2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്

കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്

കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ നെയ്യാറ്റിൻകരയിൽ 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-ന് നടന്നു. 2012 മേയ് 16 വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി 2012 മേയ് 19 ആയിരുന്നു.[1][2].

എം.എൽ.എ. ആയിരുന്ന ആർ. ശെൽവരാജ് രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2012 ജൂൺ 2-നു് നടന്ന തെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,63,993 വോട്ടർമാരിൽ 1,31,056 പേർ വോട്ട് രേഖപ്പെടുത്തി.തിരുപുറം പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 83.8 %. നെയ്യാറ്റിൻകര നഗരസഭ 80.3%, അതിയന്നൂർ പഞ്ചായത്ത് 80.8%, ചെങ്കൽ പഞ്ചായത്ത് 80.5%, കാരോട് പഞ്ചായത്ത് 78.3%, കുളത്തൂർ പഞ്ചായത്ത് 78.3 % എന്നിങ്ങനെയാണ് വോട്ടിങ്ങ് ശതമാനം[3].

6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഫ്. ലോറൻസ്, ഒ. രാജഗോപാൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. [4]

സ്ഥാനാർത്ഥികൾതിരുത്തുക

നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്[5].

നമ്പർ പേരു് മുന്നണി/പാർട്ടി ചിഹ്നം വോട്ടുകൾ
1 ഒ. രാജഗോപാൽ ബി.ജെ.പി. താമര 30507
2 എഫ്. ലോറൻസ് എൽ.ഡി.എഫ്. അരിവാൾ ചുറ്റിക നക്ഷത്രം 46194
3 ആർ. ശെൽവരാജ് യു.ഡി.എഫ്. കൈപ്പത്തി 52528
4 ടി.ആർ. തങ്കരാജൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ടെലിവിഷൻ 294
5 ഇ.വി. ഫിലിപ്പ് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) മെഴുകുതിരികൾ 88
6 ജെയിൻ വിൽസൺ സ്വതന്ത്രൻ പട്ടം 36
7 കെ.ജി. മോഹനൻ സ്വതന്ത്രൻ ടേബിൾ ലാമ്പ് 54
8 ജെ.ആർ. ലിവിംഗ്സ്റ്റൺ റോസ് സ്വതന്ത്രൻ ബാറ്ററി ടോർച്ച് 36
9 ലൈല സുന്ദരേശൻ സ്വതന്ത്രൻ ക്യാമറ 51
10 ജെ. ലോറൻസ് സ്വതന്ത്രൻ ഗ്യാസ് സിലിണ്ടർ 71
11 ടി. ലോറൻസ് സ്വതന്ത്രൻ ബാറ്റ്സ്‌മാൻ 68
12 സത്യശീലൻ സ്വതന്ത്രൻ ടേബിൾ 200
13 അഡ്വ. സുനിൽ എം. കാരാണി സ്വതന്ത്രൻ സ്ലേറ്റ് 350
14 ശെൽവരാജ് സ്വതന്ത്രൻ ഷട്ടിൽ 551
15 ടി. ശെൽവരാജ് സ്വതന്ത്രൻ ഫ്രോക്ക് 414

[6]

ഫലപ്രഖ്യാപനംതിരുത്തുക

2012 ജൂൺ 15-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത്. 11 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്.

അവലംബംതിരുത്തുക