4°N 100°E / 4°N 100°E / 4; 100 (Strait of Malacca)ഇന്ത്യൻ മഹാസമുദ്രത്തിൽ മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിലുള്ള കടലിടുക്കാണ് മലാക്ക കടലിടുക്ക്. ഇത് സുമാത്രയെ മലായ് പെനിസുലയിൽ നിന്ന് വേർ തിരിക്കുന്നു. കിഴക്കൻ മേഖലയിലെ ഏറ്റവും തിരക്കുള്ള കപ്പൽപ്പാതയാണിത്.

പ്രാധാന്യം

തിരുത്തുക

ചൈനയെയും ഇന്ത്യയെയും സംബന്ധിച്ചിടത്തോളം വളരെ തന്ത്ര പ്രധാനമായ പാതയാണിത്. 93 ശതമാനം എണ്ണയും (പെട്രോളിയം) ചൈന ഇറക്കുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഈ എണ്ണ കപ്പലിൽ കൊണ്ടുപോകുന്നത് ശ്രീലങ്കയെ ചുറ്റി നിക്കോബാർ ദ്വീപിനടുത്തുകൂടി മലേഷ്യയ്ക്കും ഇൻഡൊനീഷ്യയ്ക്കും ഇടയിലുള്ള മലാക്കാ കടലിടുക്കിലൂടെ ചൈനയിലെ സിങ്ഗാങ് തുറമുഖത്തേക്കാണ്. ചൈന ഇന്ത്യയ്‌ക്കെതിരെ ഒരു സൈനികസാഹസത്തിന് മുതിർന്നാൽ മലാക്കാ കടലിടുക്കിനെ നിയന്ത്രിക്കാനുള്ള ശേഷി കൈവരിക്കുന്നത് തന്ത്രപരമായി ഇന്ത്യയ്ക്ക് നേട്ടമായിരിക്കുമെന്ന് കരുതപ്പെടുന്നു.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-01. Retrieved 2012-06-27.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലാക്കാ_കടലിടുക്ക്&oldid=3972514" എന്ന താളിൽനിന്ന് ശേഖരിച്ചത്