ഡർബൻ
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന തുറമുഖ നഗരമാണ് ഡർബൻ. മുൻ നേറ്റാൾ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഡർബൻ ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇപ്പോഴത്തെ ക്വാസുലു-നേറ്റാൾ (Kwazulu-Natal) പ്രവിശ്യയുടെ ഭാഗമായ ഡർബൻ ഉംഗെനി (Umgeni) നദിക്കു തെ. നേറ്റാൾ ഉൾക്കടലിന്റെ ഉത്തര തീരത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ സമുദ്ര തീരത്തിലെ ഒരു പ്രധാന ശൈത്യകാല വിശ്രമ സങ്കേതമാണ് ഡർബൻ. ജനസംഖ്യ: 2554400 (99 est).
ഡർബൻ eThekwini | ||
---|---|---|
| ||
Country | South Africa | |
Province | KwaZulu-Natal | |
Established | 1835 | |
Government | ||
• മേയർ | Obed Mlaba(ANC) | |
വിസ്തീർണ്ണം | ||
• ആകെ | 2,291.89 കി.മീ.2 (884.90 ച മൈ) | |
ജനസംഖ്യ (2007)[2] | ||
• ആകെ | 34,68,086 | |
• ജനസാന്ദ്രത | 1,513/കി.മീ.2(3,920/ച മൈ) | |
സമയമേഖല | UTC+2 (SAST) | |
Area code(s) | 031 | |
വെബ്സൈറ്റ് | Official Durban city website |
1824-ൽ ലെഫ്. ഫ്രാൻസിസ് ഫെയർവെലിന്റെ (Lt.Francis Farewell) നേത്യത്വത്തിലുള്ള 25 അംഗസംഘം ഇവിടെ താവളമുറപ്പിച്ചതോടെയാണ് ഡർബൻ അറിയപ്പെട്ടു തുടങ്ങിയത്. അന്ന് പോർട്ട് നേറ്റാൾ എന്നായിരുന്നു നഗരത്തിന്റെ പേര്. 1835-ൽ ഈ പ്രദേശം ഡർബൻ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 1866-ൽ ഇവിടെ സ്വർണ നിക്ഷേപം കണ്ടെത്തുന്നതുവരെ നഗര വികസനം മന്ദഗതിയിലായിരുന്നു. 1884-86 -ലെ നേറ്റാൾ സ്വർണ വേട്ട ഈ നഗരത്തിന്റെ സമ്പൽ സമൃദ്ധിക്ക് ആക്കം കൂട്ടി. 1895-ൽ ഡർബനെയും, ജൊഹാനസ്ബർഗിനെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ നിർമ്മാണം നഗരത്തിന്റേയും തുറമുഖത്തിന്റേയും ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കി. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2001 ആഗ. -31 മുതൽ സെപ്. 8-വരെ നടന്ന പ്രഥമ ലോകവംശീയതാവിവേചന വിരുദ്ധ സമ്മേളനത്തിന്റെ വേദിയായിരുന്നു ഡർബൻ.
ഗാന്ധിസ്മൃതികൾ തിരുത്തുക
നഗരത്തിൽ നിന്ന് ഏതാണ്ട് 25 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി മുൻകൈ എടുത്തു നിർമിച്ച ഫിനിക്സ് അധിവാസപ്രദേശം. ഗാന്ധി അഹിംസാ പ്രസ്ഥാനത്തിനും സത്യാഗ്രഹത്തിനും രൂപകല്പന നല്കിയതും , ആദ്യമായി പ്രയോഗത്തിൽ വരുത്തിയതും ഇവിടെ വെച്ചാണ്. ഗാന്ധിയുടെ വസതിയും അതിനോടു ചേർന്ന ഉദ്യാനവും പ്രിന്റിംഗ് പ്രസ്സും, ഇന്ന് ഒരു മ്യൂസിയമാണ്.
-
ഗാന്ധിയുടെ പ്രസ്സ് നിന്നിരുന്ന കെട്ടിടം
-
സർവോദയാ ആശ്രമം ഇന്ന്
-
ഇന്ത്യൻ ഒപീനിയൻ അച്ചടിച്ചിരുന്ന അച്ചടിയന്ത്രം
-
അങ്കണത്തിലെ ഗാന്ധി പ്രതിമ
-
ഗാന്ധി പീറ്റർ മാരിസ് ബർ ഗ് അധികാരികൾക്കയച്ച കത്തിന്റെ പകർ പ്പ്
-
ആശ്രമത്തോടു ചേർന്ന ഉദ്യാനം
പ്രമാണങ്ങൾ തിരുത്തുക
- ↑ Municipal Demarcation Board, South Africa Retrieved on 2008-03-23.
- ↑ Statistics South Africa, Community Survey, 2007, Basic Results Municipalities (pdf-file) Retrieved on 2008-03-23.
മറ്റ് ലിങ്കുകൾ തിരുത്തുക
- Official Durban city website Archived 1996-03-29 at the Wayback Machine.
- Durban harbour
- Things to do in Durban Archived 2009-04-20 at the Wayback Machine.
- വിക്കിവൊയേജിൽ നിന്നുള്ള ഡർബൻ യാത്രാ സഹായി
- Durban is at coordinates 29°53′S 31°03′E / 29.883°S 31.050°E