ഹലാൽ ലൗ സ്റ്റോറി

മലയാള ചലച്ചിത്രം

സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത് 2020 ഒക്ടോബർ 15 ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു മലയാള കോമഡി ചലച്ചിത്രമാണ്[3] ഹലാൽ ലൗ സ്റ്റോറി. സക്കരിയ, മുഹ്സിൻ പരാരി, ആഷിഫ് കാക്കോടി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്ന് പപ്പായ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളായി സകരിയയും മുഹ്സിൻ പരാരിയും ഛായാഗ്രാഹകൻ അജയ് മേനോനും ചിത്രസംയോജകൻ സൈജു ശ്രീധരനും പ്രവർത്തിച്ചിട്ടുണ്ട്.[4] ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[5]. മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന പ്രദേശത്ത് വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

ഹലാൽ ലൗ സ്റ്റോറി
ചലച്ചിത്ര പോസ്റ്റർ
സംവിധാനംസക്കരിയ മുഹമ്മദ്
നിർമ്മാണംആഷിഖ് അബു
ജെസ്ന ആഷിം
ഹർഷദ് അലി
തിരക്കഥസക്കരിയ മുഹമ്മദ്
മുഹ്സിൻ പരാരി
ആഷിഫ് കാക്കോടി[1]
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഷഹബാസ് അമൻ
റെക്സ് വിജയൻ[2]
ഛായാഗ്രഹണംഅജയ് മേനോൻ
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോപപ്പായ ഫിലിംസ്
അവർഹുഡ് മൂവീസ്
വിതരണംഒ.പി.എം. സിനിമാസ്
റിലീസിങ് തീയതി15 ഒക്റ്റോബർ 2020
രാജ്യംഇന്ത്യ
ഭാഷമലയാളം

സിനിമാ ഇതിവൃത്തം

തിരുത്തുക

കേരളത്തിലെ ഇസ്ലാമിക സംഘടനകളിലെ പുരോഗമന പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കാരിക സംഘടനയായ തനിമയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയുടെ ഇതിവൃത്തം. 'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്[6].

വളരെയധികം ഇസ്ലാമിക ആചാരനിഷ്ഠ പുലർത്തുന്ന കുടുംബത്തിൽ നിന്നുള്ള, ചലച്ചിത്ര നിർമ്മാണത്തിൽ തൽപ്പരനായ തൗഫീക്ക് (ഷറഫുദ്ദീൻ) എന്ന യുവാവും അതേ ആഗ്രഹമുള്ള സംഘടനാ സുഹൃത്തുക്കളായ റഹീമും (നാസർ കറുത്തേനി) ഷെരീഫും (ഇന്ദ്രജിത് സുകുമാരൻ) സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ആശയം. ആക്ഷേപഹാസ്യരീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ അണികൾ പാലിക്കുമ്പോൾ ഇതിൽ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.[7]

കഥാതന്തു

തിരുത്തുക

മുഹ്സിൻ പരാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'കാക്കത്തൊള്ളയായിരത്തി ഇരുപത്തിയൊന്ന്'എന്ന ചിത്രവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉണ്ടായിരിക്കുമ്പോൾ പരേതനായ ഒരു പ്രമുഖ കവിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനിടവരികയുണ്ടായെന്നും അവിടെ താൻകേട്ട ഒരു പ്രഭാഷണത്തിൽനിന്നാണ് ഹലാൽ ലൗ സ്റ്റോറിയുടെ കഥാതന്തു ലഭിച്ചതെന്നും സംവിധായകൻ സകരിയ പറയുന്നു.[8]

സോഷ്യൽമീഡിയ

തിരുത്തുക

ഹലാൽ ലവ്‌ സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിരവധി ഉണ്ടായി. 'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.[9] ഹലാൽ ലവ് സ്റ്റോറിയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

അഭിനേതാക്കൾ

തിരുത്തുക

ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവരാണ് സംഗീത സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളത്.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "സുന്ദരനായവനേ"  മുഹ്സിൻ പരാരിഷഹബാസ് അമൻ 3:13
2. "ബിസ്മില്ലാ"  മുഹ്സിൻ പരാരിഷഹബാസ് അമൻ  
3. "മുറ്റത്ത്"  അൻവർ അലിസൗമ്യ രാമകൃഷ്ണൻ  

അഭിപ്രായങ്ങൾ

തിരുത്തുക

നിരവധി എഴുത്തുകാരുടെയും സാഹിത്യ സാംസ്കാരിക വിമർശകരുടെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിശകലനങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ടി.ടി. ശ്രീകുമാർ[10],പി.കെ. പോക്കർ,[11] ദാമോദർ പ്രസാദ്,[12]റഷീദുദ്ദീൻ,[13]ഷെറിൻ ബി.എസ്[14]രാജീവ് രാമചന്ദ്രൻ,പി.എം.എ ഗഫൂർ,ഷാഹിന നഫീസ,റോസി തമ്പി,സലാം ബാപ്പു[15]തുടങ്ങിയ പ്രമുഖർ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ പ്രമോദ് പുഴങ്കര,[16]മനീഷ് നാരായണൻ[17],താഹ മാടായി,[18]എൻ.പി ആഷ്‌ലി[19],ശ്രീഹരി ശ്രീധരൻ,[20]നാടക സംവിധായകനായ റഫീഖ് മംഗലശ്ശേരി[21] തുടങ്ങിയവർ പ്രതികൂല അഭിപ്രായം എഴുതിയവരാണ്.

ജമാ‌അത്തെ ഇസ്‌ലാമി അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമ ചിത്രീകരിച്ച് ഹലാൽ എന്ന് അവതരിപ്പിക്കുകയല്ലേ ചെയ്യുന്നതെന്ന് കാരശ്ശേരി ചോദിക്കുന്നു.[22]. ഇടതനുകൂല ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രൻ ഇങ്ങനെ അഭിപ്രായപ്പെട്ടു:"കൊക്കക്കോളയ്‌ക്കെതിരെ മുതലാളിത്ത വിരുദ്ധ സമരം പ്ലക്കാർഡുകളുടെ സഹായത്തോടെ തെരുവുനാടക രൂപത്തിലവതരിപ്പിക്കുന്ന 'പ്രസ്ഥാന'ത്തെ ഹലാൽ ലവ് സ്റ്റോറി മഹത്വവത്ക്കരിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ; വംശവെറിക്കും അന്തമില്ലാത്ത ഉപഭോഗഭ്രാന്തിനും കടുത്ത തൊഴിലാളി ചൂഷണത്തിനും എല്ലാം ദുഷ് പേരു കേട്ടിട്ടുള്ള ആമസോൺ പ്രൈമിന്റെ (ഡിജിറ്റൽ) തൊഴുത്തിൽ തങ്ങളുടെ സോദ്ദേശ്യ സിനിമയെ എങ്ങനെയാണ് കൊണ്ടു ചെന്നു കെട്ടിക്കുക എന്ന ചോദ്യം ഈ ചിത്രത്തിന്റെ നിർമാതാക്കളും തിരക്കഥാകൃത്തും സംവിധായകനും സ്വയം ചോദിച്ചിട്ടുണ്ടോ എന്നറിയില്ല".[23]

  1. "Halal Love Story Malayalam Movie Cast And Crew Information, Budget". Filmy Rhythm. January 3, 2020. Archived from the original on 2020-06-18. Retrieved 2020-07-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-12. Retrieved 2020-07-05.
  3. Priya, Lakshmi (16 January 2020). "'Halal Love Story' is a family comedy-drama: Zakariya". The New Indian Express. Retrieved 16 February 2020.
  4. Malayalam, Samayam (5 March 2020). "വൻ താരനിരയുമായി 'ഹലാൽ ലവ് സ്റ്റോറി'; പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് ടീം: ഇത് പൊളിക്കുമെന്ന് പ്രേക്ഷകർ!". Samayam. Retrieved 12 March 2020.
  5. Narative, Digital (20 January 2020). "Parvathy to make cameo appearance in 'Halal Love Story'". The News Minute. Retrieved 16 February 2020.
  6. "സമകാലിക മലയാളം ഓൺലൈൻ". 22 October 2020. Retrieved 2020-10-24.
  7. https://cinemapranthan.com/videos-trailer-halal-love-story-trailer-out/
  8. https://gulfnews.com/entertainment/bollywood/director-zakariya-mohammed-decodes-how-he-made-halal-love-story-1.1602771487726
  9. https://www.madhyamam.com/entertainment/movie-reviews/halal-love-story-review-by-madhyamam-585649
  10. ശ്രീകുമാർ, ടി.ടി. "ഹലാൽ സ്നേഹകഥ;ഇസ്‌ലാമോഫോബിയ കാലത്തെ ലാവണ്യ സന്ദേഹങ്ങൾ". madhyamam.com. Madhyamam. Retrieved 20 നവംബർ 2020.
  11. പോക്കർ, ഡോ. പി.കെ. "ഹലാലും സിനിമയും പിന്നെ പ്രണയവും". muzirizpost.com. muzirizpost. Archived from the original on 2020-11-30. Retrieved 20 നവംബർ 2020.
  12. പ്രസാദ്, ദാമോദർ. "സിനിമ എന്ന ഹലാക്ക്". muzirizpost.com. muzirizpost. Archived from the original on 2020-12-01. Retrieved 20 നവംബർ 2020.
  13. റശീദുദ്ദീൻ, എ. "ഹലാൽ ലവ് സറ്റോറി: ജമാഅത്തിനെ ഒളിച്ചു കടത്തുകയല്ല തേച്ചൊട്ടിക്കുകയാണ്". doolnews.com. doolnews. Retrieved 20 നവംബർ 2020.
  14. ബി.എസ്, ഡോ. ഷെറിൻ. "ഹലാൽ - ഹറാം എന്നീ ദ്വന്ദ്വങ്ങൾക്കപ്പുറം ചില സാധ്യതകൾ പരിശോധിക്കുന്ന 'ഹലാൽ ലവ് സ്റ്റോറി'; ഒരു പുതിയ സൗന്ദര്യശാസ്ത്രം?". azhimukham.com. azhimukham. Retrieved 20 നവംബർ 2020.
  15. ബാപ്പു, സലാം. "വർഷങ്ങൾക്ക് മുമ്പ് ഒരു ഹലാൽ സിനിമ സംവിധാനം ചെയ്ത കഥയുമായി സലാം ബാപ്പു". madhyamam.com. Madhyamam. Retrieved 20 നവംബർ 2020.
  16. പുഴങ്കര, പ്രമോദ്. "ആർക്കാണ് ലവ്സ്റ്റോറിയെ ഹലാലാക്കേണ്ടത്?". doolnews.com. doolnews. Retrieved 20 നവംബർ 2020.
  17. നാരായണൻ, മനീഷ്. "ഹലാൽ കട്ടിന് കയ്യടിക്കുമ്പോൾ". thecue.in. thecue. Retrieved 20 നവംബർ 2020.
  18. മാടായി, താഹ. "ഹലാൽ ലൗ സ്റ്റോറി ഒരു മുസ്‌ലിം വിരുദ്ധ മലയാള സിനിമ". truecopythink.media. truecopythink. Retrieved 20 നവംബർ 2020.
  19. എൻ.പി, ആഷ്‌ലി. "ഹലാൽ ലവ് സ്റ്റോറിക്ക് സ്റ്റാനിസ്‌ളാവിസ്‌കിയെ ഉപേക്ഷിക്കേണ്ടിവന്നതെവിടെ?". thecue.in. thecue. Retrieved 20 നവംബർ 2020.
  20. ശ്രീധരൻ, ശ്രീഹരി. "സേഫ് സോണിൽ കളിക്കുന്ന ഹലാൽ ലൗ സ്റ്റോറി". truecopythink.media. truecopythink. Retrieved 20 നവംബർ 2020.
  21. BOSE, S C. "മുസ്ലിങ്ങൾ ഹലാലായ സിനിമ മാത്രമാണ് കാണേണ്ടതെന്ന് ഹലാൽ ലൗ സ്റ്റോറി അടിവരയിടുന്നു: റഫീഖ് മംഗലശ്ശേരി". doolnews.com. doolnews. Retrieved 20 നവംബർ 2020.
  22. താമരശ്ശേരി, ശഫീഖ്. "'മാധ്യമ'ത്തിലിപ്പോഴും സിനിമാ പരസ്യം കൊടുക്കാത്തവരുടെ സിനിമ, സിനിമയിലെ മുസ്‌ലിങ്ങൾ:എം.എൻ കാരശ്ശേരി". doolnews.com. doolnews. Retrieved 20 നവംബർ 2020.
  23. രാമചന്ദ്രൻ, ജി.പി. "ഹലാൽ ലവ് സ്‌റ്റോറി: മലപ്പുറത്തിന്റെ സിനിമാ പാരഡിസോ". thecue.in. thecue. Retrieved 20 നവംബർ 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹലാൽ_ലൗ_സ്റ്റോറി&oldid=4097968" എന്ന താളിൽനിന്ന് ശേഖരിച്ചത്