ഹമ്പൻടോട്ട അന്താരാഷ്ട്ര തുറമുഖം

ഹമ്പൻടോട്ട അന്താരാഷ്ട്ര തുറമുഖം, ചൈന മർച്ചൻ്റ് തുറമുഖ കമ്പനിയ്ക്ക് 99 വർഷത്തെ പാട്ടത്തിന് നൽകിയതിൻറെ പേരിൽ ശ്രദ്ധേയമായ ശ്രീലങ്കയിലെ ഹമ്പൻടോട്ട നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ആഴക്കടൽ തുറമുഖമാണ്. 2010-ൽ തുറന്ന ഇത് കൊളംബോ കഴിഞ്ഞാൽ ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ തുറമുഖമാണ്. 2020ൽ 1.8 ദശലക്ഷം ടൺ ചരക്കാണ് ഈ തുറമുഖം കൈകാര്യം ചെയ്തത്.[1]

ഹമ്പൻടോട്ട അന്താരാഷ്ട്ര തുറമുഖം
Location
രാജ്യം ശ്രീലങ്ക
സ്ഥാനം ഹമ്പൻടോട്ട
അക്ഷരേഖാംശങ്ങൾ 06°07′10″N 81°06′29″E / 6.11944°N 81.10806°E / 6.11944; 81.10806
Details
പ്രവർത്തനം തുടങ്ങിയത് നവംബർ 18, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-11-18)
പ്രവർത്തിപ്പിക്കുന്നത് China Merchants Port, ശ്രീലങ്ക പോർട്ട് അതോറിറ്റി
Available berths 3
IATA HBT
Statistics
Website www.slpa.lk വിക്കിഡാറ്റയിൽ തിരുത്തുക

2008 ജനുവരിയിൽ തുറമുഖത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. 2016-ൽ 1.81 മില്യൺ ഡോളർ പ്രവർത്തന ലാഭം റിപ്പോർട്ട് ചെയ്തെങ്കിലും തുറമുഖം സാമ്പത്തികമായി ലാഭകരമല്ലെന്ന് കണക്കാക്കപ്പെട്ടു.[2] കടം തിരിച്ചടവ് ബുദ്ധിമുട്ടായതിനാൽ, അക്കാലത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ സർക്കാർ, തുറമുഖവുമായി ബന്ധമില്ലാത്ത, പക്വത പ്രാപിക്കുന്ന സോവറിൻ ബോണ്ടുകൾ തിരിച്ചടയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിദേശനാണ്യം സ്വരൂപിക്കുന്നതിനായി തുറമുഖത്തിൻ്റെ 80 ശതമാനം ഓഹരികൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചു.[3][4] ലേലത്തിൽ പങ്കെടുത്ത രണ്ട് കമ്പനികളിൽ ഒന്നായ ചൈന മർച്ചൻ്റ്സ് പോർട്ട് കമ്പനി ലേലത്തിൽ വിജയിച്ചതോടെ അവർ ശ്രീലങ്കയ്ക്ക് 1.12 ബില്യൺ ഡോളർ നൽകുകയും തുറമുഖം പൂർണ്ണ പ്രവർത്തന സജ്ജമാക്കുന്നതിനായി അധിക തുക ചെലവഴിക്കുകയും ചെയ്തു.[5][6] 2017 ജൂലൈയിൽ, ഒപ്പുവച്ച കരാർ പ്രകാരം ചൈനമർച്ചൻ്റ് പോർട്ടിന് 70 ശതമാനം ഓഹരി അനുവദിച്ചു. അതേ സമയം തുറമുഖം 99 വർഷത്തേയ്ക്ക് ചൈനമർച്ചൻ്റ് പോർട്ടിന് പാട്ടത്തിനു നൽകി.[7][8]

2024 മെയ് വരെ, ഇന്ത്യൻ മഹാസമുദ്രത്തിലെ തിരക്കേറിയ ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി രൂപാന്തരപ്പെട്ട തുറമുഖം പ്രത്യേകിച്ചും വാഹനങ്ങൾക്ക്, പ്രതിമാസം 700,000 യൂണിറ്റുകളുടെ വിറ്റുവരവ് സുഗമമാക്കുന്നു. ബങ്കറിംഗ്, ഓയിൽ റിഫൈനിംഗ് വ്യവസായങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കാൻ ഒരുങ്ങുന്ന ഹമ്പൻടോട്ട തുറമുഖം, കൂടാതെ ക്രൂയിസ് പ്രവർത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറാനുള്ള സാധ്യതയും ഉടലെടുത്തിട്ടുണ്ട്.[9]

വികസന ചരിത്രം

തിരുത്തുക

2001 ലെ ശ്രീലങ്കൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഹമ്പൻടോട്ടയിൽ ഒരു തുറമുഖം നിർമ്മിക്കുമെന്ന് യുണൈറ്റഡ് നാഷണൽ ഫ്രണ്ട് പ്രതിജ്ഞയെടുത്തു. വിജയത്തിനുശേഷം, അക്കാലത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ 2002-ൽ "ശ്രീലങ്കയെ വീണ്ടെടുക്കുന്നു" എന്ന സാമ്പത്തിക വികസന പരിപാടി പ്രഖ്യാപിക്കുകയും ഇത് വികസനത്തിനായി ഹമ്പൻടോട്ട തുറമുഖം കണ്ടെത്തുകയും ചെയ്തു. ഒരു റിഫൈനറി, പെട്രോകെമിക്കൽ വ്യവസായങ്ങൾ, കൽക്കരിയിൽ പ്രവർത്തിക്കുന്ന താപവൈദ്യുത നിലയം, ഡീസാലിനേഷൻ പ്ലാൻ്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.[10][11][12] 2000-കളുടെ തുടക്കത്തിൽ, ശ്രീലങ്കൻ സർക്കാർ ഹമ്പൻടോട്ട വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര കടക്കാരിൽ നിന്ന് ധനസഹായം നേടാൻ ശ്രമിച്ചു.[13](p92)

ആദ്യ സാധ്യതാ പഠനം

തിരുത്തുക

2002 ജൂണിൽ, കനേഡിയൻ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് ഏജൻസിയുടെ ധനസഹായത്തോടെ ഒരു കനേഡിയൻ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ സ്ഥാപനമായ SNC-ലാവ്ലിൻ ഒരു സാധ്യതാ പഠനം[a] നടത്താൻ ക്ഷണിക്കപ്പെട്ടു..[16](p92) 1.7 ബില്യൺ യുഎസ് ഡോളർ ചെലവിൽ മൂന്ന് ഘട്ടങ്ങളിലായി ഇവിടെ തുറമുഖം വികസിപ്പിക്കാൻ കഴിയുമെന്നായിരുന്നു ഈ പഠനത്തിൻറെ ഫലമായി കണ്ടെത്തിയത്.[17]ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ ക്രമീകരണത്തിന് കീഴിൽ പദ്ധതി ഏറ്റെടുക്കുന്നതിന് ശ്രീലങ്കൻ തുറമുഖ അതോറിറ്റിയും ഒരു സ്വകാര്യ കൺസോർഷ്യവും തമ്മിൽ ഒരു സംയുക്ത സംരംഭം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്യപ്പെട്ടു.[18]

തുറമുഖ അതോറിറ്റിയുടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഈ റിപ്പോർട്ട് സമഗ്രമല്ലെന്നുംപ്രാഥമിക ഗവേഷണത്തിൻ്റെ അഭാവമുണ്ടെന്നും കണ്ടെത്തി നിരസിച്ചു.[15][19] പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഇവിടെ കണ്ടെയ്‌നർ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശുപാർശ, കൊളംബോ തുറമുഖത്ത് നിലവിലുള്ള പ്രവർത്തനങ്ങളെ അവഗണിക്കുന്നതാണെന്ന് വിമർശിക്കപ്പെട്ടു.[20] ശ്രീലങ്കൻ ആഭ്യന്തര രാഷ്ട്രീയം കാരണം പദ്ധതിക്ക് ധനസഹായം നൽകുന്നതിൽ കാനഡ ആശങ്കാകുലരായിരുന്നതിനാൽ പദ്ധതി മുന്നോട്ട് പോയില്ല..[21](pp92-93)

രണ്ടാമത്തെ സാധ്യതാ പഠനം

തിരുത്തുക

2005-ലെ തൻ്റെ പ്രസിഡൻഷ്യൽ പ്രചാരണ വേളയിൽ, ഹമ്പൻടോട്ട സ്വദേശിയായ മഹിന്ദ രാജപക്‌സെ, ഹമ്പൻടോട്ടയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. അദ്ദേഹം പ്രസഡൻറായി തിരഞ്ഞെടക്കപ്പെട്ടതിന് ശേഷം നടന്ന രണ്ടാമത്തെ സാധ്യതാ പഠനം കമ്മീഷനിൽ ഡാനിഷ് കൺസൾട്ടിംഗ് സ്ഥാപനമായ റാംബോൾ പങ്കെടുത്തു.[22](p93)

കൊളംബോ തുറമുഖത്തെ അതിൻ്റെ പൂർണ്ണ ശേഷിയിലെത്താൻ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ ചരക്ക് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനായി ഹമ്പൻടോട്ട തുറമുഖം വികസിപ്പിക്കുന്നതിന് മുമ്പായിത്തന്നെ കണ്ടെയ്‌നറൈസ് ചെയ്യാത്ത ചരക്ക് ഗതാഗതം അനുവദിച്ചുകൊണ്ട് വരുമാനം നേടാൻ റാംബോൾ തുറമുഖത്തെ ശുപാർശ ചെയ്തു.[23] രാജപക്‌സെ ഭരണകൂടം റാംബോൾ പഠനവുമായി അമേരിക്കയെയും ഇന്ത്യയെയും സമീപിക്കുകയും ഹമ്പൻടോട്ട തുറമുഖ പദ്ധതിക്ക് ധനസഹായം തേടുകയും ചെയ്തു.[24](p93) എന്നാൽ ഇരു രാജ്യങ്ങളും ഇത് നിരസിച്ചു.[25](p93)

സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ്റെ അനുബന്ധ സ്ഥാപനമായ ചൈന ഹുയാൻക്യു കോൺട്രാക്റ്റിംഗ് ആൻഡ് എഞ്ചിനീയറിംഗ് കോർപ്പറേഷനാണ് തുറമുഖ പദ്ധതിയിൽ ഉൾപ്പെട്ട ആദ്യത്തെ കമ്പനികളിലൊന്ന്..[26](p93) ചൈന ഹുവാൻക്യു കോൺട്രാക്റ്റിംഗ് & എഞ്ചിനീയറിംഗ് കോർപ്പറേഷൻ 1997 മുതൽക്ക് ശ്രീലങ്കയിൽ ബിസിനസ്സ് ചെയ്യുന്നുണ്ടായിരുന്നു.  2005-ൽ ശ്രീലങ്കയും ചൈനയും തമ്മിലുള്ള കരാറിനെത്തുടർന്ന്, ഹമ്പൻടോട്ടയിലെ ഇന്ധനം നിറയ്ക്കുന്ന സൗകര്യങ്ങളിലും എണ്ണ ടാങ്ക് പദ്ധതികളിലും ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും സുഗമമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഹുവാൻക്യു കോൺട്രാക്റ്റിംഗ് & എഞ്ചിനീയറിംഗ് കോർപ്പറേഷൻ ഹമ്പൻടോട്ടയിൽ ഒരു കരാറുകാരനായി.[27](p93)

തുറമുഖ വികസനത്തിനുള്ള ഇന്ത്യൻ ധനസഹായം നിരസിക്കപ്പെട്ടതിനേത്തുടർന്ന് ശ്രീലങ്ക അടുത്തതായി ചൈനയുടെ ധനസഹായം തേടി.[28] 2006 ജൂലൈയിൽ ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയായിരുന്ന മംഗള സമരവീര ചൈനയിൽ വച്ച് എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈനയുടെ (ചൈന എക്‌സിം) പ്രസിഡൻ്റ് ലി റൂഗുമായി കൂടിക്കാഴ്ച നടത്തി.[29](p93) ഈ സന്ദർശനത്തിന് ശേഷം, തുറമുഖ പദ്ധതിയിൽ പങ്കാളികളാകുന്ന ചൈനീസ് കമ്പനികളെ ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും പദ്ധതിക്ക് ധനസഹായം നൽകാൻ ചൈനയിൽ നിന്നുള്ള ഇളവുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കുമെന്നും ശ്രീലങ്കയും ചൈനയും സമ്മതിച്ചു..[30][31](p93) 2007 ഫെബ്രുവരിയിൽ ശ്രീലങ്കൻ പ്രസിഡൻ്റ് രാജപക്‌സെ ചൈന സന്ദർശിച്ചു, ഈ സന്ദർശനം തുറമുഖ വികസനത്തിന് പണം നൽകാനുള്ള ചൈനയുടെ തീരുമാനത്തിൽ കലാശിച്ചു.[32](pp93-94)

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്

തിരുത്തുക

21-ാം നൂറ്റാണ്ടിലെ മാരിടൈം സിൽക്ക് റോഡിൻ്റെ (ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിൻ്റെ സമുദ്രഭാഗം) ഭാഗമായി കണക്കാക്കുന്ന ഈ തുറമുഖത്തുനിന്നുള്ള ചരക്കുകൾ ചൈനീസ് തീരത്ത് നിന്ന് സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ വരെയും അവിടെ നിന്ന് അപ്പർ അഡ്രിയാറ്റിക് പ്രദേശത്തെ ട്രൈസ്റ്റിലെത്തി അവിടുത്തെ റെയിൽ കണക്ഷനുകൾ ഉപയോഗിച്ചുകൊണ്ട് മധ്യ, കിഴക്കൻ യൂറോപ്പിലേക്കുമെത്തുന്നു.[33][34]

സ്ഥലവും പദ്ധതികളും

തിരുത്തുക

ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാക്ക കടലിടുക്കിനും സൂയസ് കനാലിനുമിടയിലുള്ള പ്രധാന കപ്പൽപ്പാതയിലാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്. 4,500 എണ്ണ ടാങ്കറുകൾ ഉൾപ്പെടെ 36,000 കപ്പലുകൾ പ്രതിവർഷം ഈ പാത ഉപയോഗിക്കുന്നു.[35][36] പുതിയ തുറമുഖം കൊളംബോ തുറമുഖത്തെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുതോടൊപ്പം, സാധാരണയായി ഷിപ്പിംഗ് പാതകളിൽ നിന്ന് മൂന്നര ദിവസത്തെ വഴിമാറി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ, ലോജിസ്റ്റിക്സ്, സാധനങ്ങൾ വാങ്ങൽ, മെഡിക്കൽ സപ്ലൈസ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ സ്വീകരിക്കുന്നതിനും സജ്ജമാണ്.[37][38]

നിർമ്മാണം

തിരുത്തുക

തുറമുഖം നിർമ്മിക്കാൻ ആ രാജ്യത്തിൻ്റെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലൊന്നായ ചൈന മർച്ചൻ്റ്സ് ഗ്രൂപ്പുമായി ശ്രീലങ്കൻ സർക്കാർ കരാർ ഒപ്പിട്ടു.[39](p68) രണ്ട് ഘട്ടങ്ങളിലായാണ് തുറമുഖം നിർമ്മിക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്.

ആദ്യ ഘട്ടം

തിരുത്തുക

ചൈന എക്സിമിൽ നിന്നുള്ള 15 വർഷത്തെ വാണിജ്യ വായ്പ ഉപയോഗിച്ച് ചൈനീസ് സർക്കാർ തുറമുഖത്തിൻറെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകി. അത് 306.7 മില്യൺ യുഎസ് ഡോളർ (കണക്കാക്കിയ മൊത്തം ചെലവിൻ്റെ 85%) കടം നൽകുകയും ബാക്കി തുക ശ്രീലങ്കൻ തുറമുഖ അതോറിറ്റി വഹിക്കുകയുെ ചെയ്തു. [40]വായ്പയ്ക്ക് 6.3% പലിശ നിരക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ ചൈന ഹാർബർ എഞ്ചിനീയറിംഗ് കമ്പനിയെ നിർമ്മാണ കരാറുകാരനായും വ്യക്തമാക്കിയിരുന്നു.[41]

500,000 ടൺ പ്രാരംഭ ശേഷിയുള്ള 76.5-മില്യൺ ഡോളറിൻറെ ബങ്കർ ടെർമിനൽ നിർമ്മിക്കപ്പെടുകയും അതിൽ എൽപിജി ടാങ്കുകളും കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധന ടാങ്കുകളും[42] അതുപോലെ കപ്പൽ അറ്റകുറ്റപ്പണികൾ, കപ്പൽ നിർമ്മാണം, ക്രൂ മാറ്റാനുള്ള സൗകര്യങ്ങൾ എന്നിവയും സംഘടിപ്പിച്ചു.[43]

തുറമുഖത്തിൻ്റെ ആദ്യഘട്ടം 2010 നവംബർ 18-ന് തുറമുഖത്തിൻറെ പേരിനു കാരണക്കാരനായ പ്രസിഡൻ്റ് മഹിന്ദ രാജപക്‌സെ ഉദ്ഘാടനം ചെയ്തു.[44][45] അനുബന്ധ ചടങ്ങിന് ചിലവായതായി പറയപ്പെടുന്ന 18.8 മില്യൺ രൂപ, അഴിമതിയുടെ പേരിൽ ഗവൺമെൻ്റിൻ്റെ അന്വേഷണത്തിന് വിധേയമായിരുന്നു.[46] ഗാലെയിൽ നിന്ന് പുറപ്പെട്ട ശ്രീലങ്കൻ നാവികസേനയുടെ പാസഞ്ചർ കപ്പലായ ജെറ്റ്‌ലൈനർ ആചാരപരമായി നങ്കൂരമിടുകയും അതുപോലെതന്നെ തൊഴിലാളികൾ മ്യാൻമറിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചരക്ക് സെരുവില എന്ന കപ്പലിൽ നിന്ന് തുറമുഖത്തേയ്ക്ക് ഇറക്കുകയും ചെയ്തു.[47]

രണ്ടാം ഘട്ടം

തിരുത്തുക

2012-ൽ ചൈന എക്‌സിം 2% പലിശ നിരക്കിൽ 757 മില്യൺ ഡോളർ കൂടി വായ്പ നൽകിയതിന് ശേഷമാണ് തുറമുഖത്തിൻറെ രണ്ടാം ഘട്ട നിർമാണം ആരംഭിച്ചത്.[48] ചൈന ഹാർബർ എഞ്ചിനീയറിംഗിനും ചൈന മർച്ചൻ്റ്സ് പോർട്ടിനും സംയുക്തമായി ടെർമിനൽ പ്രവർത്തിപ്പിക്കാനും തുറമുഖത്തിൻ്റെ 65% ഓഹരി 35 വർഷത്തേക്ക് ഏറ്റെടുക്കാനും വായ്പാ കരാർ അനുവദിച്ചു.[49] 35 വർഷത്തിന് ശേഷം, തുറമുഖത്തിൻ്റെ ഉടമസ്ഥാവകാശം ശ്രീലങ്കൻ തുറമുഖ അതോറിറ്റിക്ക് തിരികെ നൽകുന്നതാണ്.[50]

ചൈനീസ് സംയുക്ത സംരംഭത്തിന് കീഴിലെ പ്രവർത്തനം

തിരുത്തുക

2016-ൽ, ഹംബൻടോട്ട തുറമുഖ നിർമ്മാണ ഫീസായി ₨ 9 ബില്യൺ (134 മില്യൺ ഡോളർ)[51] തിരിച്ചടക്കേണ്ടതുണ്ടായിരുന്ന ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുടെ തിരിച്ചടവ്, വർഷാവസാനത്തോടെ 46.7 ബില്യൺ ₨ (696 ദശലക്ഷം ഡോളർ) ആയി വർദ്ധിച്ചു.[52] 2015ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും പാർലമെൻ്റ് തെരഞ്ഞെടുപ്പിലും നാഷണൽ യുണൈറ്റഡ് ഫ്രണ്ട് വിജയിച്ചതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചൈന സന്ദർശിച്ചിരുന്നു. തുടർന്ന്, തുറമുഖത്തിൻ്റെ ചൈനീസ് ഓപ്പറേറ്റർമാരുമായുള്ള കരാർ റദ്ദാക്കിയ തുറമുഖ അതോറിറ്റി 2017-ൽ ഒപ്പുവച്ച ഒരു ഇളവ് കരാർ ഉപയോഗിച്ച് പഴയ കരാറിനെ മാറ്റിസ്ഥാപിച്ചു.[53] 2017-ലെ കരാറിന് കീഴിൽ, ശ്രീലങ്കൻ തുറമുഖ അതോറിറ്റി ഹമ്പൻടോട്ട ഇൻ്റർനാഷണൽ പോർട്ട് ഗ്രൂപ്പ് (HIPG) രൂപീകരിക്കുകയും , തുറമുഖത്തിലേക്കുള്ള ചൈനീസ് കമ്പനിയുടെ 1.12 ബില്യൺ ഡോളർ നിക്ഷേപത്തിൻ്റെ ഭാഗമായി ചൈന മർച്ചൻ്റ് പോർട്ട്‌സ് HIPG യുടെ 85% ഓഹരി വാങ്ങിയതിനുശേഷം ഇത് ഒരു സംയുക്ത സംരംഭമായി മാറുകയു ചെയ്തു. പ്രാബല്യത്തിൽ വന്ന് ശേഷം 99 വർഷത്തിന് ശേഷം കാലഹരണപ്പെടുന്ന ഈ കരാർ ഹംബൻടോട്ട തുറമുഖം വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും HIPG-യെ അനുവദിക്കുന്നു. 15,000 ഏക്കർ പ്രദേശത്ത് പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കാനും കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്..[54][55]

ചൈന മർച്ചൻ്റ് പോർട്ട്‌ കമ്പനിയിൽ നിന്നുള്ള പണം ശ്രീലങ്കയുടെ യുഎസ് ഡോളർ കരുതൽ ശേഖരം പുഷ്ടിപ്പെടുത്തുന്നതിനും തുറമുഖവുമായി ബന്ധമില്ലാത്തt[56][57] ചൈനീസ് ഇതര കടക്കാർക്കുള്ള ഹ്രസ്വകാല വിദേശ കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും ഉപയോഗിച്ചു.[58](p96)

തുറമുഖം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ആശങ്കയും ശ്രീലങ്കൻ ദേശീയ സ്വത്തുക്കൾ ചൈനയ്ക്ക് വിറ്റഴിക്കുകയാണെന്ന് വിശേഷിപ്പിച്ച ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പും കാരണം കരാർ മാസങ്ങളോളം വൈകി.[59][60] പ്രത്യേക സാമ്പത്തിക മേഖല ഉൾപ്പെടെയുള്ള പദ്ധതിയെ മുൻ പ്രസിഡൻ്റ് രാജപക്‌സെ വിമർശിക്കുകയും പദ്ധതികൾ നടപ്പിലാക്കിയാൽ സാമൂഹിക അസ്വസ്ഥതയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു..[61] ഇതിനിടെ ഹംബൻടോട്ട തുറമുഖത്തിൻ്റെ ചൈനയുടെ നിയന്ത്രണം ഇന്ത്യൻ മഹാസമുദ്രത്തിലെ തങ്ങളുടെ താൽപ്പര്യങ്ങളെ ഹനിക്കുമെന്ന ആശങ്ക ഇന്ത്യയും അമേരിക്കയും ഉന്നയിച്ചു.[62] ഭീമൻ ചൈനീസ് വായ്പകൾ, വായ്പ്പകൾ തിരിച്ചടക്കാനുള്ള ശ്രീലങ്കൻ ഗവൺമെൻ്റിൻ്റെ കഴിവില്ലായ്മ, തുറമുഖത്തെ തുടർന്നുള്ള 99 വർഷത്തേയ്ക്ക് ചൈനയ്ക്ക് പാട്ടത്തിന് നൽകൾ എന്നിവയും ചൈന കടക്കെണിയെന്ന നയതന്ത്രം പരിശീലിക്കുന്നു എന്ന ആരോപണത്തിന് കാരണമായി.[63][64] എന്നിരുന്നാലും അതിൻ്റെ വസ്തുതാപരമായ കൃത്യത തർക്കത്തിലാണ്.[65][66] 2021 സെപ്തംബറിൽ, ശ്രീലങ്കൻ ജിയോപൊളിറ്റിക്സ് അനലിസ്റ്റായ അസംഗ അബെയഗൂണശേഖര 'തന്ത്രപരമായ കെണി നയതന്ത്രം' എന്ന സാദ്ധ്യത വിവരിച്ചു.[67] 2018 ജൂലൈയിൽ ശ്രീലങ്കൻ സർക്കാർ തങ്ങളുടെ ഗാലെയിലെ നാവികത്താവളം ഹമ്പൻടോട്ട തുറമുഖത്തേയ്ക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു.[68]

2019 ൽ, ഓട്ടോമേഷൻ അവതരിപ്പിച്ച HIPG നിരവധി അന്താരാഷ്ട്ര ഉച്ചകോടികളിൽ തുറമുഖത്തെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുമായി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.

തൽഫലമായി, തുറമുഖത്തിൻ്റെ ഒമ്പത് നിലകളുള്ള അഡ്മിനിസ്ട്രേഷൻ കെട്ടിടമായ, ഹംബൻടോട്ട മാരിടൈം സെൻ്റർ 95 ശതമാനവും ഇടപാടുകാരെക്കൊണ്ട് നിറയ്ക്കുകയും പുതിയ ഭരണസമിതിയ്ക്ക് കീഴിൽ ഒരു വർഷത്തിനുള്ളിൽ തുറമുഖം കൈകാര്യം ചെയ്ത റോ-റോ കപ്പലുകളുടെ (റോൾ-ഓൺ-റോൾ-ഓഫ് എന്നത് ഷിപ്പിംഗിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു പദമാണ്. വാഹനങ്ങൾ, ഖനന ഉപകരണങ്ങൾ, ട്രക്കുകൾ, ബസുകൾ, ബോട്ടുകൾ, കാർഷിക യന്ത്രങ്ങൾ എന്നിവ കടൽ വഴി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സുരക്ഷിതവും വിശ്വസനീയവുമായ മാർഗ്ഗം) അളവിൽ 136% വർദ്ധനവ് വരുത്തിയതോടൊപ്പം കണ്ടെയ്നർ കൈകാര്യം ചെയ്യൽ, ജനറൽ കാർഗോ, പാസഞ്ചർ, ബങ്കറിംഗ്, ബൾക്ക് ടെർമിനൽ, ഗ്യാസ്, പ്രൊജക്റ്റ് കാർഗോ തുടങ്ങിയ തുറമുഖ സംബന്ധമായ മറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിനായി അതിൻ്റെ സേവനങ്ങൾ പോലും വൈവിധ്യവൽക്കരിച്ചു.[69]

2021 ഫെബ്രുവരിയിൽ, കൊളംബോ കരാർ പുനഃപരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് ശേഷം, ഹംബൻടോട്ട തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നൽകിയത് മുൻ സർക്കാർ ചെയ്ത പിഴവാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ദിനേഷ് ഗുണവർധന പ്രസ്താവിച്ചു.[70]

2023-ൽ അക്കാദമികനും മുൻ യുകെ നയതന്ത്രജ്ഞനുമായിരുന്ന കെറി ബ്രൗൺ, ഹംബൻടോട്ട തുറമുഖവുമായുള്ള ചൈനയുടെ ബന്ധം സൈദ്ധാന്തിക കടക്കെണി രീതിയുടെ വിപരീതമായി മാറിയെന്ന് പ്രസ്താവിക്കുന്നു.[71](p56) പദ്ധതിക്കായി ചൈനയ്ക്ക് കൂടുതൽ പണവും ഒപ്പം കൂടുതൽ അപകടസാധ്യതകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സങ്കീർണ്ണമായ പ്രാദേശിക രാഷ്ട്രീയത്തിൽ ചൈന കുടുങ്ങിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും ബ്രൗൺ നിരീക്ഷിക്കുന്നു.[72](p56) കുറഞ്ഞത് 2024 ലെ കണക്കനുസരിച്ച്, ഈ തുറമുഖം വഴിയുള്ള ഷിപ്പിംഗ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, തുറമുഖം കാര്യമായ ഒരു വാണിജ്യ വിജയമല്ല.[73](p69)

2024 മെയ് മാസത്തിലെ കണക്കനുസരിച്ച്, 700,000 യൂണിറ്റ് പ്രതിമാസ വിറ്റുവരവുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ ട്രാൻസ്ഷിപ്പ്മെൻ്റിൻ്റെ (പ്രത്യേകിച്ച് വാഹനങ്ങൾക്ക്) അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കേന്ദ്രമായി ഹംബന്തോട്ട തുറമുഖം മാറി. ബങ്കറിംഗ്, ഓയിൽ റിഫൈനിംഗ് വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ ഇത് ഒരു വലിയ പങ്ക് വഹിക്കാൻ സജ്ജമാണ്, കൂടാതെ ഇത് ക്രൂയിസ് പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള ഒരു കേന്ദ്രമെന്ന വാഗ്ദാനവും നൽകുന്നു. തുറമുഖത്തിൻ്റെ പുരോഗതിയിൽ സംതൃപ്തി അറിയിച്ച ശ്രീലങ്കയിലെ എച്ച്ഐപിജിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ടിസ്സ വിക്രമസിംഗെ തുറമുഖം അതിൻ്റെ ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കുന്നുവെന്നും അതിൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നുവെന്നും സ്ഥിരീകരിച്ചു. ചൈനയിലെ സിനോപെക്കിന് തുറമുഖത്തിലെ ബങ്കറിംഗ് സൗകര്യം പാട്ടത്തിന് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം തുറമുഖം ഏകദേശം 600,000 ടൺ ബങ്കറിംഗ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.[74]

സൗകര്യങ്ങൾ

തിരുത്തുക

2020-ൽ സിനോപെക്കിൻ്റെ ശ്രീലങ്കൻ യൂണിറ്റ് ശ്രീലങ്കയുടെ പ്രാദേശിക ബങ്കർ മാർക്കറ്റിൻ്റെ വിഹിതം വികസിപ്പിക്കുകയും ശ്രീലങ്കൻ പതാക പാറുന്ന ഒരു ടാങ്കറിൽ $5 മില്യൺ നിക്ഷേപിക്കുകയും ചെയ്തു. ലങ്കാ മറൈൻ സർവീസസ് (LMS) സൾഫറിൻറെ അംശം വളരെ കുറഞ്ഞ ഇന്ധന എണ്ണ (VLSFO) വിതരണം ചെയ്യുന്നതിൽ സിനോപെക്കുമായി സഹകരിച്ചു.[75]

തുറമുഖത്തിന് പുറത്ത് 550 മില്യൺ ഡോളറിൻ്റെ നികുതി രഹിത തുറമുഖ മേഖല സ്ഥാപിച്ചു. 2016ൽ 5,000 ഏക്കർ ഹംബന്തോട്ടയിൽ നിന്നും ബാക്കി മൊണറാഗല, എംബിലിപിറ്റിയ, മാത്തറ എന്നിവിടങ്ങളിൽ നിന്നുമായി 15,000 ഏക്കർ SEZ പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു.[76]

2019 ജൂലൈയിൽ LAUGFS ഹോൾഡിംഗ്സ് ഒരു ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ടെർമിനൽ തുറന്നു. ബ്യൂട്ടെയ്നും പ്രൊപ്പെയ്നും ഇറക്കുമതി ചെയ്തശേഷം എൽപിജി ഉത്പാദിപ്പിക്കുകയും ആഭ്യന്തരമായി വിൽക്കുന്നതിനോ വീണ്ടും കയറ്റുമതി ചെയ്യുന്നതിനായോ ആണ് ഇത് തുറന്നത്. ആദ്യ 14 മാസത്തിനുള്ളിൽത്തന്നെ, 413,000 മെട്രിക് ടൺ എൽപിജി കൈകാര്യം ചെയ്യുകയും അതിൽ 60% ബംഗ്ലാദേശ്, മാലിദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്തു. സെപ്തംബർ വരെ ടെർമിനൽ പ്രതിമാസം 15 മുതൽ 20 വരെ കപ്പലുകളുടെ അന്വേഷണം കൈകാര്യം ചെയ്യുന്ന ഇത് 30 ആയി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.[77] സർക്കാർ ഉടമസ്ഥതയിലുള്ള ലിട്രോ ഗ്യാസ് 3,000 മെട്രിക് ടൺ സംഭരണശേഷിയുള്ള എൽപിജി ടെർമിനൽ പ്രവർത്തിപ്പിക്കുന്നു.[78]

  1. Hambantota International Port Group (14 March 2021). "HIP achieves Highest Cargo Volumes during Pandemic" (Press release). Archived from the original on 24 June 2021. Retrieved 19 June 2021.
  2. "Hambantota Port sale in perspective". Daily Mirror. 17 January 2017. Archived from the original on 3 July 2018. Retrieved 30 May 2021.
  3. Brautigam, Deborah (6 December 2019). "A critical look at Chinese 'debt-trap diplomacy': the rise of a meme". Area Development and Policy (in ഇംഗ്ലീഷ്). 5 (1): 1–14. doi:10.1080/23792949.2019.1689828. ISSN 2379-2949. S2CID 214547742. Archived from the original on 1 July 2020. Retrieved 15 January 2021.
  4. Moramudali, Umesh (1 January 2020). "The Hambantota Port Deal: Myths and Realities". The Diplomat (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 19 January 2021. Retrieved 15 January 2021.
  5. "Agreement signed with Chinese Merchants to develop H'tota Port on PPP Model". Daily Mirror. 9 December 2016. Archived from the original on 24 March 2019. Retrieved 9 December 2016.
  6. Marray, Michael (14 December 2016). "Sri Lanka plans to lease Hambantota Port to China". The Asset. Archived from the original on 23 December 2016. Retrieved 23 December 2016.
  7. "Sri Lanka signs deal on Hambantota port with China". BBC News. 29 July 2017. Archived from the original on 8 April 2019. Retrieved 29 July 2017.
  8. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil): "According to the agreement, CMPort will lease the Hambantota Port for 99 years and invest up to US$1,120 million in the port, as well as other marine-related activities in connection to the port, for a total area of 15,000 acres of land."
  9. "Sri Lanka's Hambantota port debunks Chinese debt trap narrative with success". 3 May 2024. Archived from the original on 1 September 2024. Retrieved 9 May 2024.
  10. "REGAINING SRI LANKA -Part 2" (PDF). Archived (PDF) from the original on 2017-01-18. Retrieved 2016-07-22.
  11. "Regaining Sri Lanka: Physical infrastructure Development Plan". The Sunday Times. 16 November 2003. Archived from the original on 15 July 2021. Retrieved 29 May 2021.
  12. Ladduwahetty, Ravi (18 June 2002). "Hambantota port will attract 36,000 ships annually - Ananda Kularatne". Daily News. Archived from the original on 20 December 2016. Retrieved 9 December 2016.
  13. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  14. Kasturisinghe, Channa (4 December 2002). "Two feasibility reports to expedite Hambantota Port project". Daily News. Archived from the original on 12 May 2021. Retrieved 29 May 2021.
  15. 15.0 15.1 Jansz, Frederica (7 December 2003). "Seaport study in stormy seas". The Sunday Leader. Probe International. Archived from the original on 2 June 2021. Retrieved 29 May 2021.
  16. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  17. "Hambantota Crossroads". Lanka Business Online. 15 October 2003. Archived from the original on 1 September 2024. Retrieved 29 May 2021.
  18. Brautigam, Deborah; Rithmire, Meg (20 March 2021). "The narrative surrounding China's 'debt-trap diplomacy' is a lie that doesn't stand up to scrutiny". Post Magazine. Archived from the original on 2 June 2021. Retrieved 29 May 2021.
  19. "Hambantota port feasibility study rejected". The Island. 21 November 2003. Archived from the original on 11 November 2019. Retrieved 29 May 2021.
  20. "Hambantota port feasibility study rejected". The Island. 21 November 2003. Archived from the original on 11 November 2019. Retrieved 29 May 2021.
  21. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  22. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  23. Brautigam, Deborah; Rithmire, Meg (6 February 2021). "The Chinese 'Debt Trap' Is a Myth". The Atlantic. Archived from the original on 6 February 2021. Retrieved 29 May 2021.
  24. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  25. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  26. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  27. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  28. Kelegama, Saman (2016). "China as a Balancer in South Asia". The new great game : China and South and Central Asia in the era of reform. Thomas Fingar. Stanford, California: Stanford University Press. p. 207. ISBN 978-0-8047-9764-1. OCLC 939553543.
  29. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  30. Abi-Habib, Maria (2018-06-25). "How China Got Sri Lanka to Cough Up a Port". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on 2018-10-16. Retrieved 2022-02-23. The first major loan it took on the project came from the Chinese government's Export-Import Bank, or Exim, for $307 million. But to obtain the loan, Sri Lanka was required to accept Beijing's preferred company, China Harbor, as the port's builder, according to a United States Embassy cable from the time, leaked to WikiLeaks.
  31. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  32. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  33. "Sri Lanka signs deal on Hambantota port with China". BBC News. 29 July 2017. Archived from the original on 8 April 2019. Retrieved 29 July 2017.
  34. Shepard, Wade (28 October 2016). "Sri Lanka's Hambantota Port And The World's Emptiest Airport Go To The Chinese". Forbes. Archived from the original on 2 February 2021. Retrieved 30 May 2021.
  35. Sirimane, Shirajiv (21 February 2010). "Hambantota port, gateway to world". The Sunday Observer. Archived from the original on 24 February 2010. Retrieved 10 March 2010.
  36. Ondaatjie, Anusha (8 March 2010). "Sri Lanka to Seek Tenants for $550 Million Tax-Free Port Zone". BusinessWeek. Archived from the original on March 11, 2010. Retrieved 10 March 2010.
  37. Sirimane, Shirajiv (21 February 2010). "Hambantota port, gateway to world". The Sunday Observer. Archived from the original on 24 February 2010. Retrieved 10 March 2010.
  38. "Hambantota project 'can spearhead' developments". Portworld News. 22 September 2009. Retrieved 10 March 2010.
  39. Curtis, Simon; Klaus, Ian (2024). The Belt and Road City: Geopolitics, Urbanization, and China's Search for a New International Order. New Haven and London: Yale University Press. ISBN 9780300266900.
  40. Foreign Financing of the Budget: Performance Report 2007 (PDF) (Report). The Department of External Resources, the Ministry of Finance and Planning. 2008. Archived from the original (PDF) on 12 July 2019. Retrieved 5 June 2021.
  41. Rithmire, Meg; Li, Yihao (July 2019). "Chinese Infrastructure Investments in Sri Lanka: A Pearl or a Teardrop on the Belt and Road". Harvard Business School Case Study: 51–115. Archived from the original on 2021-06-12. Retrieved 2021-06-12.
  42. Lee, Hong Liang (8 March 2010). "Hambantota project 'five months ahead of schedule'". PortWorld News. Archived from the original on 9 March 2010. Retrieved 10 March 2010.
  43. "Hambantota to ease Colombo Port congestion". Daily News. 22 February 2010. Archived from the original on 25 February 2010. Retrieved 10 March 2010.
  44. "Hambantota Port to be opened on President's birthday: Chamal". Daily Mirror. 17 February 2010. Archived from the original on 30 August 2010. Retrieved 10 March 2010.
  45. Reddy, B. Muralidhar (18 November 2010). "Hambantota port opened". The Hindu. Archived from the original on 29 October 2013. Retrieved 20 November 2010.
  46. Yatawara, Dhaneshi (25 October 2015). "Rs 18.8 m H'tota Port inauguration tamasha". Sunday Observer. Archived from the original on 11 July 2021. Retrieved 11 July 2021.
  47. "First ship enters the Magampura Port today". 18 November 2010. Archived from the original on 27 November 2010. Retrieved 21 November 2010.
  48. Rithmire, Meg; Li, Yihao (July 2019). "Chinese Infrastructure Investments in Sri Lanka: A Pearl or a Teardrop on the Belt and Road". Harvard Business School Case Study: 51–115. Archived from the original on 2021-06-12. Retrieved 2021-06-12.
  49. Rithmire, Meg; Li, Yihao (July 2019). "Chinese Infrastructure Investments in Sri Lanka: A Pearl or a Teardrop on the Belt and Road". Harvard Business School Case Study: 51–115. Archived from the original on 2021-06-12. Retrieved 2021-06-12.
  50. Rithmire, Meg; Li, Yihao (July 2019). "Chinese Infrastructure Investments in Sri Lanka: A Pearl or a Teardrop on the Belt and Road". Harvard Business School Case Study: 51–115. Archived from the original on 2021-06-12. Retrieved 2021-06-12.
  51. "Rs. 9b loan repayment biggest challenge to SLPA in 2016". Daily FT. 5 January 2016. Archived from the original on 11 July 2021. Retrieved 11 July 2021.
  52. "Govt.'s new Hambantota Port deal with China will deliver economic transformation: Malik". Daily FT. 11 December 2017. Archived from the original on 11 July 2021. Retrieved 11 July 2021.
  53. Erie, Matthew S. (2021). "Chinese Law and Development" (PDF). Harvard International Law Journal. 62 (1): 51–115. Archived (PDF) from the original on 2021-05-18. Retrieved 2021-06-12.
  54. "Agreement signed with Chinese Merchants to develop H'tota Port on PPP Model". Daily Mirror. 9 December 2016. Archived from the original on 24 March 2019. Retrieved 9 December 2016.
  55. "Sri Lanka To Sell 80 Percent Of Hambantota Port To China". Asian Mirror. 29 October 2016. Archived from the original on 20 December 2016. Retrieved 9 December 2016.
  56. Moramudali, Umesh (1 January 2020). "The Hambantota Port Deal: Myths and Realities". The Diplomat (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 19 January 2021. Retrieved 15 January 2021.
  57. Brautigam, Deborah (6 December 2019). "A critical look at Chinese 'debt-trap diplomacy': the rise of a meme". Area Development and Policy (in ഇംഗ്ലീഷ്). 5 (1): 1–14. doi:10.1080/23792949.2019.1689828. ISSN 2379-2949. S2CID 214547742. Archived from the original on 1 July 2020. Retrieved 15 January 2021.
  58. Chen, Muyang (2024). The Latecomer's Rise: Policy Banks and the Globalization of China's Development Finance. Ithaca and London: Cornell University Press. ISBN 9781501775857. JSTOR 10.7591/jj.6230186.
  59. Mitra, Devirupa. "Despite Security Assurances, Chinese Consolidation of Sri Lankan Ports Remains a Worry for India". TheWire.in. Archived from the original on 31 July 2017. Retrieved 23 September 2017.
  60. "Woes of Hambanthota continue". Daily News. 14 December 2016. Archived from the original on 11 July 2021. Retrieved 11 July 2021.
  61. Shepard, Wade. "Former Sri Lankan president warns of social unrest if China carries out its plan in Hambantota". Forbes. Archived from the original on 8 December 2016. Retrieved 9 December 2016.
  62. "Sri Lanka, China seal controversial $1bn port deal". Kuwait Times. 29 July 2017. Archived from the original on 2 October 2017. Retrieved 23 September 2017.
  63. Marlow, Iain (17 April 2018). "China's $1 Billion White Elephant". Bloomberg. Archived from the original on 3 May 2019. Retrieved 15 September 2018.
  64. Chellaney, Brahma (23 January 2017). "China's Debt-Trap Diplomacy". Project Syndicate (in ഇംഗ്ലീഷ്). Archived from the original on 29 January 2017. Retrieved 15 September 2018.
  65. Moramudali, Umesh (1 January 2020). "The Hambantota Port Deal: Myths and Realities". The Diplomat (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 19 January 2021. Retrieved 15 January 2021.
  66. Brautigam, Deborah (6 December 2019). "A critical look at Chinese 'debt-trap diplomacy': the rise of a meme". Area Development and Policy (in ഇംഗ്ലീഷ്). 5 (1): 1–14. doi:10.1080/23792949.2019.1689828. ISSN 2379-2949. S2CID 214547742. Archived from the original on 1 July 2020. Retrieved 15 January 2021.
  67. "India Feels the Squeeze in Indian Ocean with Chinese Projects in Neighborhood". 16 September 2021. Archived from the original on 16 September 2021. Retrieved 28 January 2022.
  68. "Sri Lanka to Shift Naval Base to China-Controlled Port City". Voice of America. Reuters. 2 July 2018. Archived from the original on 24 March 2019. Retrieved 3 July 2018.
  69. "Hambantota Int'l Port makes phenomenal progress". Daily News. 25 September 2019. Archived from the original on 27 December 2019. Retrieved 8 January 2020.
  70. Wong, Catherine (25 February 2021). "China can extend Hambantota port lease to 198 years, Sri Lankan minister says". South China Morning Post. Archived from the original on 9 June 2021. Retrieved 8 June 2021.
  71. Brown, Kerry (2023). China Incorporated: The Politics of a World Where China is Number One. London: Bloomsbury Academic. ISBN 978-1-350-26724-4.
  72. Brown, Kerry (2023). China Incorporated: The Politics of a World Where China is Number One. London: Bloomsbury Academic. ISBN 978-1-350-26724-4.
  73. Curtis, Simon; Klaus, Ian (2024). The Belt and Road City: Geopolitics, Urbanization, and China's Search for a New International Order. New Haven and London: Yale University Press. ISBN 9780300266900.
  74. "Sri Lanka's Hambantota port debunks Chinese debt trap narrative with success". 3 May 2024. Archived from the original on 4 June 2024. Retrieved 9 May 2024.
  75. Kannan, Saikiran (March 19, 2021). "Exclusive: Revival of Hambantota port in Sri Lanka may strengthen China's position in Indian Ocean". India Today (in ഇംഗ്ലീഷ്). Archived from the original on 2021-03-19. Retrieved 2021-03-25.
  76. "Special Economic Zone at Hambantota port :State will keep ownership of land: Malik". Archived from the original on 2017-03-19. Retrieved 2017-03-19.
  77. "Sri Lanka Laugfs terminal handles 400,000MT LP Gas, 60-pct re-exports". 18 September 2020. Archived from the original on 29 October 2020. Retrieved 18 September 2020.
  78. "Litro Gas shows impressive growth, completes terminal at Hambantota". Adaderana Biz English | Sri Lanka Business News (in അമേരിക്കൻ ഇംഗ്ലീഷ്). 2015-12-07. Archived from the original on 2021-10-22. Retrieved 2021-10-14.
  1. The ministry had also invited the authority of Port Autonome de Marseille to separately evaluate the project feasibility, after the company expressed interest to conduct a study for free and said that their study would be fully backed by the French government and the European Union.[14] Political dispute prevented the French feasibility study from being conducted.[15]