അങ്കമാലി ഡയറീസ്

മലയാള ചലച്ചിത്രം
(Angamaly Diaries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടീനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വർഗീസ്‌, രേഷ്മ രാജൻ, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Friday film house ന്റെ ബാനറിൽ നിർമ്മിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു.

അങ്കമാലി ഡയറീസ്
സംവിധാനംLijo Jose Pellissery
നിർമ്മാണംVijay Babu
രചനChemban Vinod Jose
അഭിനേതാക്കൾആന്റണി വർഗീസ്‌
Reshma Rajan
Kichu Tellus
Ullas Jose Chemban
Sinoj Varghese
Sarath Kumar
Vineeth Vishwam
Athul Krishna
Bitto Davis
സംഗീതംPrashant Pillai
ഛായാഗ്രഹണംGirish Ganghadaran
ചിത്രസംയോജനംShameer Mohammed
സ്റ്റുഡിയോFriday Film House
വിതരണംFriday Tickets
റിലീസിങ് തീയതി
  • മാർച്ച് 3, 2017 (2017-03-03)
രാജ്യംIndia
ഭാഷMalayalam
ബജറ്റ്3cr[1]
സമയദൈർഘ്യം132 minutes
ആകെ20 crore[2]

വിൻസെന്റ് പെപ്പെ (ആന്റണി വർഗീസ് ) എന്ന നായക കഥാപാത്രം തന്റെ നാട്ടിലെ ഗ്യാങ്ങുകളിൽ ലീഡർ സ്ഥാനം വഹിച്ചു അങ്കമാലി അവരുടെ കുത്തകയാക്കി മാറ്റാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. 1000 കഥാപാത്രങ്ങളെ വച്ചുകൊണ്ട് ക്ലൈമാക്സിൽ 11 മിനിറ്റ് മുഴുനീള ഷോട്ട് എടുത്തു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അങ്കമാലി_ഡയറീസ്&oldid=3750014" എന്ന താളിൽനിന്ന് ശേഖരിച്ചത്