പൂന്തുറ സിറാജ്

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

പി.ഡി.പി. സംസ്ഥാന വർക്കിംഗ് ചെയർമാനാണ് പൂന്തുറ സിറാജ്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൌൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

"https://ml.wikipedia.org/w/index.php?title=പൂന്തുറ_സിറാജ്&oldid=3424624" എന്ന താളിൽനിന്ന് ശേഖരിച്ചത്