വോയ്‌സ് ഓഫ് അമേരിക്ക
(Voice of America എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക പ്രക്ഷേപകരാണ് വോയ്‌സ് ഓഫ് അമേരിക്ക (VOA). ഷോർട്ട് വേവ്, വെബ് സർവീസ് ഉൾപ്പെടെ 44 ഭാഷകളിൽ സംപ്രേഷണമുണ്ട്. അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് ബോർഡ് ഓഫ് ഗവർണേഴ്‌സിനു (BBG) കീഴിൽ പ്രവർത്തിച്ചു വരുന്ന അഞ്ച് അമേരിക്കൻ അന്താരാഷ്ട്ര പ്രക്ഷേപണ സ്ഥാപനങ്ങളിൽ ഒന്നാണ് വോയ്‌സ് ഓഫ് അമേരിക്ക. [1] വോയ്‌സ് ഓഫ് അമേരിക്കയുടെ പരിപാടികൾ റേഡിയോ, ടെലിവിഷൻ , ഇന്റർനെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ 45 ലോക ഭാഷകളിൽ സംപ്രേഷണം / പ്രക്ഷേപണം ചെയ്യപ്പെട്ടു വരുന്നു.
വോയ്‌സ് ഓഫ് അമേരിക്ക (Voice of America) | |
തരം | റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം. |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ലഭ്യത | ദേശീയം അന്താരാഷ്ട്രീയം |
വെബ് വിലാസം | www.voanews.com |
അവലംബം
തിരുത്തുക- ↑ "അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് ബോർഡ് ഓഫ് ഗവർണേഴ്‌സ്". Archived from the original on 2016-06-14. Retrieved 2013-10-20.