2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്

2015-ൽ അരുവിക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പ്

സംസ്ഥാന നിയമസഭാ സ്പീക്കറും അരുവിക്കര നിയമസഭാമണ്ഡലത്തിലെ എം.എൽ.എ-യുമായിരുന്ന ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് 2015-ൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു അരുവിക്കര ഉപതെരെഞ്ഞെടുപ്പ്, 2015. 2015 ജൂൺ 27-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ 77.35% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.[1] നിലവിലെ യു.ഡി.എഫ് ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം തിരുത്തുക

ജൂൺ 30-നു നടന്ന വോട്ടെണ്ണലിൽ[2] യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയ വോട്ടുകളും തിരുത്തുക

ക്ര. പേര് മുന്നണി / പാർട്ടി നേടിയ വോട്ട് [3]
1. കെ.എസ്. ശബരീനാഥൻ യു.ഡി.എഫ് 56448
2. എം. വിജയകുമാർ എൽ.ഡി.എഫ് 46320
3. ഒ. രാജഗോപാൽ ബി.ജെ.പി 34194
4. നോട്ട 1430
5. കെ. ദാസ് സ്വത. (എ.സി.ഡി.എഫ്) 1197
6. പൂന്തുറ സിറാജ് പി.ഡി.പി 703

അവലംബം തിരുത്തുക

  1. http://www.manoramaonline.com/news/kerala/aruvikkara-polling.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-30. Retrieved 2015-06-17.
  3. "അരുവിക്കരയും കടന്ന് യു.ഡി.എഫ്: ശബരീനാഥിന് വൻവിജയം". മാതൃഭൂമി. 30 ജൂൺ 2015. Archived from the original on 2015-06-30. Retrieved 30 ജൂൺ 2015. {{cite news}}: Cite has empty unknown parameter: |9= (help)