ഹാൻഡിൽ ദ് ബോൾ
ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന രീതികളിൽ ഒന്നാണ് ഹാൻഡിൽ ദ് ബോൾ. ബാറ്റ് പിടിക്കാത്ത കൈകൾ കൊണ്ട് ഒരു ബാറ്റ്സ്മാൻ മനഃപൂർവം പന്തിനെ സ്പർശിക്കുമ്പോൾ ഈ നിയമപ്രകാരം ഫീൽഡിങ് ടീമിന്റെ അപ്പീലിന്മേൽ അയാളെ ഔട്ടാക്കാൻ സാധിക്കും. എന്നാൽ പരുക്കുകൾ ഒഴിവാക്കാനായി ബാറ്റ്സ്മാൻ പന്തിനെ സ്പർശിച്ചാൽ ഈ നിയമപ്രകാരം അയാൾ ഔട്ടാകില്ല. സാധാരണഗതിയിൽ പന്ത് സ്റ്റമ്പിൽ കൊള്ളും എന്ന് ഭയന്ന് അത് ഒഴിവാക്കാനായാണ് ബാറ്റ്സ്മാന്മാർ പന്തിനെ കൈകൾ ഉപയോഗിച്ച് തടയുന്നത്. ക്രിക്കറ്റ് നിയമങ്ങളിലെ 33-ആം നിയമമാണ് ഹാൻഡിൽ ദ് ബോളിനെ സംബന്ധിക്കുന്നത്. ഈ നിയമപ്രകാരം വളരെ അപൂർവമായി മാത്രമേ ബാറ്റ്സ്മാന്മാർ പുറത്തായിട്ടുള്ളൂ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ 57 തവണയും[1], ലിസ്റ്റ് എ ക്രിക്കറ്റിൽ 4 തവണയും[2], അന്താരാഷ്ട്ര ക്രിക്കറ്റിൽ 9 തവണയും മാത്രമേ ഈ നിയമപ്രകാരം ബാറ്റ്സ്മാന്മാർ പുറത്തായിട്ടുള്ളൂ. ഈ നിയമപ്രകാരം പുറത്താകുന്ന ബാറ്റ്സ്മാന്റെ വിക്കറ്റ് ബൗളർ നേടിയതായി പരിഗണിക്കില്ല.
ഈ നിയമപ്രകാരം ബാറ്റ്സ്മാൻ പുറത്താകാവുന്ന സന്ദർഭങ്ങൾ
തിരുത്തുകഈ നിയമപ്രകാരം രണ്ട് സന്ദർഭങ്ങളിൽ ബാറ്റ്സ്മാൻ പുറത്താകാം;
- ഫീൽഡറിന്റെ അനുമതിയില്ലാതെ ബാറ്റ് പിടിക്കാത്ത ഒരു കൈ ഉപയോഗിച്ചോ, രണ്ടു കൈകളും ഉപയോഗിച്ചോ ബാറ്റ്സ്മാൻ മനഃപൂർവം പന്തിനെ സ്പർശിക്കുമ്പോൾ.
- ഫീൽഡറിന്റെ അനുമതിയില്ലാതെ ബാറ്റ്സ്മാൻ പന്ത് കൈകൊണ്ട് എടുത്ത് ഏതെങ്കിലും ഫീൽഡറിന് കൈമാറുമ്പോൾ.[3]
രണ്ടാമത്തെ സന്ദർഭത്തിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഈ നിയമം പ്രയോഗിക്കപ്പെട്ടിട്ടുള്ളു. ഫീൽഡിങ് ടീം പന്ത് എടുത്ത് കൊടുക്കുന്ന ബാറ്റ്സ്മാന്റെ പ്രവൃത്തി ഒരു സഹായമായി പലപ്പോഴും കാണുന്നതിനാലാണ് ഇത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ
തിരുത്തുകഅന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 9 ബാറ്റ്സ്മാന്മാർ ഈ നിയമപ്രകാരം പുറത്തായിട്ടുണ്ട്. അതിന്റെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്;
ക്രമ നം. | ബാറ്റ്സ്മാൻ | ടീം | എതിരാളി | വേദി | തീയതി | ടെസ്റ്റ്/ഏകദിനം |
---|---|---|---|---|---|---|
1 | റസ്സൽ എൻഡീൻ | ദക്ഷിണാഫ്രിക്ക | ഇംഗ്ലണ്ട് | ന്യൂലാൻഡ്സ്, കേപ് ടൗൺ | 1 ജനുവരി 1957 | ടെസ്റ്റ് [4] |
2 | ആൻഡ്രൂ ഹിൽഡിച്ച് | ഓസ്ട്രേലിയ | പാകിസ്താൻ | വാക്ക ഗ്രൗണ്ട്, പെർത്ത് | 24 മാർച്ച് 1979 | ടെസ്റ്റ് [5] |
3 | മൊഹ്സിൻ ഖാൻ | പാകിസ്താൻ | ഓസ്ട്രേലിയ | നാഷനൽ സ്റ്റേഡിയം, കറാച്ചി, കറാച്ചി | 22 സെപ്റ്റംബർ 1982 | ടെസ്റ്റ് [6] |
4 | ഡെസ്മണ്ട് ഹെയ്ൻസ് | വെസ്റ്റ് ഇൻഡീസ് | ഇന്ത്യ | വാങ്കഡെ സ്റ്റേഡിയം, മുംബൈ | 24 നവംബർ 1983 | ടെസ്റ്റ് [7] |
5 | മൊഹീന്ദർ അമർനാഥ് | ഇന്ത്യ | ഓസ്ട്രേലിയ | മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ | 9 ഫെബ്രുവരി 1986 | ഏകദിനം [8] |
6 | ഗ്രഹാം ഗൂച്ച് | ഇംഗ്ലണ്ട് | ഓസ്ട്രേലിയ | ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ | 3 ജൂൺ 1993 | ടെസ്റ്റ് [9] |
7 | ഡാരിൽ കുല്ലിനൻ | ദക്ഷിണാഫ്രിക്ക | വെസ്റ്റ് ഇൻഡീസ് | കിങ്സ്മീഡ്, ഡർബൻ | 27 ജനുവരി 1999 | ഏകദിനം [10] |
8 | സ്റ്റീവ് വോ | ഓസ്ട്രേലിയ | ഇന്ത്യ | എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ | 18 മാർച്ച് 2001 | ടെസ്റ്റ് [11] |
9 | മൈക്കൽ വോൺ | ഇംഗ്ലണ്ട് | ഇന്ത്യ | എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ | 19 ഡിസംബർ 2001 | ടെസ്റ്റ് [12] |
അവലംബം
തിരുത്തുക- ↑ "Records / First-class matches / Batting records / Unusual dismissals". ESPNcricinfo. Retrieved 2 March 2012.
- ↑ "Records / List A matches / Batting records / Unusual dismissals". ESPNcricinfo. Retrieved 2 March 2012.
- ↑ "Law 33 (Handled the ball)". Marylebone Cricket Club. 2010. Archived from the original on 2009-03-12. Retrieved 2 March 2012.
- ↑ "2nd Test: South Africa v England at Cape Town, Jan 1–5, 1957". ESPNcricinfo. Retrieved 2 March 2012.
- ↑ "2nd Test: Australia v Pakistan at Perth, Mar 24–29, 1979". ESPNcricinfo. Retrieved 2 March 2012.
- ↑ "1st Test: Pakistan v Australia at Karachi, Sep 22–27, 1982". ESPNcricinfo. Retrieved 2 March 2012.
- ↑ "4th Test: India v West Indies at Mumbai, Nov 24–29, 1983". ESPNcricinfo. Retrieved 2 March 2012.
- ↑ "2nd Final: Australia v India at Melbourne, Feb 9, 1986". ESPNcricinfo. Retrieved 2 March 2012.
- ↑ "1st Test: England v Australia at Manchester, Jun 3–7, 1993". ESPNcricinfo. Retrieved 2 March 2012.
- ↑ "3rd ODI: South Africa v West Indies at Durban, Jan 27, 1999". ESPNcricinfo. Retrieved 2 March 2012.
- ↑ "3rd Test: India v Australia at Chennai, Mar 18–22, 2001". ESPNcricinfo. Retrieved 2 March 2012.
- ↑ "3rd Test: India v England at Bangalore, Dec 19–23, 2001". ESPNcricinfo. Retrieved 2 March 2012.