അന്ന രാജൻ

(Anna Rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. പ്രധാനമായും മലയാള സിനിമകളിൽ അഭിനയിക്കുന്നു. സിനിമയിലെത്തുന്നതിനു മുൻപ് ആലുവയിലെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന അവർ 2017- ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

അന്ന രാജൻ
ജനനം
അന്ന രേഷ്മ രാജൻ

ആലുവ, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽനടി
സജീവ കാലം2017 – സജീവം

അഭിനയ ജീവിതം

തിരുത്തുക

കേരളത്തിലെ ആലുവ സ്വദേശിയാണ് അന്ന രാജൻ.[1] കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുമ്പോൾ നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അങ്കമാലി ഡയറിയിൽ അവൾ ലിച്ചിയുടെ വേഷം അഭിനയിച്ചു. ഈ ചിത്രത്തിൽ 86 പുതുമുഖങ്ങൾ പരിചയപ്പെടുത്തിയിരുന്നു. [2]. ഈ ചിത്രത്തിൽ രേഷ്മ രാജൻ ആയി അഭിനയിച്ചെങ്കിലും അതിനുശേഷം അന്ന രാജൻ എന്ന പേരിന് മുൻഗണന നൽകി. [3]രണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം (2017) എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു. [4] അങ്കമാലി ഡയറീസിലെ കഥാപാത്രമായ ലിച്ചി എന്നപേരിലും പ്രേഷകരുടെ ഇടയിൽ അന്ന അറിയപ്പെടുന്നു.[5]

ഓൺ‌ലൈൻ ആക്രമണങ്ങൾ

തിരുത്തുക

സൂര്യ ടി വിയിൽ പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പമാണോ, ദുൽഖർ സൽമാനോടൊപ്പമാണോ അഭിനയിക്കാൻ താത്‌പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, തനിക്ക് ദുൽഖറിന്റെ നായികയാവാനാണ് താല്പര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്ന് പറഞ്ഞതിന് അന്ന ഓൺലൈനിൽ പലതരത്തിൽ അപഹസിക്കപ്പെടുകയുണ്ടായി.[6] അവരുടെ ഫേസ്‌ബുക്ക് പേജിൽ അസഭ്യവർഷങ്ങൾ ചിലതാരങ്ങളുടെ ആരാധകർ നടത്തുകയുണ്ടായി. ആക്രമണത്തിനൊടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടിവന്നു.[7] മമ്മൂട്ടി തന്നെ വിളിച്ചുപിന്തുണ അറിയിച്ചെന്നും അന്ന പറയുകയുണ്ടായി.[8] ഈ വിഷയത്തിൽ അന്ന മാപ്പുപറയുകയേ വേണ്ടിയിരുന്നില്ലെന്നും പറഞ്ഞ് റിമ കല്ലിങ്കൽ രംഗത്തെത്തുകയുണ്ടായി.[9]

അഭിനയിച്ച സിനിമകൾ

തിരുത്തുക
Year Title Role Director Notes
2017 അങ്കമാലി ഡയറീസ് Lichy Lijo Jose Pellissery Credited as Reshma Rajan
2017 വെളിപാടിന്റെ പുസ്തകം Mary Lal Jose
2017 Sachin Anjali Santhosh Nair
2019 മധുര രാജ Lissy Vysakh
2019 അയ്യപ്പനും,കോശിയും റൂബി സച്ചി
Wonder Woman Vidya[10] Vidya Short film
Idukki Blasters Salam P Shaji Post production
Thalanarizha Samjith Muhammed Pre Production
Randu[11] Sujith Lal Pre Production

അവലംബങ്ങൾ

തിരുത്തുക
  1. സുദ്വീപ് (16 March 2017). "'ലിച്ചിയുടെ വില കളയാൻ ആഗ്രഹമില്ല'". Malayala Manorama. Retrieved 23 August 2017.
  2. "Reshma Rajan: Diary of a nurse". Deccan Chronicle. 2017-03-19. Retrieved 2017-04-03.
  3. "Mohanlal's heroine changing name". Kerala Kaumudi. Archived from the original on 2017-08-23. Retrieved 2017-06-10.
  4. "Acting with Mohnanlal a dream come true: Anna Reshma Rajan". Malayala Manorama. Retrieved 2017-05-24.
  5. https://www.manoramaonline.com/movies/movie-news/2017/09/25/anna-reshama-rajan-crying-video.html
  6. https://www.thenewsminute.com/article/ugly-face-misogyny-anna-rajan-abused-saying-mammootty-could-play-father-role-69020
  7. https://www.thenewsminute.com/article/ugly-face-misogyny-anna-rajan-abused-saying-mammootty-could-play-father-role-69020
  8. https://www.deccanchronicle.com/entertainment/mollywood/280917/mammotty-backs-anna-rajan-after-she-breaks-down-apologising-to-him-for-comment.html
  9. https://www.manoramaonline.com/movies/movie-news/2017/09/26/rima-kallingal-reacts-anna-reshma-issue.html
  10. https://m.timesofindia.com/entertainment/malayalam/movies/news/wonder-woman-vidhya-urges-not-to-stock-up-things-during-lockdown/articleshow/74824581.cms
  11. Vishnu Unnikrishnan and Anna Rajan join Randu

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്ന_രാജൻ&oldid=4098637" എന്ന താളിൽനിന്ന് ശേഖരിച്ചത്