കുളത്തൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ദേശചരിത്രം

കുളത്തൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°19′39″N 77°5′14″E, 8°19′13″N 77°5′49″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾവെങ്കടമ്പ്, ചെറുനൽപഴിഞ്ഞി, പൂഴിക്കൂന്നു, നല്ലൂർവട്ടം, കുളത്തൂർ, ഉച്ചക്കട, ഹൈസ്ക്കൂൾ, പൊഴിയൂർ, പെരുംപഴഞ്ഞി, കൊല്ലംങ്കോട്, പൊയ്പ്പള്ളിവിളാകം, മുല്ലശ്ശേരി, പരുത്തിയുർ, പൊഴിക്കരബീച്ച്, വിരാലിപുരം, ആറ്റുപുറം, കോട്ടയ്ക്കകം, അരുവല്ലൂർ, മാവിളക്കടവ്, ഉൌരംവിള
ജനസംഖ്യ
ജനസംഖ്യ29,417 (2001) Edit this on Wikidata
പുരുഷന്മാർ• 14,815 (2001) Edit this on Wikidata
സ്ത്രീകൾ• 14,602 (2001) Edit this on Wikidata
സാക്ഷരത നിരക്ക്79.74 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 695583
LGD• 221789
LSG• G011103
SEC• G01003
Map

പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായ ശ്രീ.ആന്റണീ നാടാരുടെയും സ്വാതന്ത്യസമരസേനാനി ആയിരുന്ന ശ്രീ. ഗാന്ധിവിലാസം കൃഷ്ണൻ നായരുടെയും മാതൃകാപരമായ പ്രവർത്തനങ്ങൾ ഇവിടത്തെ സാമൂഹികമുന്നേറ്റത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ 12 വാർഡിൽ മൂന്ന് വാർഡുകൾ പൂർണമായും 1 വാർഡ് ഭാഗീകമായും തീരപ്രദേശത്താണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.  മാത്രമല്ല,  ഇവിടെനിന്നുളള മത്സ്യമാണ് നെയ്യാറ്റിൻകര താലുക്കിലെ വിവിധഭാഗങ്ങളിൽ ലഭിക്കുന്നത്. കുളത്തൂർ വില്ലേജിലെ വിരാലിഭാഗത്ത് തേരിവിള എന്ന സ്ഥലത്താണ് പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്നത്. പോർട്ടുഗീസുകാരുടെ കാലം മുതൽക്കുതന്നെ വിദേശികൾ ഇതിനെ സുഖവാസ കേന്ദ്രമാക്കിയിരുന്നു. അക്കാലത്ത് ഒരു ചെറിയ തുറമുഖമായിരുന്ന പൂവാറിൽ നങ്കൂരമിടുന്ന പായ്ക്കപ്പലുകൾക്ക് സിഗ്നൽ നൽകുന്നതിന് തൊട്ടടുത്ത് പൊക്കമുള്ള കുന്നിൽ, വലിയ കൊടി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തലയുയർത്തിനിൽക്കുന്ന ഈ കുന്നിന് ഇക്കാരണത്താൽ കൊടിതൂക്കിക്കുന്ന് എന്ന് പേരുണ്ടായി. കൊടിതൂക്കിക്കുന്നിന്റെ ഉത്തുംഗഭാഗത്തുനിന്നു നോക്കിയാൽ നാലുവശത്തും കാണുന്ന പ്രകൃതിദൃശ്യങ്ങൾ ഏതെരു സന്ദർശകനെയും വിസ്മയിപ്പിക്കും. നദിയുടെ പടിഞ്ഞാറായി രാജാ കോശവദാസിന്റെയും മാർത്താണ്ഡവർമ്മ രാജാവിന്റെയും പ്രയാണത്തിനിടയിൽ അഭയം നൽകി ചരിത്രത്തിൽ സ്ഥാനം പിടിച്ച പൂവ്വാറിലെ പല പ്രദേശങ്ങളും കാണാം. ചികിത്സാരീതികളായ അലോപ്പതി, ആയൂർവേദ, ഹോമിയോപ്പതി എന്നീ എല്ലാ ചികിത്സാരീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഇവയിൽ അലോപ്പതി ചികിത്സാരീതികളാണ് കൂടുതലാളുകളും പിന്തുരുന്നത്. നാട്ടുവൈദ്യമുറകളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. പഞ്ചായത്തിൽ 2 പ്രൈമറി ഹെൽത്തുസെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളും കുടിലുകളാണ്. പഞ്ചായത്തിലെ പകുതിയോളം വരുന്ന ജനവിഭാഗം, വിസ്തൃതിയിൽ പഞ്ചായത്തിന്റെ 10% പോലും വരാത്ത ഈ പ്രദേശത്താണ് തിങ്ങിപ്പാർക്കുന്നത്.

സാംസ്കാരികചരിത്രം

ആദ്യകാലങ്ങളിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നുവെങ്കിലും പിൽക്കാലത്ത് സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയമുന്നേറ്റത്തിന്റെയും ഫലമായി ജാതിവ്യവസ്ഥ തുടച്ചുനീക്കുകയും, നാനാജാതിമതസ്ഥർ ഐക്യത്തോടുകൂടി ജീവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് മാതൃകാപരമായി മാറുകയുമാണുണ്ടായത്. ഒരുകാലത്ത് നാടൻകലകളായ കളരിപ്പയറ്റ്, കോൽക്കളി, ചവിട്ടുനാടകം, ചിരമൺകളി, കമ്പടികളി, നാടൻപന്തുകളി, റണ്മാൻകളി, തകരമേളം തുടങ്ങിയ പരമ്പരാഗത കായികകലകളുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. പാരമ്പര്യവൈദ്യങ്ങളായ തിരുമൽ, മർമ്മചികിത്സ, സിദ്ധ-വിഷവൈദ്യരീതികളും ഇവിടെ നിലവിലുണ്ടായിരുന്നു. പഞ്ചായത്തിൽ ആകെ ജനസംഖ്യയുടെ 19.78% പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗമാണ്. ജന്മിവ്യവസ്ഥിതിയും ജാതി വ്യവസ്ഥിതിയും കർക്കശമായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ സാമുദായികമാറ്റങ്ങളും ക്രിസ്ത്യൻ മിഷനറിമാരുടെ സഹായവും വിദ്യാഭ്യാസം ചെയ്യുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പിന്നോക്കജാതിക്കാരെ ഒരു പരിധിവരെ സഹായിച്ചു. ഈ പഞ്ചായത്തിലെ പ്രധാനവരുമാനമാർഗങ്ങൾ കൃഷിയും, മത്സ്യബന്ധനവുമാണ്. പരമ്പരാഗതതൊഴിലുകളായ പനകയറ്റ്, പായ്നെയ്ത്ത്, കക്കനീറ്റ്, കയർപിരിക്കൽ തുടങ്ങിയവയിൽ നൂറുകണക്കിന് ആളുകൾ ആശ്രയം കണ്ടെത്തിയിരുന്നു. കാലക്രമേണയുണ്ടായ സാമൂഹിക-സാമ്പത്തികമാറ്റങ്ങൾ മൂലം പരമ്പരാഗതതൊഴിലുകൾ ഇന്ന് അന്യമായിക്കൊണ്ടിരിക്കുയാണ്. കുളത്തൂർ ഫണമുഖത്ത് ദേവീക്ഷേത്രത്തിലെ തൂക്കമഹോത്സവം കേരളത്തിലെ തന്നെ പുരാതനവും പ്രസിദ്ധിയാർജിച്ചതുമായ ഒരു സാംസ്കാരികോത്സവമാണ്. പൊഴിയൂർ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യൻ മുസ്ലീംപളളി സമുച്ചയങ്ങളും അവിടുത്തെ ഉത്സവങ്ങളും ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകളെ ആകർഷിക്കാറുണ്ട്. കുളത്തൂർ പഞ്ചായത്തിന്റെ സാംസ്കാരികത്തനിമയുടെ അടയാളങ്ങളാണ് ഇവുടത്തെ വിവിധവിഭാഗം ജനങ്ങളിലെ ഐകൃത. കുളത്തൂർ പഞ്ചായത്തിൽ ജനസംഖ്യയിൽ മൂന്നിലൊന്ന് മത്സ്യബന്ധനമേഖലയിൽ നിന്നും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ പഞ്ചായത്തിലെ മത്സ്യബന്ധന മേഖലയിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ രസകരവും ഒപ്പം പരിതാപകരവുമായ പലകാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയും. വർഷങ്ങൾക്കുമുൻപ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ ആത്മാർത്ഥമായി മത്സ്യബന്ധനത്തിലേർപ്പെട്ടു ജീവിച്ചവരായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രൂപം കൊണ്ട ഒരു കുടിൽ വ്യവസായം (ചാരായം വാറ്റ്) ഈ മത്സ്യബന്ധനമേഖലയെ അപ്പാടെ തകിടം മറിച്ചു. പലരും മത്സ്യബന്ധനത്തിന് പോകാതെയായി. പകരം ലാഭകരമായിരുന്ന ചാരായക്കച്ചവടത്തിലേക്ക് നീങ്ങി. മത്സ്യബന്ധനം കുറഞ്ഞതോടെ മീനിന്റെ ലഭ്യതയും ഗണ്യമായി കുറഞ്ഞു. എന്നാൽ 1992-ൽ പല ബോധവത്ക്കരണ പരിപാടികളിലുടെ ഈ പ്രദേശത്തുനിന്നും ചാരായം വാറ്റ് നിശ്ശേഷം തുടച്ചുമാറ്റപ്പെട്ടു. അങ്ങനെ മത്സ്യത്തൊഴിലാളികൾ വീണ്ടും മത്സ്യബന്ധനമേഖലയിലേക്ക് മടങ്ങിവരാൻ നിർബന്ധിതരായി. വിദ്യാഭ്യാസപരമായി മുൻകാലങ്ങളെ അപേക്ഷിച്ച് പല പുരോഗതിയും കൈവന്നിട്ടുണ്ട്. ഉന്നത രീതിയിലുളള വിദ്യാഭ്യാസം നേടി ഉയർന്ന ജോലിയിലിരിക്കുന്നവരുടെയെണ്ണം പഴയതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സാംസ്ക്കാരിക അഭ്യുന്നതിക്ക് ഈ പഞ്ചായത്തിലുളള 16 കലാകായിക സംഘടനകളും 9 ഗ്രന്ഥശാലകളും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കുളത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം കൊടിതൂക്കി സി.എസ്.ഐ.ചർച്ച് ആണ്. ഉച്ചക്കട ആർ.സി.ദേവാലയം, പരിത്തീയൂർ സെന്റ്മേരീസ് മഗ്ദലനാ ചർച്ച്, കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ച്, വിരാലി സി.എസ്.ഐ.ചർച്ച് എന്നിവയും ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. ചാറോട്ട്കോണം, പൊഴിയൂർ എന്നീ സ്ഥലങ്ങളിൽ മുസ്ളീം ആരാധനാലയങ്ങൾ ഉണ്ട്.


വാർഡുകൾ

തിരുത്തുക
  • കോട്ടയ്യക്കകം
  • അരുവല്ലൂർ
  • ചെറുനൽപ്പഴിഞ്ഞി
  • നല്ലൂർവട്ടം
  • മാവിളക്കടവ്
  • വിരാലിപുരം
  • ഊരംവിള
  • പൂഴിക്കുന്ന്
  • ഉച്ചക്കട
  • ആറ്റുപുറം
  • പൊഴിയൂർ
  • കൊല്ലന്കോട്
  • പരുത്തിയൂർ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 11.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,417
പുരുഷന്മാർ 14,815
സ്ത്രീകൾ 14,602
ജനസാന്ദ്രത 2617
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 85%
വാർഡുകൾ 20