available at Google Books http://books.google.com.
- ↑ Giesen, Wulffraat, Zieren, and Scholten. "Mangrove Guidebook for Southeast Asia", p. 671. Food and Agriculture Organization of the United Nations and Wetlands International, 2006. ISBN 974-7946-85-8. ftp://ftp.fao.org/docrep/fao/010/ag132e/ag132e10.pdf
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Invasive Species Specialist Group (ISSG). Ardisia elliptica
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും