അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി

(എ.സി.ഡി.എഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ രാഷ്ട്രീയ നിലപാടുള്ളതും സാമുദായികവുമായ സംഘടനകളുടെ കോർഡിനേഷനാണ് അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അഥവാ എ.സി.ഡി.എഫ് (ACDF - Anti Corruption Democratic Front). 2014 ജൂലൈ 14നാണ് സംഘടന രൂപം കൊണ്ടത്‌. മുൻ കേരള ചീഫ് വിപ്പും എം.എൽ.എയുമായ പി.സി. ജോർജ്ജ് അടക്കമുള്ളവർ മുൻകൈയ്യെടുത്താണ് ഇത് രൂപീകരിച്ചത്.[1][2][3] പിന്നീട് നിരവധി ചെറുതും വലുതുമായ പിന്നോക്ക - സാമുദായിക സംഘടനകൾ ഇതിന്റെ ഭാഗമായി. നിലവിൽ വി.എസ്.ഡി.പി, ഡി.എച്ച്.ആർ.എം തുടങ്ങി മുപ്പതോളം സംഘടനകൾ ഈ മുന്നണിയുടെ ഭാഗമാണ്. എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിക്കുണ്ട്. വി.എസ്.ഡി.പി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരനാണ് പ്രസിഡന്റ്. ഡി.എച്ച്.ആർ.എം നേതാവ് സെലീന പ്രക്കാനമാണ് ഓർഗനൈസർ. ജില്ലാ കമ്മറ്റികളും കീഴ്ഘടകങ്ങളുമായി പല ജില്ലകളിലും സജീവമാണ് എ.സി.ഡി.എഫ്.[4]

എ.സി.ഡി.എഫ് പതാക

പ്രവർത്തനത്തിന്റെ ഭാഗമായി ജനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കുറിച്ചു വിവരശേഖരണം നടത്താൻ പീപ്പിൾസ് ഇൻവസ്റ്റിഗേഷൻ സെല്ലും സർക്കാർ ഓഫീസുകളിലും പൊതുപണം ചിലവിടുന്ന ഇടങ്ങളും കേന്ദ്രീകരിച്ച് വിജിലൻസ് സെല്ലുകളും രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുമെന്ന് സംഘടന ഭാരവാഹികൾ പ്രസ്താവിക്കുകയുണ്ടായി[5]

അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ

തിരുത്തുക

അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയതോടെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.[6][7] സ്ഥാനാർഥിയെ നിർണയിച്ച രീതിയും ശ്രദ്ധേയമായിരുന്നു. പൊതു സമ്മതരായ നാല് പേരുടെ പാനൽ തയ്യാറാക്കിയ ശേഷം അരുവിക്കരയിലെ എട്ടു പഞ്ചായത്തുകളിലായി അച്ചടിച്ച ബാലറ്റിൽ അഭിപ്രായ വോട്ടെടുപ്പ് നടന്നു. കൂടുതൽ വോട്ടു നേടിയ ഗവ:തമിഴ്.V.H.S.S പ്രിൻസിപ്പാൾ ആയി റിട്ടയേർഡ് ചെയ്ത കെ.ദാസ് ആണ് സ്ഥാനാർഥിയായി തിരെഞ്ഞെടുക്കപ്പെട്ടത്‌[8]. അരുവിക്കരയിൽ എ.സി.ഡി.എഫ് ഇരുമുന്നണികൾക്കും ആശങ്ക ഉയർത്തുന്ന രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ട് [9]

പുറം കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-03. Retrieved 2015-06-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-07. Retrieved 2015-06-17.
  3. http://www.doolnews.com/chennithala-on-pc-george654.html
  4. http://www.chandrikadaily.com/contentspage.aspx?id=95351[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-06-17.
  6. http://www.madhyamam.com/news/356609/150603[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-29. Retrieved 2015-06-17.
  8. https://www.youtube.com/watch?v=LFG3kIV9ocM
  9. http://thejasnews.com/index.jsp?archive=yes&Go=Go&date=2015-6-21#9586[പ്രവർത്തിക്കാത്ത കണ്ണി]