അനുശ്രീ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Anusree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ (ജനനം: 24 ഒക്ടോബർ 1990) 2012-ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി[3]

അനുശ്രീ [1]
അനുശ്രീ 2017-ൽ
ജനനം (1990-10-24) ഒക്ടോബർ 24, 1990  (34 വയസ്സ്)[2]
മറ്റ് പേരുകൾഅനുശ്രീ നായർ
തൊഴിൽഅഭിനേത്രി
സജീവ കാലം2012–സജീവം

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളായി 1990 ഒക്ടോബർ 24 ന് ജനിച്ചു. ഏക സഹോദരൻ അനൂപ്. മലയാള ചലച്ചിത്ര രംഗത്തുള്ള ഒരു നായികയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി [4]

അഭിനയിച്ച സിനിമകൾ

തിരുത്തുക

[5]

  1. "Official Facebook page".
  2. "Mangalam - Varika 15-Dec-2014". Mangalamvarika.com. Archived from the original on 2014-12-22. Retrieved 2015-11-26. Archived 2015-11-27 at the Wayback Machine.
  3. https://m3db.com/anusree
  4. https://www.mathrubhumi.com/mobile/women/interview/actress-anusree-open-up-about-her-career-and-dreams-1.5397747[പ്രവർത്തിക്കാത്ത കണ്ണി]
  5. https://www.manoramaonline.com/movies/movie-news/2017/04/17/actress-anusree-interview-pulimurugan-story.html
"https://ml.wikipedia.org/w/index.php?title=അനുശ്രീ&oldid=4018111" എന്ന താളിൽനിന്ന് ശേഖരിച്ചത്