കെ.എസ്. ശബരീനാഥൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനും അരുവിക്കരയിൽ നിന്നുള്ള നിയമസഭാഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് കെ.എസ്. ശബരീനാഥൻ. നിയമസഭാ സ്പീക്കർ ആയിരിക്കേ മരണമടഞ്ഞ ജി കാർത്തികേയന്റെ ഒഴിവിലേക്ക് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് കെ. എസ്. ശബരീനാഥൻ രാഷ്ട്രീയത്തിൽ എത്തുന്നത്[1][2]. 2015ലെ ഉപതെരഞ്ഞെടുപ്പിൽ ശബരീനാഥൻ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു[3][4][5][6]. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ശബരീനാഥൻ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു [7]

കെ.എസ്. ശബരീനാഥൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
ജൂൺ 30 2015
മുൻഗാമിജി. കാർത്തികേയൻ
മണ്ഡലംഅരുവിക്കര
വ്യക്തിഗത വിവരണം
ജനനം (1983-09-05) 5 സെപ്റ്റംബർ 1983  (37 വയസ്സ്)
തിരുവനന്തപുരം
രാഷ്ട്രീയ പാർട്ടികോൺഗ്രസ്
പങ്കാളിഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്.
മക്കൾ1
അമ്മഎം.ടി. സുലേഖ
അച്ഛൻജി. കാർത്തികേയൻ
വസതിശാസ്തമംഗലം
As of സെപ്റ്റംബർ 24, 2020
ഉറവിടം: നിയമസഭ

ജീവിത രേഖതിരുത്തുക

മുൻ കേരള നിയമസഭാ സ്പീക്കറായിരുന്ന ജി. കാർത്തികേയന്റേയും എം.ടി.സുലേഖയുടേയും മകനാണ് കെ.എസ്. ശബരീനാഥൻ. കേരളത്തിലെ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ആണ് ശബരീനാഥന്റെ ഭാര്യ.[8] ഈ ദമ്പതികൾക്ക് മൽഹാർ[9] എന്ന പേരുള്ള ഒരു കുട്ടിയുമുണ്ട്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

-
തിരഞ്ഞെടുപ്പുകൾ [10][11]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2015*(1) അരുവിക്കര കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. വിജയകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2016 അരുവിക്കര കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. എ. റഷീദ് സി.പി.ഐ.എം., എൽ.ഡി.എഫ്.

കുറിപ്പ്:1 ജി. കാർത്തികേയൻ മരിച്ചതുമൂലം ഒഴിവ് വന്ന സീറ്റിലേക്ക് നടന്നതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്, 2015

അവലംബംതിരുത്തുക

 1. "KS Sabarinathan to make poll debut". Deccan Chronicle.
 2. "KS Sabarinathan UDF candidate for Aruvikkara bypoll". Mathrubhumi News.
 3. "Congress candidate K S Sabarinathan wins Kerala by-poll". The Economic Times. IANS.
 4. "Aruvikkara By-Election Results LIVE: KS Sabarinathan Wins with Margin of 10128 Votes; UDF Wave in All Panchayats". International Business Times.
 5. "Aruvikkara by-polls: Sabarinathan wins by 10128 votes". Kerala Kaumudi.
 6. "Kerala assembly bypoll: Congress candidate KA Sabarinathan wins Aruvikara seat". Firstpost.
 7. "അരുവിക്കരയുടെ നാഥനായി വീണ്ടും ശബരീനാഥൻ". One India.
 8. "Divya-Sabari: MLA finds love in a collector's file". OnManoramma.
 9. "മൽഹാർ രാഗം പോലൊരു പേര്; ശബരീനാഥൻ-ദിവ്യ ദമ്പതികൾ കുഞ്ഞിന് പേരിട്ടു". Indian Express മലയാളം.
 10. http://www.ceo.kerala.gov.in/electionhistory.html
 11. http://keralaassembly.org/
"https://ml.wikipedia.org/w/index.php?title=കെ.എസ്._ശബരീനാഥൻ&oldid=3530898" എന്ന താളിൽനിന്ന് ശേഖരിച്ചത്